ഇവർ ചില്ലറക്കാരോ…!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു.

- Sponsored content -

കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ കടൽ കടന്ന് കളിക്കാൻ എത്തിയ ഗാരി ഹൂപ്പർ മുതൽ ഫെക്കുണ്ടോ പെരേര വരെയുള്ള ഏഴു തീപ്പൊരി വിദേശ താരങ്ങളെ കുറിച്ച് ഇവിടെ വായിക്കാം…

ഫെക്കുണ്ടോ പെരേയ്ര

ഫെക്കുണ്ടോ ആബേൽ പെരേയ്ര എന്ന ഫെക്കുണ്ടോ പെരേയ്ര 1987 സെപ്റ്റംബർ മൂന്നിന് അർജന്റീനയിലെ സാറാറ്റെയിൽ ജനിച്ചു.നിലവിൽ മുപ്പത്തിമൂന്നു വയസ്സുള്ള ഫെക്കുണ്ടോ പെരേയ്ര അറ്റാക്കിങ് മിഡ്ഫീൽഡറായും സെക്കന്റ് സ്ട്രൈക്കറായുമാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായത്തിലേയ്ക്കു വന്നിരിക്കുന്നത്.ആവശ്യ സമയങ്ങളിൽ ഇടതു-വലതു വിങ്ങുകളിലും അതെപോലെതന്നെ ഒരു ഫോർവെർഡ് ആയി കളിക്കാനും സാധിക്കുന്ന ഈ പത്താം നമ്പർ ജേഴ്സി താരം രണ്ടായിരത്തിയാറിനാണ് തന്റെ സീനിയർ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്.necaxa ക്ലബ്ബിനായി അരങ്ങേറിയ താരം അവിടെ നിന്നും നൂറ്റിയിരുപത്തിയൊന്നു മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു ഗോളുകൾ സ്കോർ ചെയ്തു.സീനിയർ കരിയറിൽ പിന്നീട് നേക്കാക്സ,പാലസ്റ്റിനോ, ഔടാക്സ് ഇറ്റാലിയാനോ, സാൻ ലൂയിസ്,ജിംനേഷ്യ എൽ പി,പോക്ക്,ഗബാല,റേസിങ് ക്ലബ്ബ്,കോലൊൺ,ജിംനേഷ്യ,അപ്പോലൊൺ ലിമസോൾ എന്നിവയുൾപ്പടെ ഏകദേശം പതിനൊന്നോളം ക്ലബ്ബ്കൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് കൊച്ചിയിലേക്ക് വണ്ടികയറിയത്.സീനിയർ കരിയറിൽ അവസാനമായി കളിച്ച ക്ലബ്ബ് Apollon Limassol ആയിരുന്നു,അവർക്കായി 39 മത്സരങ്ങളിൽ നിന്നും 21 ഗോളുകളും നേടി.ആകെ സീനിയർ കരിയറിൽ ഇതുവരെ ഇരുനൂറ്റിയിരുപത്തിനാല് മത്സരങ്ങളിൽ മൈതാനത്തിറങ്ങിയ താരത്തിന് 58 കരിയർ ഗോളുകളും സമ്പാദ്യമായുണ്ട്.

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. faku.pereyraa 20201102 223546 1
- Sponsored content -

