A night at Chennai 2014..
ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ഫാനിന്റെയും ഇട നെഞ്ചിൽ എന്നും ഒരിതിരിക്കാൻ ഒരു മത്സരം കാണും.2014 ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളത്തിന്റെ കൊമ്പന്മാർ നെഞ്ച് വിരിച്ചു നിന്ന ആ നിമിഷങ്ങൾ എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും.അതിലേക്കു ഒരു എത്തി നോട്ടം.
ചെന്നൈയിലെ 2014 ഡിസംബർ 16 നടന്ന അവിസ്മരണീയ മുഹർത്ഥങ്ങളിക്ക് കടക്കും മുൻപ്, 2014 ഡിസംബർ 13 ശനിയാഴ്ച മഞ്ഞപടയുടെ സ്വന്തം തട്ടകത്തിൽ നടന്ന അവിസ്മരണീയ നിമിഷങ്ങൾ വിസ്മരിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ തന്നെ സെമി ഫൈനലിൽ എത്തിയ നമ്മുടെ കൊമ്പന്മാർക് നേരിടേണ്ടി വന്നത് അയൽക്കാരായ ചെന്നൈയിൻ എഫ് സി യെ. കരുത്തർ ആയ എലാനോ,മറ്റരാസി, സീൽവെസ്റ്റർ ഒക്കെ അടങ്ങിയ വമ്പൻ താര നിര.നമ്മുടെ നിരയിൽ തളരാത്ത പോരാട്ട വീര്യം കാത്തു സൂക്ഷിക്കുന്ന കൊമ്പന്മാർ. സെമി ഫൈനൽ ദിവസം കൊച്ചി ഒരു ഉത്സവ കൊടിയേറ്റ തിമിർപ്പിൽ ആയിരുന്നു. മഞ്ഞ പെയിന്റ് മുഖത്തു അടിച്ചും,മഞ്ഞ ജേർസിയും അണിഞ്ഞു കൊമ്പന്മാർക്കു ആർപ്പു വിളിക്കാൻ കാണികളുടെ കൂട്ടം രാവിലെ മുതൽ തന്നെ കൊച്ചിയിൽ എത്തി.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കൊച്ചി കലൂർ സ്റ്റേഡിയം കോമ്പൗണ്ട് ഒരു ഉത്സവ ലഹരിൽ എത്തിയിരുന്നു.4 മണിയോടെ ഗേറ്റ് കടന്നു കാണികൾ സ്റ്റേഡിയത്തിന്റെ അകത്തേക്ക് പ്രവേശിച്ചു തുടങ്ങി.5:30 നു കൊമ്പന്മാരുടെ ബസ് സ്റ്റേഡിയം റോഡിൽ പ്രവേശിച്ചപ്പോൾ ആവേശം അതിന്റെ കൊടുമുടിയിൽ എത്തി.
