മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് – ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു

0
373
മലയാളി
മലയാളി

കേരളക്കരയാകെ കാത്തിരുന്ന വാർത്തയെത്തുന്നു, ഇന്ത്യൻ ഇന്റർനാഷണൽ താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിൽ ഇനി പന്തുതട്ടും. ക്ലബ്ബ്മായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു. ഒപ്പുവയ്ക്കൽ തൊട്ടടുത്ത ദിവസം തന്നെ ഉണ്ടാകുമെന്ന് താരവുമായി ബന്ധപ്പെട്ട ഞങ്ങളുടെ സോഴ്സ് വ്യക്തമാക്കി. മൂന്നു വർഷത്തേയ്ക്കാണ് നിലവിലെ കരാർ. ക്ലബ്ബ് സുഹൈറുമായിയുള്ള കരാറിലെ പേഴ്സൽണൽ ട്ടേമ്സ് അംഗീകരിച്ചു എന്നു സ്ഥിരീകരിക്കുന്നു. മുൻപ് കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള വമ്പൻമ്മാർ വിലപറഞ്ഞ താരമാണ് സുഹൈർ.

മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് - ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു 640px Suhair vp

മുപ്പത് വയസ്സുള്ള ഈ വിങ്ങർ/സ്‌ട്രൈക്കർ നോർത്ത് ഈസ്റ്റ് യൂണിറ്റഡിൽ കരാർ അവസാനിച്ചതിനെത്തുടർന്നാണ് പുതിയ ക്ലബ്ബ്കളിൽ നിന്നുള്ള ഓഫറുകൾ പരിഗണിച്ചത്. മലയാളികൾക്ക് തീർത്തും സുപരിചിതനായ ഇദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, കൽക്കത്ത പ്രീമിയർ ലീഗ്, സന്തോഷ് ട്രോഫി അടക്കമുള്ള ടൂർണമെന്റുകളിൽ പന്തുതട്ടിയ പരിചയസമ്പത്തുള്ള താരമാണ്. മുൻപ് കാലിക്കറ്റ് സർവകലാശാലാ ടീം താരമായിരുന്ന ഇദ്ദേഹം യൂത്ത് കരിയർ ആരംഭിക്കുന്നത് യുണൈറ്റഡ് എസ് സിയിലൂടെയാണ്. അവിടെ നിന്നും കേരള കളിക്കുകയും ശേഷം യൂണിറ്റഡിൽ തന്നെ സീനിയർ കരിയർ ആരംഭിക്കുകയും ചെയ്തു.

മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് - ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു 1659331548086

2016ഇലാണ് യൂണിറ്റഡിൽ അവരുടെ മുഖ്യ ടീമിലേക്കു താരം എത്തുന്നത്. ഏതാനും നാളുകൾ കൊണ്ടുതന്നെ കളിയാരാധകരുടെ ശ്രദ്ധാകേന്ത്രമായിമാറിയ ഈ മണ്ണാർക്കാട്ടുകാരൻ പിന്നീട് ഗോകുലം കേരള ഫുട്‌ബോൾ ക്ലബ്ബിൽ കരാറിൽ ഏർപ്പെടുന്നു. ശേഷം 2017 ഐ ലീഗിലെ ഈസ്റ്റ് ബംഗാളിലേയ്ക്ക് ചേക്കേറിയ താരം അവിടെ അഞ്ചു മത്സരങ്ങൾ ആ സീസണിൽ കളിക്കുകയും അഞ്ചു ഗോളുകൾ തന്റെ പേരിൽ കുറിക്കുകയും ചെയ്തു. 2018ഇൽ ലോൺ അടിസ്ഥാനത്തിൽ ഗോകുളത്തിൽ തിരിച്ചെത്തിയ താരം അവിടെനിന്നും പതിനെട്ടു മത്സരങ്ങളും ഒരു ഗോളുമായി തിളങ്ങി.

മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് - ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു 1659331473674

കൊൽക്കത്ത വമ്പൻമ്മാരായ മോഹൻ ബഗാനിലേയ്ക്കുള്ള സുഹൈറിന്റെ കാലുവയ്പ്പ് 2019-20 സീസണിലായിരുന്നു. ശേഷം നോർത്ത് ഈസ്റ്റ് തങ്ങളുടെ തട്ടകത്തിലേയ്ക്കു താരത്തെ എത്തിക്കുകയും ഏറെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐ എസ് എൽ കളിച്ച താരങ്ങളിൽ ഏറ്റവും ആരാധകപിന്തുണലഭിച്ച താരങ്ങളിലൊരാളായ സുഹൈറിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബ്കൾ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും താരത്തെ ടീമിലെത്തിക്കാൻ ഭാഗ്യം ലഭിച്ചത് ഈസ്റ്റ് ബംഗാളിനാണ്. ഇന്ത്യൻ ദേശീയ ടീമിനായി ഈ വർഷം രണ്ടു മത്സരങ്ങൾ കളിച്ച സുഹൈർ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നു വർഷത്തെ കരാറിൽ ഈസ്റ്റ് ബംഗളുമായി അവസാനഘട്ട പേപ്പർ വർക്കുകളിൽ എത്തിനിൽക്കുമ്പോൾ 1.5 കോടിക്കു മുകളിലാണ് പ്രതിവർഷ സാലറി കണക്കാക്കപ്പെട്ടിരിക്കുന്നത്.

മലയാളി താരം വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേയ്ക്ക് - ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു 1659331637962

കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