മലയാളി താരത്തെ റാഞ്ചി കേരളാ ക്ലബ്ബ്, മലപ്പുറം ക്ലബ്ബ് ലൂക്കാ സോക്കർ താരം അതുൽ ഉണ്ണികൃഷ്ണൻ ഇനി കേരളാ യുണൈറ്റഡിൽ പന്തുതട്ടും. നിലവിൽ ലഭ്യമായ സോഴ്‌സുകൾ പ്രകാരം കരാറിൽ താരം ഒപ്പുവച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണിൽ കേരളാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ അതുലിനെ ഷെഫീല്ഡ് യുനൈറ്റഡിന്റെ സഹോദര ക്ലബ്ബ് കേരളാ യുനൈറ്റഡ് ടീമിൽ എത്തിക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ-കവിതാ ദമ്പതികളുടെ ഇളയമകനായ അതുലിന് ഒരു സഹോദരൻ കൂടിയുണ്ട്; ആദർശ് ഉണ്ണികൃഷ്ണൻ. സഹോദരൻ ആദർശ് തന്നെയാണ് ഇദ്ദേഹത്തിന്റെ മാനേജറും മെന്ററും. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ രണ്ടായിരം ഫെബ്രുവരി ഒന്നിന് ജനിച്ച അതുൽ നിലവിൽ മഹാരാജാസ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്.
ക്യാമ്പ്യൻ സ്കൂളിൽ ഒന്നു മുതൽ 11 വരെ പഠിച്ച ഇദ്ദേഹം മോഹൻ ബഗാനിൽ കളിക്കാൻ പോകുന്നതിനാൽ ഓപ്പൺ ആയി തുടർവിദ്യാഭ്യാസം നേടുകയായിരുന്നു അതുൽ. ഒൻപതാം ക്ലാസ്സിൽ ഫാക്റ്റ് ഫുട്‌ബോൾ അക്കാദമിയിൽ തന്റെ കളിയാരംഭിച്ച അതുൽ, വാൾട്ടർ ആന്റണിയുടെ ശിഷ്യനായിരുന്നു. പിന്നീട് കോവളം എഫ് സിയിൽ അണ്ടർ 15 ഐ ലീഗ് കളിച്ചപ്പോൾ എബിൻ റോസായി പുതിയ പരിശീലകൻ. അണ്ടർ 18 ഐ ലീഗിൽ മോഹൻ ബഗാൻ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുകയും ജോപോൾ അഞ്ചേരിയുടെ കീഴിൽ കളിപ്പിക്കുകയും ചെയ്തു. സ്റ്റേറ്റ് ലീഗിലെ മികച്ച ടീമുകളിൽ ഒന്നായ ലൂക്കാ സോക്കറിൽ നവാസ് ലൂക്കയുടെ കീഴിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ഇദ്ദേഹം മൂന്നുവർഷം കേരളാ പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രാഡ്‌സിലും (2 വർഷം) ലൂക്കായിലും (1 വർഷം) കളിച്ച ശേഷമാണ് ഇപ്പോൾ നിലവിൽ സെക്കൻഡ് ഡിവിഷനിൽ കേരളാ യുണൈറ്റഡിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്. ലൂക്കയുടെ കരാർ മുൻപ് അവസാനിച്ചിരുന്നു. മുൻപ് ഖത്തറിൽ വച്ചു നടത്തിക്കൊണ്ടിരുന്ന കിയാ ചാംപ്യൻഷിപ്പിൽ ക്രസന്റ് ഒമെഗാ ടീമിൽ അതുൽ അംഗമായിരുന്നു എന്നതിനൊപ്പം സ്പെയിനിൽ പോയി പരിശീലനം നടത്താൻ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാൾ കൂടിയാണ് ഇദ്ദേഹം. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന അതുൽ ഉണ്ണികൃഷ്ണൻ മൂന്നു വർഷത്തേയ്ക്കാണ് ക്ലബ്ബ്മായി കരാറിൽ ഒപ്പുവച്ചിരിക്കുന്നത്
—————————————————————————————
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കായി IFTWC ഫോളോ ചെയ്യൂ