അങ്ങനെ കളിക്ക് ആദ്യ വിസിൽ മുഴങ്ങിയപ്പോൾ അതുവരെ ഉള്ള ആവേശം അല്പം കുറഞ്ഞു ഒരു ചങ്കിടിപ്പ് ആയി മനസ്സിൽ.അങ്ങനെ കളി മുന്നേറിയപ്പോൾ 23 ആം മിനിറ്റിൽ കോർണറിലൂടെ മകാലിസ്റ്റർ ബോൾ ഹെഡ് ചെയ്തു ഗോൾ വലയിൽ എത്തിയപ്പോൾ കാണികൾ ഒന്നടങ്കം എണിറ്റു ആഘോഷ തിമിർപ്പിലേക്കു വീഴും മുൻപേ തന്നെ ലൈൻ റഫറിയുടെ വക ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു.ആരാധകർ നിരാശയിൽ ആയി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ വിക്ടർ പുൾഗയുടെ പാസ്സ് സ്വീകരിച്ച ഇഷ്ഫാഖ് അഹമ്മദിന്റെ വലംകാൽ ഷോട്ട് ചെന്നൈയുടെ ഗോൾ കീപ്പറെ മറികടന്നു കൊണ്ട് ഗോൾ ഗോൾ ലൈൻ കടന്നു വലയിൽ ചുംബിച്ചു.അതുവരെ അക്ഷമരായി നിന്ന കാണികൾ ഒന്നടങ്കം എന്നിട്ടു ആനന്ദ നിർത്തം വച്ചു.അവിടെ നിന്ന് അങ്ങോട്ട് കളിയുടെ കടിഞ്ഞാൺ ബ്ലാസ്റ്റേഴ്സിന്റെ കാലുകളിൽ എത്തി.ആദ്യ ഗോൾ നേടി 2 നിമിഷം കഴിഞ്ഞപ്പോൾ ഹ്യൂമിന്റെ വക അടുത്ത ഗോൾ ചെന്നൈയുടെ ഗോൾ വലയെ ചുംബിച്ചു. അങ്ങനെ ആദ്യ പകുതി പിരിയുമ്പോൾ കൊമ്പന്മാർ 2-0 മുന്നിൽ.ആദ്യ പകുതിയിലെ അതെ ആവേശം 2ആം പകുതിയിലും പുറത്തു എടുത്തപ്പോൾ ചെന്നൈ നിരക്കു ഒന്നും ചെയ്യാൻ കഴിയാത്ത നിലയിൽ ആയി.കളിയുടെ നിശ്ചിത സമയം കഴ്ഞ്ഞു ഇഞ്ചുറി ടൈമിലേക്കു കടന്ന കളി 2-0 അവസാനിക്കും എന്നു കണക്കു കൂട്ടി ആരാധകർ ആഘോഷത്തിലേക്കു കടന്നപ്പോൾ അതാ 94ആം മിനുറ്റിൽ മലയാളികളുടെ സ്വന്തം സുശാന്ത് മാത്യുന്റെ ഇടതു കാലിൽ നിന്നൊരു മഴവില്ല് ഗോൾ ലൈനും കടന്നു ഗോൾ വലയെ മുത്തമിട്ടു.ആദ്യ പതിപ്പിലെ ഏറ്റവും മികച്ചതു എന്നു വിശേഷിപ്പവുന്ന ഒരു മഴവില്ല് goal.3-0 വിജയം കാണികളെയും കളിക്കാരെയും കൂടുതൽ ആഘോഷത്തിലേക്കു നയിച്ചു.ഗാലറിയിൽ നിന്നും ഇറങ്ങിയ ആരാധകർ പെൻ ഒർജിയുടേം, ഹ്യൂമിന്റെയും, ജെയിംസിന്റെയും കട്ട് ഔട്ടറുകൾ എടുത്തുകൊണ്ടു ആഘോഷങ്ങൾ കൊഴുപ്പിച്ചു.നിർത്തചുവടുകൾ ആയി ആരാധകർ അന്ന് രാത്രി ആഘോഷിച്ചു.അടുത്ത പദ മത്സരത്തിന് ആവേശം കൂടുതൽ നൽകി ഒന്നാം പാദം കൊച്ചിയിൽ അവസാനിച്ചു.
