എന്നെ റൊണാൾഡോ എന്നുവിളിക്കുന്നതിന് ഇതാണ് കാരണം – ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ ഗിൽഷെൻ തുറന്നു പറയുന്നു

0
751

വിദേശ താരങ്ങളുടെ അടിമുടി മാറ്റങ്ങൾക്കുശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് ചെഞ്ചോ ഗിൽഷെനെ അവരുടെ ഏഷ്യൻ താരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. IFTWC യുമായുള്ള ഒരു എക്സ്ക്ലൂസിവ് അഭിമുഖത്തിൽ തന്റെ ലക്ഷ്യങ്ങളേയും ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്ന വിളിപ്പേരിനേക്കുറിച്ചും മറ്റു വിശേഷങ്ങളേക്കുറിച്ചും ചെഞ്ചോ സംസാരിച്ചു.

കഴിഞ്ഞ ദിവസമാണ് ചെഞ്ചോ ടീമിനൊപ്പം ചേരുന്നതും പരിശീലനം ആരംഭിക്കുന്നതും.

എന്നെ റൊണാൾഡോ എന്നുവിളിക്കുന്നതിന് ഇതാണ് കാരണം - ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ ഗിൽഷെൻ തുറന്നു പറയുന്നു 241664883 878126096160561 1097400515701533115 n

“സ്ക്വാഡിലെ എല്ലാവരും വളരെ സൗഹാർദ്ദപരമായാണ് പെരുമാറുന്നത്. ഞാൻ ഇവിടെ പൂർണ്ണമായും സംതൃപ്തനും സന്തോഷവാനുമാണ്.”

കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രോജക്റ്റ് തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്താണ് എന്ന ചോദ്യത്തിന്, “കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച പ്രൊഫഷണൽ ക്ലബ്ബാണ്, ഞാൻ ചെയ്തതെല്ലാം തന്നെ ശരിയായിരുന്നു എന്നബോധ്യം ഇവരോട് സംസാരിച്ച ആദ്യദിവസം മുതൽ എനിക്കുറപ്പുണ്ടായിരുന്നു. ഞാൻ കോച്ചിന്റെ ഫിലോസഫി പഠിക്കാനും അതിനാനുസരിച്ച് കളിക്കാനും ശ്രമിക്കുകയാണ്.”

കഴിഞ്ഞ സീസണിൽ പത്താംസ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരമവസാനിപ്പിച്ചത്. ഏറെ നിരാശാജനകമായ ഒരു സീസണായിരുന്നു കഴിഞ്ഞുപോയത്.

എന്നെ റൊണാൾഡോ എന്നുവിളിക്കുന്നതിന് ഇതാണ് കാരണം - ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ ഗിൽഷെൻ തുറന്നു പറയുന്നു chenchoo min 1 696x696 1

“ഇവിടെ മത്സരം കൊടുക്കുകയാണ്. അതിനൊത്ത് എല്ലാ ടീമുകളും സ്ക്വാഡ് തയ്യാറാക്കേണ്ടതുണ്ട്”

ഒരു ഇടവേളയ്ക്കുശേഷം ചെഞ്ചോ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു കൊമ്പറ്റിറ്റിവ് മത്സരത്തിൽ ഡൽഹി എഫ് സിക്കെതിരെയാണ് കളിച്ചത്. അന്ന് കുറച്ചവസരങ്ങൾ സഹകളിക്കാർക്ക് തുറന്നുകൊടുക്കാനും അദ്ദേഹത്തിനായി. ആകെ ഒരു ശുഭസൂചന.

“നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കളിക്കുന്നത് അത്ര എളുപ്പമല്ല, പക്ഷേ ഞാൻ അതിനു തയ്യാറായിരുന്നു. കളിയുടെ ആരംഭം മുതലോ, അവസാന നിമിഷങ്ങളിലോ, ഞാൻ കളിക്കാനും എന്റെ നൂറുശതമാനം നൽകാനും തയ്യാറായിരുന്നു.”

ഭൂട്ടാനീസ് റൊണാൾഡോ, ഭൂട്ടാനുപുറത്തുകളിക്കുന്ന ആദ്യ താരമാണ് എന്നതിനൊപ്പം അദ്ദേഹം ബംഗ്ലാദേശ്, തായ്‌ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിൽ മികച്ച ഓളം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

“എന്റെ രാജ്യത്തിനുപുറത്തുകളിക്കുന്ന ആദ്യത്തെ ഭൂട്ടാൻ താരം എന്ന ബഹുമതിയിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ നാട്ടിലെ കഴിവുള്ളവർക്കെല്ലാം ഇതുപോലെ അവസരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

എന്നെ റൊണാൾഡോ എന്നുവിളിക്കുന്നതിന് ഇതാണ് കാരണം - ബ്ലാസ്റ്റേഴ്‌സ് താരം ചെഞ്ചോ ഗിൽഷെൻ തുറന്നു പറയുന്നു 241664883 187650453463817 6714396488629766036 n

ഈ മുന്നേറ്റനിരതാരത്തെ ‘CG7’ ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്നിങ്ങനെയുള്ള പേരുകളാലാണ് ആരാധകർ അഭിസംബോധന ചെയ്യുന്നത്. ഇതിന്റെ കാരണമെന്താണെന്ന് ഈ 25 വയസ്സുകാരനോട് ചോദിച്ചപ്പോൾ മറുപടിയായി ഒരു ചിരിയും കൂടെ ഒരു ഉത്തരവും തന്നു; “മീഡിയയാണ് എനിക്കാ പേരുതന്നത് എന്ന് എനിക്ക് തോന്നുന്നു. ഞാൻ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് എന്നതിനൊപ്പം ഞാൻ ഏഴാം നമ്പർ ജേഴ്‌സിയാണ് ഭൂട്ടാനിൽ ധരിക്കുന്നതും. ഒരിക്കൽ ഞാനൊരു ഗോൾ നേടി റൊണാൾഡോയുടെ സെലിബ്രെഷൻ നടത്തിയതിൽപിന്നെയാണ് എനിക്ക് ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരു വന്നത്. എനിക്കതിൽ അതിയായ സന്തോഷമുണ്ട്.”

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ചെഞ്ചോയുടെ മെസേജ്

“ഇത്രവലിയൊരു സദസ്സിനുമുൻപിൽ പന്തുതട്ടുക എന്നത് എന്റെ സ്വപ്നമായിരുന്നു. നിർഭാഗ്യവശാൽ, കോവിഡ് കാരണം ഞങ്ങൾക്ക് അവരോടടുത്തുനിൽക്കാൻ കഴിയില്ല. ആരാധകരോടായി എനിക്ക് പറയാനുള്ളത് നിങ്ങൾ ഞങ്ങളെ സ്നേഹിക്കൂ, ഞങ്ങൾ ഞങ്ങളുടെ പരമാവധി കളിക്കളത്തിൽ കാണിക്കും.”


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