ഗാരി ഹൂപ്പർ

ഗാരി ഹൂപ്പർ എന്ന മലയാളി ഫുട്‌ബോൾ പ്രേമികളുടെ ഹൂപ്പറേട്ടൻ 1988 ജനുവരി ഇരുപത്തിയാറിന് ഇഗ്ലണ്ടിലെ ഹർലോവിൽ ജനിച്ചു.32 വയസ്സുള്ള താരം തന്റെ യൂത്ത് കരിയർ ആരംഭിച്ചത് ടോട്ടണം ഹോട്ട്സ്പർസിൽ ആണ്,ശേഷം മൾഡോൺ ടൗണിനായും ഗാരിസ് അത്ലറ്റിക്കിനായും കളിച്ച താരം അദ്ദേഹത്തിന്റെ സീനിയർ കരിയറിന് തുടക്കമിടുന്നത് 2003 ഇൽ ഗാരിസ് അത്ലറ്റിക്കിൽ നിന്നുമാണ്.അവിടെ വച്ച് അറുപത്തിഒൻപത് മത്സരങ്ങളിൽ നിന്നും ഇരുപത് ഗോളുകൾ നേടിയതാരം ശേഷം സൗത്തേണ്ട് യുണൈറ്റഡ് ക്ലബ്ബിലും ലൈറ്റോൺ ഓറിയന്റിലും തുടങ്ങി ഹെർഫോർഡ് യുണൈറ്റഡ്,scunthorpe യുണൈറ്റഡ്,സെൽറ്റിക്ക്,നോർവിച്ച് സിറ്റി,ഷെഫീൽഡ് വെനസ്ഡേ,വില്ലിങ്ടോൻ ഫിനിക്‌സ് എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.അവസാനമായി മൂട്ടണിഞ്ഞ വില്ലിങ്ടോൻ ഫിനിക്‌സ് റിസർവ് ടീമിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ആകെ കരിയറിൽ 572 മത്സരങ്ങളിൽ നിന്നുമായി 235 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
2004-05 സീസണിൽ ഗാരിസ് അത്ലറ്റിക്കിൽ കോൺഫറൻസ് സൗത്ത്,എഫ് എ ട്രോഫി,
ഹെർഫോർഡ് യുണൈറ്റഡിൽ 2007-08 സീസണിൽ പ്രൊമോഷൻ,
സ്ക്യൂൻതോർപ്പെ യുണൈറ്റഡിൽ ലീഗ് വൺ പ്ലേ ഓഫ്,
സെൽറ്റിക്കിനൊപ്പം 2011-12,2012-13 സീസണിൽ സ്കോർട്ടിഷ് പ്രീമിയർ ലീഗ്,2010-11,2012-13 ഇൽ സ്കോർട്ടിഷ് കപ്പ്,
നോർവിച്ചിനൊപ്പം 2015 ഇൽ ഫുട്ബോൾ ലീഗ് ചാമ്പ്യാൻഷിപ്പ് പ്ലേയ് ഓഫ്,
ഒപ്പം,2011-12 സീസണിൽ സ്കോർട്ടിഷ് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്,2010-11,2011-12 സീസണുകളിൽ പി എഫ് എ സ്കോർട്ടലാണ്ട് ടീം ഓഫ് ദി ഇയർ,2010-11,2011-12,2012-13 വർഷങ്ങളിലെ സെൽറ്റിക്ക് ടോപ്പ് സ്‌കോറർ,2012 ഇൽ സ്ക്യൂൻതോർപ്പെ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു,2008-09 അവിടുത്തെ തന്നെ പ്ലേയർ ഓഫ് ദി ഇയർ,കൂടാതെ 2011 നവംബർ,2013 ജനുവരി മാസങ്ങളിലെ സ്കോർട്ടിഷ് പ്രീമിയർ ലീഗിലെ പ്ലേയർ ഓഫ് ദി മന്ത്,തുടങ്ങി ഒട്ടനവധി നേട്ടങ്ങളുമായാണ് ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിലേയ്ക്കു ചേക്കേറുന്നത്.ഒരു മുന്നേറ്റനിരക്കാരനിൽ വേണ്ട എല്ലാവിധ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഗാരി മികച്ച ഒരു ഫിനിഷർ കൂടിയാണ്,പെനാൽറ്റി ബോക്സിനുള്ളിലെ തന്റെ സാനിധ്യം എതിർ ടീമിനെ അതീവ സമ്മർദ്ദത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്.