ഒന്നാം പാദത്തിലെ വൻ വിജയത്തിന്റെ ഉന്മാദത്തിൽ കൊമ്പന്മാർ ചെന്നൈയിലെ മറീന അറീനയിലേക്കു യാത്ര ആയി.ഒപ്പം കൊമ്പന്മാരെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ നിന്നും ഒരു വൻ പട തന്നെ ചെന്നൈയിലേക്ക് കുതിച്ചു.16 ഡിസംബർ 2014, ഒരുപാടു സ്വപ്നങ്ങളുമായി ചെന്നൈയിലെ സ്റ്റേഡിയം കോമ്പൗണ്ടിൽ ഒത്തു കൂടിയ മഞ്ഞപ്പടകൂട്ടം കൊമ്പന്മാരെ സ്റ്റേഡിയത്തിലേക്ക് ആനയിക്കാൻ റെഡി ആയി നിന്നു.അങ്ങനെ കൊമ്പന്മാർ എത്തി, കൊമ്പന്മാർക്കു ഒപ്പം മഞ്ഞപ്പടകൂട്ടവും സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.അങ്ങനെ രണ്ടാം പാദ മത്സരത്തിന് ആദ്യ വിസിൽ മുഴങ്ങി, കളി പുരോഗമികുമ്പോൾ ആദ്യം തന്നെ മക്കളിസ്റ്ററിനു ഒരു യെൽലോ കാർഡ് കിട്ടിയപ്പോൾ തന്നെ അപകടം മണത്തു.എന്നാൽ കുറച്ചും കൂടെ മുന്നോട്ടു പോയപ്പോൾ ബെർണാഡ് മെൻഡിയുടെ ഇടതു വിങ്ങിൽ കൂടെ ഉള്ള അക്രമണം തടുക്കാൻ ശ്രമിച്ച മക്കാലിസ്റ്ററിനു പിഴച്ചു.അതിനു ശിക്ഷ എന്നോണം 2ആം മഞ്ഞ കാർഡ് കണ്ടു മക്കാലിസ്റ്റർ വിതുമ്പി കൊണ്ട് പുറത്തേക്കുനടന്നു.10 പേർ ആയി ചുരുങ്ങിയ കൊമ്പന്മാർ അപകടം മണത്തു.അതിനാൽ കോച്ച് ജെയിംസ് പ്രതിരോധ നിരയിലേക്ക് റാഫേൽ റൂമി എന്ന ഫ്രഞ്ച് താരത്തെ ഇറക്കി.അതു മുതൽ എടുത്ത ചെന്നൈ നിരന്തരം ആക്രമണം നടത്തി ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കി .അങ്ങനെ കളിയുടെ 42ആം മിനുട്ടിൽ ചെന്നൈക്ക് അനുകൂലം ആയി കോർണർ ഫ്ലാഗിന്റെ അടുത്ത് നിന്നും ഫ്രീകിക്ക് ലഭിച്ചു, മറ്റെരാസി എടുത്താൽ ഫ്രീ കിക്ക് മിഖായേൽ സിൽവസ്റ്റർ ഹെഡ് ചെയ്തു ബോൾ വലയിൽ എത്തിച്ചു.ചെന്നൈ ആരാധകൻ ആഹ്ലാദ പ്രകടനം നടത്തിയാൽ, മഞ്ഞപ്പടയുടെ മനസ്സിൽ സമ്മർദ്ദം ഏറി. അങ്ങനെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങിയപ്പോൾ അഗ്രഗേറ്റ് സ്കോർ 3-1 എന്ന നിലയിൽ.എന്നാൽ ഒരു ഗോൾ വീണത് മഞ്ഞപ്പടയെ കൂടുതൽ നിരാശർ ആക്കി.
