2025 വരെ സഹൽ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സഹൽ അബ്‌ദുൾ സമദ് ക്ലബ് ആയിട്ടുള്ള കരാർ 2025 വരെ പുതുക്കി.നിലവിലെ കരാർ 2022 വരെ ഉണ്ടായിരിക്കെ ആണ് 2025 വരെ നീട്ടിയത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം 23 വയസ്സ് ഉള്ള കണ്ണൂർകാരൻ ആയ ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ.അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ വ്യത്യസ്തനാക്കുന്നു.
എസ് എൻ കോളേജിൽ നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി ടീമിൽ എത്തിയ സഹൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു.മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുക മാത്രം അല്ല ഗോളുകൾ നേടുകയും ചെയ്തു.മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2017-ൽ നടന്ന സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിൽ സഹൽ അബ്ദുൽ സമദിനെ ഉൾപ്പെടുത്തി.കേരള സന്തോഷ് ട്രോഫി ടീമിന് വേണ്ടിയുള്ള മികച്ച പ്രകടനം സഹലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതും.തുടർന്ന് സഹൽനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു. ആദ്യ സീസണിൽ സഹൽ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന് വേണ്ടി ബൂട്ട് അണിഞ്ഞു. 2017-2018 സീസണിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനായി 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകളും നേടി.ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഹലിനെ അന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ താത്കാലിക പരിശീലകൻ ഡേവിഡ് ജെയിംസ് സീസണിന്റെ അവസാന മത്സരങ്ങളിൽ ടീമിൽ ഉൾപ്പെടുത്തി.എ ടി കെ ക്കു എതിരെ സാക്ഷാൽ ദിമിറ്റർ ബെർബെറ്റോവ്നു പകരക്കാരൻ ആയിട്ട് ആദ്യ അരങ്ങേറ്റം കുറിച്ച്.ആദ്യ കളിയിൽ തന്നെ സഹലിന്റെ പ്രതിഭയുടെ മിന്നലാട്ടം ഗ്രൗണ്ടിൽ കണ്ടു.
2018-2019 സീസൺ.ഡേവിഡ് ജെയിംസ് എന്ന പരിശീലകൻ സഹൽ എന്ന പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സീസൺ.17 മത്സരങ്ങൾ ആണ് സഹൽ ആ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയത്.ചെന്നൈക്കു എതിരെ ഒരു ഗോൾ ഉം സ്കോർ ചെയ്തു.2018-2019 സീസണിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ എമേർജിങ് പ്ലയെർ ഓഫ് ദി സീസൺ പുരസ്‌കാരം സഹലിനെ തേടിയെത്തി.കൂടാതെ അതെ വർഷത്തെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ അവാർഡും സഹലിനു തന്നെ ആയിരുന്നു.ഇന്ത്യൻ ദേശീയ ടീമിനായി സഹൽ 6 മത്സരങ്ങളിൽ ഇറങ്ങി.
എന്നാൽ 2019-20 സീസൺ സഹൽനെ സംബന്ധിച്ച് അത്ര മികച്ച പെർഫോമൻസ് പുറത്തു എടുക്കാൻ കഴിയാതെ പോയി.എന്നിരുന്നാലും സഹലിന്റെ പ്രതിഭയിൽ ഉള്ള വിശ്വാസം മൂലം മാനേജ്മെന്റ് 2025 വരെ കോൺട്രാക്ട് നീട്ടി നൽകി.പോയ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനം മറികടക്കാൻ ഉള്ള കഠിന പ്രയത്നത്തിൽ ആണ് സഹൽ അബ്‌ദുൾ സമദ് എന്ന 23 കാരൻ.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ അപ്ഡേറ്റ്സ് അറിയാൻ ഫോള്ളോ ചെയ്യൂ – IFTWC