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. hoop588 20201102 223921 0 1

വിസെന്റെ ഗോമസ്

José Vicente Gómez Umpiérrez എന്ന വിസെന്റെ ഗോമസ് 1988 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സ്പെയിനിൽ ലാസ് പാൽമാസിൽ ജനിച്ചു.യൂത്ത് കരിയറിൽ ഹുറക്കേൻ എഫ് സി യിൽ കളിച്ച താരം സീനിയർ വിഭാഗത്തിൽ അരങ്ങേറ്റം കുറിക്കുന്നത് 2007 ഇൽ ആണ്.ഹുറക്കേൻ ക്ലബ്ബിൽ രണ്ടു വർഷക്കാലം കളിച്ച താരം 2009 ഇൽ ലാസ് പാൽമാസ് ബി ടീമിൽ എത്തുന്നുഅവിടെ 28 മത്സരങ്ങളിൽ ബൂട്ടണിയുകയും ചെയ്ത താരം ഒരു ഗോളും സ്കോർ ചെയ്തു.തുടർന്ന് മികച്ച മത്സരങ്ങൾക്കൊടുവിൽ 2010 ഇൽ ലാസ് പാൽമാസ് സീനിയർ ടീമിൽ എത്തുന്നു.അവിടെയാണ് വിസെന്റെ ഗോമസ് എന്ന താരത്തിന്റെ കരിയറിന്റെ ഏറിയ പങ്കും വിലവഴിച്ചത്,ലാസ് പാൽമാസിൽ 2010ഇൽ ചേർന്ന താരം നീണ്ട എട്ടുവർഷക്കാലം അവിടെ തുടരുകയും അവർക്കായി 223 മത്സരങ്ങളിൽ കളിമൈതാനത്തിറങ്ങുകയും ചെയ്തു.ലാസ് പാൽമാസിനായി പതിമൂന്ന് തവണ വലയും കുലുക്കി ഇദ്ദേഹം.ശേഷം 2018 ലാണ് അവസാനമായി താൻ കളിച്ച ഡിപ്പോർട്ടിവോ ല കോറുണ ക്ലബ്ബിനായി കോണ്ട്രാക്റ്റിൽ ഒപ്പുവയ്ക്കുന്നത്.59 മത്സരങ്ങളിൽ അവർക്കായി ബൂട്ടണിഞ്ഞ താരം ഒരു പാകമായ ഡിഫെൻസിവ് മിഡ്ഫീൽഡറുടെ പക്വത കളിയിൽ കാണിച്ചിരുന്നു.ഈ ആറടി രണ്ടിഞ്ചു പൊക്കക്കാരൻ കേരള ബ്ലാസ്റ്റേഴ്സിൽ മൂന്നു വർഷത്തെ കരാറിൽ എത്തിയിരിക്കുന്നത് നീണ്ട കരിയറും 305 മത്സരങ്ങളുടെ പരിചയവും പിന്നെ പതിനഞ്ചോളം ഗോളുകളുമായിട്ടാണ്. കളിക്കളത്തിൽ ഈ നാലാം നമ്പർ കുപ്പായക്കാരന്റെ അപാര പന്തടക്കവും ദീർഘവീക്ഷണമുള്ള പാസുകളും ആരാധകർക്ക് വലിയൊരു ദൃശ്യവിരുന്നാകും എന്നു പ്രതീക്ഷിക്കുന്നു

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. vicente4gomez 20201102 223830 0
- Sponsored content -