അങ്ങനെ 15 മിനുട്ട് ബ്രേക്കിന് ശേഷം 2ആം പകുതി ആരംഭിച്ചു.ചെന്നൈയുടെ നിരന്തരം ഉള്ള ആക്രമണത്തിന് മറുപടി ആയി ഒന്നും ചെയ്യാൻ കഴിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കേഴ്‌സ് ആയ ഹ്യൂമും, ചോപ്രയും കൂടെ പ്രതിരോധത്തിലേക്കു ഇറങ്ങി.കളിയുടെ 52ആം മിനുട്ടിൽ ചെന്നൈയുടെ മോറിസിനെ ഫൗൾ ചെയ്‌തതിനു ചെന്നൈക്ക് അനുകൂലം ആയി പെനാൽറ്റി വിധിച്ചു.ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചങ്കിൽ കൈ വച്ചു പോയ നിമിഷം.പെനാൽറ്റി എടുക്കാൻ സാക്ഷാൽ മാർക്കോ മറ്റരാസി.പെനാൽറ്റി എടുത്ത മറ്റരാസിക് പിഴച്ചില്ല, ബോൾ ഗോളിൽ എത്തി, എന്നാൽ റഫറി അതു റീകിക്ക് ആവശ്യപ്പെട്ടു.വീണ്ടും എടുത്ത പെനാൽറ്റി എന്നാൽ ഗോൾ പോസ്റ്റിന്റെ സൈഡിൽ കൂടെ പുറത്തോട്ടു പോകുന്ന കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞത്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം ആശ്വസിക്കാൻ ഉള്ള നിമിഷവും. കളിയുടെ 57 ആം മിനുട്ടിൽ ചെന്നൈ ആക്രമണം കൊഴുപ്പിക്കാൻ നെസ്റ്റ യെ പിൻവലിച്ചു കൊണ്ട് എലാനോ യെ കളത്തിൽ ഇറക്കി.ആക്രമണം കൊഴുത്തപ്പോൾ അത്രേം നേരം നെഞ്ചും വിരിച്ചു നിന്ന ജിങ്കാൻ വരുത്തിയ ഒരു ചെറിയ പിഴവ്,സന്ദീപ് നന്ദിക്കു ചെസ്റ്റ് ചെയ്തു കൊടുത്ത ബോൾ, എന്നാൽ നന്ദി ഔട്ട് ഓഫ് പൊസിഷൻ ആയിരുന്നതിനാൽ സെൽഫ് ഗോളിൽ കലാശിച്ചു, ചെന്നൈ കളിയിലേക്ക് തിരിച്ചു വന്നു.സെൽഫ് ഗോളിന് പിന്നാലെ അടുത്ത അപകടം കേരളത്തെ തേടി എത്തി. സ്റ്റാർ ഗോൾ കീപ്പർ സന്ദിപ് നന്ദി ഇഞ്ചുറി ആയി പുറത്തേക്കു പോയി.പകരം എത്തിയത് പരിജയ സമ്പത്ത് കുറഞ്ഞ ലൂയിസ് ബാരെറ്റോ എന്ന മൂന്നാം ഗോൾ കീപ്പർ.ഈ അവസരം കൂടുതൽ മുതലാക്കാൻ ചെന്നൈ കിണഞ്ഞു ശ്രമിച്ചു, കേരള ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യം എന്നു പറയട്ടെ 90 ആം മിനുട്ടിൽ മെൻഡിയുടെ അസ്സിസ്റ്റിൽ ജെജെ സമനില ഗോൾ നേടി.ചെസ്റ്റ് ചെയ്യാൻ ശ്രമിച്ച ജെജെ യുടെ കൈകളിൽ തട്ടി ബോൾ ഗോൾ വര കടന്നു.മറഡോണ നേടിയ ദൈവത്തിന്റെ കൈ എന്ന ഗോൾ പോലെ ജെജെയുടെ വക ഒരു കൈ സ്പർശം ഏറ്റ ഗോൾ പിറന്നു. നിർഭാഗ്യം എന്ന പോലെ റഫറി അതു ഗോൾ അനുവദിച്ചു. അഗ്ഗ്രഗേറ്റഡ് സ്കോർ 3-3 എന്ന നിലയിൽ കളി 90 മിനിറ്റ് അവസാനിച്ചു.
