സെമി ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി

0
507

കൊൽക്കത്ത: ഡുറണ്ട് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരളാ എഫ്.സി നാളെ മുഹമ്മദന്‍സ് എഫ്.സിയുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകിട്ട് രണ്ടിന് കൊൽക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

സെമി ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി TRI 2041

നിലവിലെ ചാംപ്യന്മാരായ ഗോകുലം ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദന്‍സ് എഫ്.സിയാണ് ക്വാര്‍ട്ടറില്‍ ഗോകുലത്തിന്റെ എതിരാളികള്‍.

മുന്നേറ്റനിര താരം മാര്‍കസ് ജോസഫിന്റെ കരുത്തിലാണ് മുഹമ്മദന്‍സ് ഗോകുലത്തിനെ നേരിടാനെത്തുന്നത്. മുന്‍ ഗോകുലം താരമായിരുന്ന മാര്‍കസ് ജോസഫ് കഴിഞ്ഞ ഡുറണ്ട് കപ്പില്‍ ഗോകുലത്തിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു.

ആര്‍മി റെഡ്, ഹൈദരബാദ് എഫ്.സി, ആസാം റൈഫിള്‍സ് എന്നിവരായിരുന്നു ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെയാണ് ഗോകുലം ഗ്രൂപ്പ് ചാംപ്യന്മാരായത്. ആര്‍മി റെഡിനും ഏഴ് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഗോകുലം ഒന്നാമതെത്തിയത്.

സെമി ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി TRI 2364

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍മി റെഡുമായി 2-2 സമനിലയില്‍ മത്സരം അവസാനിപ്പിച്ച ഗോകുലം രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ 1-0ത്തിന് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആസാം റൈഫിള്‍സിനെ 7-2നാണ് ഗോകുലം തകര്‍ത്തുവിട്ടത്. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന എമില്‍ ബെന്നി ക്വാര്‍ട്ടറില്‍ ഇറങ്ങിയേക്കും.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