കോസ്റ്റ നെമോയ്ൻസു

Costa Nhamoinesu എന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുപ്പത്തിനാലുകാരൻ സെന്റർബാക്ക് 1986 ജനുവരി 6 ന് സിംബാബ്‌വെയിലെ ഹരാരേയിലാണ് ജനിക്കുന്നത്.സെന്റർബാക്ക് ലൈഫ്റ്റ് ബാക്ക് എന്നീ ഇടങ്ങളിൽ ഒട്ടനവധി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള താരം തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് 2006 ഇൽ മർവിൻഗോ യുണൈറ്റഡിൽ ആണ്.ശേഷം കെ എസ് വിസ്‌ലാ യൂസ്ട്രോണിയങ്ക ക്ലബ്ബിൽ എത്തിയ താരം ഒരു വർഷം അവിടെ ചിലവഴിച്ചതിനു ശേഷം 2008 ഇൽ zaglebie lubin ക്ലബ്ബിലേയ്ക്കു ലോണിൽ ചേക്കേറുന്നു.അവിടെ വച്ച് 53 മത്സരങ്ങളിൽ ബൂട്ടണിയുകയും ഒരു ഗോൾ നേടി ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു.2010 ഇലാണ് കരാർ അടിസ്ഥാനത്തിൽ അവിടെ ഒപ്പുവയ്ക്കുന്നത്,ശേഷം 136 മത്സരങ്ങളിൽ അവിടെ തുടർന്ന കോസ്റ്റ ഈ കാലയളവിൽ അഞ്ചു ഗോളും സ്കോർ ചെയ്തിരുന്നു.സ്പർട്ട prague ക്ലബ്ബിലെ തന്റെ നീണ്ട കരിയറിന് താരം തുടക്കമിടുന്നത് 2013 ഇലാണ്,അവിടെ നിന്നും 146 മത്സരങ്ങളിൽ ക്ലബ്ബിനായി ബൂട്ടണിഞ്ഞ താരം ഒൻപതു ഗോളുകൾ സ്കോർ ചെയ്തു.2015 ഇൽ തന്റെ ദേശീയ ടീമായ സിംബാബ്‌വെ നാഷണൽ ഫുട്ബോൾ ടീമിലേയ്ക്കുള്ള വിളിയെത്തുകയും 2017 വരെ ദേശീയ ടീമിനായി കളിക്കുകയും ചെയ്തു.പതിനൊന്നു കളികളും,2017 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ക്വാളിഫയേഴ്‌സിൽ സ്വാസിലാണ്ട് ദേശീയ ടീമിനെതിരേ നേടിയ ഒരു ഗോളും തന്റെ രാജ്യാന്തര കരിയറിന്റെ പ്രസക്തമായ ഭാഗങ്ങളാണ്.
ആകെ കരിയറിൽ 208 മത്സരങ്ങളും പതിനാറു ഗോളും കൈമുതലായുള്ള താരത്തിന്റെ കുറച്ചു രസകരമായ കണക്കുകൾ കൂടി പങ്കുവയ്ക്കാം:
ഈ 26ആം നമ്പർ ജേഴ്‌സി താരം തന്റെ ചെറുപ്പകാലത്ത് പഠിക്കാനായി കളിച്ചിരുന്ന ആളായിരുന്നു,താൻ കളിക്കുന്ന ക്ലബ്ബിലെ പണം കൊണ്ടായിരുന്നു അദ്ദേഹം സ്കൂൾ ഫീസ് അടച്ചിരുന്നത്.ആറടി രണ്ടിഞ്ചു പൊക്കക്കാരനായ കോസ്റ്റ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സിംബാബ്‌വെ കളിക്കാരനാണ്.ഒപ്പം,നാഷണൽ കരിയർ അവസാനിച്ചത് കോഴ വിവാദത്തിൽ പേരിൽ വന്ന ആജീവനാന്തകാല ബാൻ മൂലമാണ് എന്നത് താരത്തിന്റെ അത്ര “നല്ലതല്ലാത്ത” ഒരു വിശേഷമാണ്.കരിയറിൽ 2006/2007സീസണുകളിൽ സിംബാബ്‌വെ ഇൻഡിപെൻഡൻസ് ട്രോഫി മർവിൻഗോ യുണൈറ്റഡിൽ നേടിയ താരം 2013-14 സീസണിൽ ചെക്ക് ഫസ്റ്റ് ലീഗ് കിരീടം,ചെക്ക് കപ്പ്,ചെക്ക് സൂപ്പർക്കപ്പ് എന്നിവ നേടി.ചെക്ക് ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായിരുന്നു കോസ്റ്റ.കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ട താരം മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കാം.