നിശ്ചിത സമയം സമനിലയിൽ അവസാനിച്ചപ്പോൾ കളി ചെന്നൈ പിടിമുറുക്കി.കളിയുടെ എല്ലാ മേഖലയിലും ചെന്നൈയുടെ ആധിപത്യം ആയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് കൂടുതൽ ചങ്കിടിപ്പിന്റെ നിമിഷം.കൈയ്യിൽ ഇരുന്നത് എന്തോ നഷ്ടപ്പെടാൻ പോകുന്നത് പോലെ ഒരു മനോഭാവം ആയിരുന്നു എല്ലാരുടെയും മനസ്സിൽ.അങ്ങനെ അധിക സമയം കളി തുടങ്ങി. അധിക സമയത്തിൽ കളികൂടുതൽ പരുക്കൻ ആകാൻ തുടങ്ങി. ഒരു ഗോൾ നേടിയ വിജയം ഉറപ്പിക്കാം എന്ന നിലയിൽ.പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കു പോയാൽ എക്സ്പീരിയൻസ് ഇല്ലാത്ത ഗോൾ കീപ്പർ ആയോണ്ട് മഞ്ഞപ്പട ആരാധകർ അതിനു മുൻപേ ഗോൾ അടിക്കാൻ വേണ്ടി ഉള്ള കൂട്ട പ്രാർത്ഥനയിൽ.അങ്ങനെ 103 മിനുട്ടിൽ മിലാഗ്രെസ്സ്നെ ഫൗൾ ചെയ്‌ത മറ്റരാസിക് റെഡ് കാർഡ് നൽകി പുറത്തേക്കു പറഞ്ഞു അയച്ചു.അതോടെ ഇരു ടീമുകളും 10 പേർ വീതമായി ഗ്രൗണ്ടിൽ.അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് കുറച്ചുകൂടെ അറ്റാക്കിങ്ങിനു ശ്രമിച്ചു.117 ആം മിനുട്ടിൽ ചെന്നൈ മറീന അറീനയെ നിശബ്ദം ആകാൻ അതു സംഭവിച്ചു.ചെന്നൈ താരത്തിന്റെ കാലിൽ നിന്നും വീണു കിട്ടിയ ബോൾ എടുത്തുകൊണ്ടു മുന്നേറിയ സ്റ്റീഫൻ പിയേഴ്സൺ ചെന്നൈ ഗോൾ മുഖത്തേക്കു കുതിച്ചു, ഞൊടിഇടയിൽ ഇടം കാൽ കൊണ്ട് ഒരു ഷോട്ട് ഗോൾ പോസ്റ്റിലേക്ക് പായിച്ചു, ചെന്നൈ ഗോൾ കീപ്പറിനെ മറികടന്നു ബോൾ ഗോൾ വലയിൽ മുത്തം ഇട്ടപ്പോൾ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇരിപ്പിടത്തിൽ നിന്നു എണീറ്റു ആർത്തു ഉല്ലസിച്ചു.സ്റ്റീഫൻ പെയേഴ്‌സണെ പോലെ ജേഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തിയവർ ആകാം നമ്മളിൽ പലരും.ഇത്രമേൽ ആഹ്ളാദിച്ചു കാണില്ല മുൻപ് ഒരിക്കലും, ശേഷവും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്.ആഹ്ലാദത്തിനു കൂടുതൽ ഊർജം നൽകി ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 4-3 എന്ന സ്കോർഇൽ കേരളത്തിൽ കൊമ്പന്മാർ ഫൈനലിലേക്ക് പ്രവേശിച്ചു.117 മിനുട്ടിലെ ഗോളിലൂടെ പിയേഴ്സൺ എന്ന സ്കോട്ട്ലാന്റ് കാരൻ മലയാളി കായിക പ്രേമികളുടെ മനസ്സിൽ ഒരു സ്ഥാനം ഉറപ്പിച്ചു.അവകാശ പെട്ട വിജയം പിടിച്ചു വാങ്ങിയപ്പോൾ,കൈവിട്ടു പോയ വിജയത്തെ ഓർത്തു നിരാശരായ ചെന്നൈ പോരാളികളേം നമുക്ക് കാണാൻ കഴിയും.6 വർഷത്തിൽ ഇത്രേം ആഹ്ലാദവും,മാനസിക സങ്കർഷവും നൽകിയ മറ്റൊരു മത്സരം ഉണ്ടാകുല ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസിലും.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ അപ്ഡേറ്റ്സ് അറിയാൻ ഫോള്ളോ ചെയ്യൂ – IFTWC
Watch the highlights here