എന്റെ പരിചയസമ്പത്ത് ഇന്ത്യയിൽ ഞാൻ ഉപയോഗിക്കും, ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് വിയ്യ ഐ എസ് എല്ലിൽ.

0
402

കാൽപന്ത് ഇതിഹാസം ഡേവിഡ് വിയ്യ ഒഡീഷ എഫ് സി ഫുട്‌ബോൾ കമ്മിറ്റിയിലേയ്ക്ക്.

ഭുവനേശ്വർ: മെയ് 6 2021: ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് വിയ്യ ഒഡീഷ എഫ് സിയുമായി കൈകോർത്ത വിവരം ഏറെ സന്തോഷത്തോടെ ക്ലബ്ബ് പങ്കുവയ്ക്കുന്നു. ക്ലബ്ബിന്റെ ഫുട്ബോൾ കമ്മിറ്റിയിൽ അംഗമായ ഇദ്ദേഹം, ഗ്ലോബൽ ഫുട്‌ബോൾ ഓപ്പറേഷൻസ് തലവനായി സേവനമനുഷ്ഠിക്കും.

ഒഡീഷ എഫ് സിയുടെ ഫുട്‌ബോൾ കമ്മിറ്റിയിൽ അംഗമായ ഡേവിഡ് വിയ്യ, ഇങ്ങനെ അഭിപ്രായപ്പെടുന്നു, “ഞാൻ എന്റെ പരിചയസമ്പത്ത് ഇവിടെ പുറത്തെടുക്കാൻ ആഗ്രഹിക്കുന്നു, ഞാൻ ഇന്ത്യയിൽ കളിച്ചിട്ടില്ല പക്ഷേ നീണ്ട ഇരുപത് വർഷത്തോളം പ്രൊഫഷണൽ ഫുട്‌ബോളിൽ നിറഞ്ഞു നിന്നിരുന്നു, അതിനു മുൻപ് അക്കാദമിയിലും. അതുകൊണ്ട് തന്നെ ഞങ്ങൾ [എന്റെ ടീം] ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും കാൽപന്തിലുള്ള പരിചയസമ്പത്തുകൊണ്ട് പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നു.

എന്റെ പരിചയസമ്പത്ത് ഇന്ത്യയിൽ ഞാൻ ഉപയോഗിക്കും, ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് വിയ്യ ഐ എസ് എല്ലിൽ. EaDg0KfXgAEvfDa
ഡേവിഡ് വിയ്യ ബാഴ്‌സലോണ ജേഴ്സിയിൽ

പുതിയ മുന്നേറ്റത്തെ കുറിച്ചു സംസാരിക്കുകയാണെങ്കിൽ, ഒഡീഷ എഫ് സി സി ഈ ഓ രോഹൻ ശർമ്മ തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു, “ഡി വി 7 ഗ്രൂപ്പിനെയും സാക്ഷാൽ ഡേവിഡ് വിയ്യയെയും ഒഡീഷ കുടുംബത്തിലേയ്ക്ക് ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു! ഇതിലെ തമാശ എന്തെന്നാൽ ഞാൻ ഫുട്‌ബോൾ കാണാനാരംഭിച്ച സമയത്ത് ഡേവിഡിന്റെ കളികൾ ഞാൻ കണ്ടിട്ടുണ്ട്, എന്റെ ടെലിവിഷനിൽ. എന്നാലിപ്പോൾ, ഞങ്ങൾ ഒന്നിച്ച് ഒഡീഷയുടെ ഫുട്‌ബോൾ വളർത്താൻ പരിശ്രമിക്കുന്നു. ഇതിനോടൊപ്പം സ്പെയിനിൽ ഫുട്‌ബോൾ ബിസിനസ് സംബന്ധമായി ഏറെ പരിച്ചയസമ്പത്തുള്ള വിക്റ്റർ ഓൺറ്റെയോടൊപ്പവും ഞങ്ങളുടെ കുടുംബാംഗം പോലെയായ, പലരുടെയും ആരാധനാപുരുഷനായ ഗോമ്പാവൂ കോച്ചിനൊപ്പവും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒത്തൊരുമിച്ച് നമ്മൾ ഈ വരുന്ന സീസണുകളിൽ മികച്ച കോച്ചുമാരേയും താരങ്ങളെയും സ്റ്റാഫുകളെയും ടീമിൽ ഉൾപ്പെടുത്തി മികച്ച മുന്നേറ്റം നടത്തുവാൻ ആഗ്രഹിക്കുന്നു.”

“ഡേവിഡ് വിയ്യയുടെ കടന്നുവരവ് ഒഡീഷ എഫ് സിയുടെ വലിയൊരു മികവിന്റെ സൂചനയാണ്. ഒപ്പം ആ നാടിന്റെയും ആരാധകരുടെയും പരമപ്രധാനമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെയും.”

പുതിയ അസോസിയേഷൻ രൂപീകരണം സാധ്യമായതിൽ ഗവണ്മെന്റ് ഓഫ് ഒഡീഷ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് സർവീസസ് പ്രിൻസിപ്പൽ സെക്രട്ടറി വിശാൽ കെ ദാസ് ഐ എ എസ്, അതിയായ സന്തോഷം അറിയിച്ചു. “അദ്ദേഹം സ്പെയിനിനൊപ്പം ലോകകപ്പും യൂറോയും വിജയിച്ചു, ലാലീഗയും ചാമ്പ്യൻസ് ലീഗും ബാഴ്സയ്ക്കൊപ്പവും നേടി, ഇതേ നിലയിൽ തന്നെ ഒഡീഷ എഫ് സിയിൽ മികവ് തുടരാൻ സാധിക്കുകയും ലീഗ് പട്ടികയിൽ മുന്നിലെത്തിക്കാൻ കഴിയുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ വരവ് ഞങ്ങൾക്ക് മികച്ചൊരു മുതൽകൂട്ടാവുമെന്ന് ഏറെ ആവേശത്തോടെയും ആത്മസഹർഷത്തോടെയും ഞങ്ങൾ കരുതുന്നു.”

എന്റെ പരിചയസമ്പത്ത് ഇന്ത്യയിൽ ഞാൻ ഉപയോഗിക്കും, ഫുട്‌ബോൾ ഇതിഹാസം ഡേവിഡ് വിയ്യ ഐ എസ് എല്ലിൽ. 182083503 299033681718426 3816424744301010918 n
കടപ്പാട് : ഒഡീഷ എഫ് സി

പഴയ ഹെഡ് കോച്ച് ജോസഫ് ഗോമ്പാവൂവും വിക്റ്റർ ഓന്റെയും ഡേവിഡ് വിയ്യയുമായും ഡി വി 7 ഗ്രൂപ്പുമായും ചേർന്ന് ഫുട്‌ബോൾ കമ്മിറ്റിയിൽ അംഗങ്ങളായിട്ടുണ്ട്. കോച്ചിങ് സ്റ്റാഫുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും, യുവതാരങ്ങളുടെ മികവ് വളർത്താനും ഓൺ ഫീൽഡ് ആക്ടിവിറ്റികളിൽ പിന്തുണ നൽകാനും ഒക്കെയാണ് ഈ കമ്മിറ്റി.