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. 20201030 144601

ബക്കാരി കോൺ

1988 ഏപ്രിൽ 27 ന് ബുർക്കിനാ ഫാസോയിലെ അവാഗഡോഗോയിൽ ജനിച്ച ബക്കാരി കോൺ തന്റെ യൂത്ത് കരിയർ ആരംഭിക്കുന്നത് 2002 ഇൽ സി എഫ് ടി പി കെഅബൈദാനിൽ ആണ്.പിന്നീട് 2004ഇൽ ഇട്ടൊലി ഫിലാന്റെ ക്ലബ്ബിൽ എത്തിയ താരം കളി മികവ് കൊണ്ട് ഒരു വർഷത്തിനകം സീനിയർ ടീമിലും പ്രൊഫഷണൽ ഫുട്‌ബോളിലെ സീനിയർ വിഭാഗത്തിലും അരങ്ങേറ്റം കുറിക്കുന്നു.അവിടെ നിന്നും 37 മത്സരങ്ങൾ കളിച്ച ഈ ഡിഫൻഡർ ഒരു ഗോളും സ്കോർ ചെയ്തു.2006 ഇൽ ഗൈൻഗമ്പ് ബി ടീമിൽ എത്തിയ താരം 25 മത്സരങ്ങളും ഒരു ഗോളും കൈമുതലാക്കി അവരുടെ സീനിയർ ടീമിലേയ്ക്കും, അവിടെ നിന്നും നീണ്ട 112 മത്സരങ്ങളുടെ അനുഭവസമ്പത്തിലേയ്ക്കും നടന്നടുത്തു.അഞ്ചു ഗോളുകളും അവിടെ സ്കോർ ചെയ്തു.ശേഷം 2011 ഇൽ ലിയോൺ സീനിയർ ടീമിൽ 89 മത്സരങ്ങളും ബി ടീമിൽ മൂന്നു മത്സരങ്ങളും കളിച്ച താരം ആറു ഗോളുകൾ നേടി.2016ഇൽ മലഗ ക്ലബ്ബിൽ എത്തിയ താരം ഏഴു മത്സരങ്ങൾ കളിക്കുകയും 2017 ഇൽ സ്ട്രസ്ബൗർഗ് ടീമിനായി 28 മത്സരങ്ങളിൽ ബൂട്ടണിയുകയും ചെയ്തു.അങ്കരാഗുകു ക്ലബ്ബിൽ 2018-19 കാലയളവിൽ 14 മത്സരങ്ങളിൽ കളിച്ച താരം കഴിഞ്ഞ സീസണിൽ ആഴ്സണൽ ട്യൂല ക്ലബ്ബിൽ ഒരു മത്സരത്തിൽ കളിച്ചു.ശേഷമാണ് 2020-21 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടംപിടിക്കുന്നത്.2006 മുതൽ ബുർക്കിനാ ഫാസോ നാഷണൽ ടീമിൽ കളിക്കുന്ന താരം 83 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.ആകെ കരിയറിൽ 316 മത്സരങ്ങളിൽ കളിച്ച താരം പതിനാറു ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.ഒരു വർഷത്തേയ്ക്കുള്ള കരാറിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒപ്പുവച്ചിരിക്കുന്ന താരം ഐ എസ് എല്ലിലെ ആദ്യ ബുർക്കിനാ ഫാസോ സാനിധ്യമാണ്.ഗൈൻഗമ്പ് ക്ലബ്ബിനോപ്പം കോപ്പ ഡി ഫ്രാൻസ് കിരീടത്തിലേയ്ക്ക് 2008-09 സീസണിൽ വഴി തെളിയിക്കുകയും ലിയോൺ ക്ലബ്ബിനൊപ്പം കോപ്പ ഡി ഫ്രാൻസ്,ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ യഥാക്രമം 2011,12സീസണുകളിൽ നേടിയ താരം കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.ബുർക്കിനാ ഫാസോ ടീമിനൊപ്പം 2013ഇൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് റണ്ണർ അപ്പ് സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട് ഈ 32കാരനായ സെന്റർബാക്ക്.

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. bakarykonelegeneral 20201102 223744 0

ജോർദാൻ ഡേവിഡ് മുറേ

- Sponsored content -

ജോർദാൻ ഡേവിഡ് മുറേ എന്ന ജോർദാൻ മുറേ 1995 ഒക്ടോബർ രണ്ടിന് ഓസ്‌ട്രേലിയയിലെ വളോഗോങ്ങിൽ ജനിച്ചു. ബുള്ളി എഫ് സിയിൽ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ച താരം യൂത്ത് ഫുട്‌ബോളിൽ സൗത്ത് കോസ്റ്റ് വോൾവ്സിൽ കളിച്ചിരുന്നു.2014-15സീസണിൽ സൗത്ത് കോസ്റ്റ് വോൾവ്സിൽ സീനിയർ ടീമിൽ എത്തിയ താരം 38 മത്സരങ്ങളിൽ നിന്നും പത്തു ഗോളുകൾ സ്കോർ ചെയ്തു.രണ്ടു വർഷത്തിനിപ്പുറം 2016ഇൽ എ പി ഐ എ ലേയ്ച്ചർട്ട് ക്ലബ്ബിൽ എത്തിയ താരം 64 മത്സരങ്ങളിൽ നിന്നും 43 ഗോളുകൾ സ്കോർ ചെയ്തിരുന്നു.ഇപ്പൊൾ 25 വയസ്സുള്ള ഈ താരം തന്റെ ആദ്യ പ്രൊഫഷണൽ കൊണ്ട്രാക്റ്റിൽ ഒപ്പുവയ്ക്കുന്നത് 2018 ഇൽ ആണ്,സെൻട്രൽ കോസ്റ്റ് മരിയെൻസിൽ 41 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം അവിടെ നിന്നും 7 ഗോളുകൾ സ്കോർ ചെയ്തു.ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലേയ്ക്ക് ഏറെക്കുറെ ഗാരി ഹൂപ്പറിന്റെ ബാക്കപ്പ് എന്നോണം എത്തുന്നത്.അത്ര മികച്ച കണക്കുകൾ കയ്യിൽ ഇല്ല എങ്കിലും തന്റെ ഈ ചെറിയ പ്രായത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പോലൊരു ക്ലബ്ബിൽ എത്താൻ സാധിച്ചതും സ്‌ട്രൈക്കർ എന്ന റോളിലെ മികവ് കൊണ്ടാണ്.പെട്ടന്നുള്ള തീരുമാനങ്ങൾ കളിക്കളത്തിൽ എടുക്കാനും,ഫിനിഷിങ്ങിനും ഒരുപടി മുന്നിൽ നിൽക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ദീർഘകാലം കളിക്കും എന്നും ഇതുവഴി കരിയർ ബിൽഡ് ചെയ്യുമെന്നും പ്രതീക്ഷിക്കാം.എ പി ഐ എ ലേയ്ച്ചർട്ട്ക്ലബ്ബിൽ വച്ച് 2018 ഇൽ എൻ എസ് ഡബ്ല്യൂ സീസൺ ഗോൾഡൻ ബൂട്ട് ജേതാവായിട്ടുണ്ട് ജോർദ്ദാൻ മുറേ എന്ന ഈ ആറടി പൊക്കക്കാരൻ.

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. jordanmurray 9 20201102 223630 0

സെർജിയോ സിഡോഞ്ച

സെർജിയോ സിഡോഞ്ച ഫെർണാണ്ടസ് എന്ന സിഡോഞ്ചയേ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് മുൻപേ പരിചയമുള്ളതാണ്. ജംഷാദ്പൂരിനായും കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനായും കളിച്ച താരം ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനസിൽ മികച്ച സ്ഥാനം സൃഷ്ട്ടിച്ച ആളാണ്.1990 ആഗസ്റ്റ് 27 ന് സ്പെയിനിലെ എൽ Escorial എസ്കോറിയൽ ജനിച്ച സിഡോഞ്ച കൊള്ളാഡോ വില്ലൽബ ക്ലബ്ബിൽ തന്റെ യൂത്ത് കരിയർ ആരംഭിച്ചു, ശേഷം സ്പാനിഷ് വമ്പൻമ്മാരായ അത്ലറ്റികോ മാഡ്രിഡിൽ യൂത്ത് ടീമിൽ എത്തി.2009 മുതൽ സീനിയർ വിഭാഗത്തിൽ കളി ആരംഭിച്ച താരം അത്ലറ്റികോ സി ടീമിലും 2011ഇൽ ബി ടീമിലും കളിച്ചു,യഥാക്രമം 58 കളികളിൽ നിന്നും പതിമൂന്നു അൻപത്തിയെഴു കളികളിൽ നിന്നും ഏഴു ഗോളുകളും സ്കോർ ചെയ്തു.2013ഇൽ ലോണിൽ സരഗോസായിൽ ചേർന്ന താരം 29 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടുകയാണ് ചെയ്തത്.2014-15 സീസണിൽ അൽബസ്റ്റ ക്ലബ്ബിൽ എത്തിയ താരം 33 കളികളിൽ മൂന്നു ഗോളുകളും 2016 ഇൽ പൊൻഫെറാഡിന ക്ലബ്ബിൽ 12 കളികളിൽ നിന്നും 3 ഗോളുകളും സ്കോർ ചെയ്താണ് ഇന്ത്യൻ സൂപ്പർ ലീഗിലേയ്ക്കു കടന്നുവരുന്നത്.2018 ഇൽ ജംഷാദ്പൂരിനായി കളിക്കളത്തിൽ ഇറങ്ങിയ സിഡോഞ്ച 12 കളികളിൽ 3 ഗോളുകൾ നേടി കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേയ്ക്കു ചേക്കേറി.കഴിഞ്ഞ സീസണിൽ 13 കളികളിൽ നിന്നും ഒരു ഗോൾ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയ താരം ഈ സീസണിലും ടീമിൽ തുടരുകയാണ്.മുപ്പതു വയസ്സുള്ള ഈ ആറടി പൊക്കക്കാരൻ ആകെ കരിയറിൽ 212 കളികളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്.ഈ ഈ
സീസണിലും സിഡോഞ്ച 22ആം നമ്പർ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം

ഇവർ ചില്ലറക്കാരോ...!!!കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ സീസണിലെ വിദേശ താരങ്ങളെ പരിചയപ്പെടുത്തുന്നു. s.cido20 20201102 223447 1

.

- Sponsored content -

More from author

Related posts

Popular Reads

Top 5 Underrated Signings Of ISL 2020-21

We all know about the most speculated players of India Super League  2020-21 season - Sunil Chhetri, Federico Gallego, Roy Krishna,...

Carlos Pena – I wish, I will come to India again for coaching a team

This is the second part of IFTWC's interview with former FC Goa defender Carlos Pena.Also Read...

Muzamil Mahmood – A success story you rarely hear about

Muzamil Mahmood is the one and the only coach in the Ganderbal district who holds an Asian Football...

Top 5 Players Mumbai City FC Should Target To Replace Adam Le Fondre | ISL 2021-22

Mumbai City FC is all set to compete in the AFC Champions League next season after emerging as League Champions of...

Eelco Schattorie – Kerala and Northeast fans will always have a special place in my heart

Eelco Schattorie, one of the most renowned names in the Indian footballing scene recently got candid as he walked us through...

6 Players Who Joined Top Division Leagues After ISL

Eversince the inception of Hero ISL, the tournament have given birth to many players who represented their countries at the senior...

ISL – Nim Dorjee Tamang in advanced talks with Hyderabad FC

The 25-year old Northeast United FC defender Nim Dorgee Tamang aims to move to Hyderabad FC and the talks are in...