4. ഇഗോർ അംഗുലോ
ഈ സീസണിൽ ഇഗോർ അംഗുലോയുടെ അനുഭവസമ്പത്ത് എഫ്‌സി ഗോവയുടെ വിജയത്തിന് പ്രധാന പങ്ക് വഹിക്കും. അംഗുലോയ്ക്ക് ഒരു സ്‌ട്രൈക്കറായും ഒരു വിംഗറായും കളിക്കാൻ സാധിക്കുന്നതാണ്. 1996-ൽ പന്ത്രണ്ടാമത്തെ വയസ്സിൽ അംഗുലോ അത്‌ലറ്റിക് ബിൽബാവോയുടെ യൂത്ത് ടീമിൽ ചേർന്നു. ടെർസെറ ഡിവിഷനിലെ സിഡി ബാസ്‌കോണിയയിലൂടെ ഇഗോർ തന്റെ സീനിയർ അരങ്ങേറ്റം നടത്തി. 2003 മാർച്ച് 23 ന് അത്ലറ്റിക് ബിൽബാവോയുടെ സീനിയർ ടീമിനൊപ്പം ആർസി സെൽറ്റ ഡി വീഗോയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി ഇഗോർ തന്റെ ലാ-ലീഗാ അരങ്ങേറ്റം കുറിച്ചു. ഫ്രാൻസ്, സൈപ്രിയറ്റ്, ഗ്രീസ്, പോളണ്ട് എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകളെയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. പോളിഷ് ക്ലബ്ബായ ഗോർണിക് സാബ്രെസുമായി 137 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
2020 ജൂലൈ 22-ന് എഫ്‌സി ഗോവ അംഗുലോയെ അവരുടെ കളിക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കളി ശൈലിയും ക്ലബിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും. ടീമിനെ മുന്നിലെത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ ആരാധകർ അദ്ദേഹത്തെ തീർച്ചയായും ഉറ്റുനോക്കും.
5. ഹെർനാൻ സാന്റാന
ലാസ് പാൽമാസിന്റെ യൂത്ത് പ്രോഡക്റ്റായ അദ്ദേഹം ടെർസെറ ഡിവിഷനിലെ ലാസ് പാൽമാസ് റിസേർവ് ടീമിലൂടെയാണ് തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചത്. 2013 മാർച്ച് 2-ന് എഫ്‌സി ബാഴ്‌സലോണ ബി ടീമിനെതിരെ ആണ് അദ്ദേഹം തന്റെ ആദ്യ ഗോൾ നേടിയത്. 2014-15 സീസണിലെ ഉടനീളം ടീമിന്റെ ആദ്യ പതിനൊന്നിൽ സ്ഥിര സാന്നിധ്യമായി കളിച്ച അദ്ദേഹം തന്റെ മിന്നും പ്രകടനങ്ങൾ കൊണ്ട് 13 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ലാ-ലിഗയിലേക്ക് യോഗ്യത നേടാൻ അദ്ദേഹത്തിന്റെ ക്ലബിനെ സഹായിച്ചു. 2015 ഓഗസ്റ്റ് 22-ന് അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് 0-1 ന് തോറ്റു കൊണ്ട് ഹെർണാൻ തന്റെ സ്പാനിഷ് ടോപ്പ് ഫ്ലൈറ്റ് അരങ്ങേറ്റം നടത്തി. 2018 ജനുവരി 26-ന് 3 വർഷത്തെ കരാറിൽ സ്പോർട്ടിംഗ് ഡി ഗിജോണിമായി സാന്റാന കരാർ ഒപ്പുവച്ചു.
2020 ഒക്ടോബർ 25-ന് മുംബൈ സിറ്റി സാന്റാനയെ വായ്പ അടിസ്ഥാനത്തിൽ തങ്ങളുടെ കളിക്കാരനായി പ്രഖ്യാപിച്ചു. ശക്തമായ ഒരു കേന്ദ്രത്തോടെ, സാന്താനയുടെ സാന്നിധ്യം ക്ലബിന് കൂടുതൽ ഓപ്ഷനുകൾ നൽകും, അദ്ദേഹത്തിന്റെ അനുഭവം ക്ലബ്ബിന്റെ പ്രകടനത്തിന് മറ്റൊരു മാനം നൽകും എന്നുള്ള കാര്യം തീർച്ച.
6. ലൂയിസ് സാസ്ട്രെ
എഫ്‌സി ബാഴ്‌സലോണയുടെ യൂത്ത് പ്രോഡക്റ്റായ സാസ്‌ട്രെ ബാർസലോണയുടെ ബി, സി ടീമുകളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. താരം 2012-ൽ റയൽ വല്ലാഡോളിഡുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു. അതേ വർഷം ഓഗസ്റ്റ് 20നു ആയിരുന്നു സാസ്ട്രെ തന്റെ ലാ-ലീഗ അരങ്ങേറ്റം കുറിച്ചത്. റയൽ സരഗോസയ്‌ക്കെതിരായ 1-0 വിജയത്തിൽ പകരക്കാരനായി അദ്ദേഹം കളിക്കളത്തിൽ ഇറങ്ങി. 29 കളികളും ഒരു ഗോളുമായി സീസൺ പൂർത്തിയാക്കിയ അദ്ദേഹം ടീമിനെ പതിനാലാം സ്ഥാനത്തെത്തിച്ചു. സ്‌പെയിനിലെ സിഡി ലെഗാനസ്, ഹ്യൂസ്‌ക എന്നി ക്ലബ്ബുകളെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷൻ ടീമായ എഇകെ ലാർനാക്ക എഫ്‌സിയിൽ ചേർന്നതു വഴി അദ്ദേഹം 2019 ജനുവരിയിൽ വിദേശത്തേക്ക് കൂടുമാറി.
2020 സെപ്റ്റംബർ എട്ടിന് ഹൈദരാബാദ് എഫ്‌സി സാസ്ട്രെയെ തങ്ങളുടെ കളിക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2019-20 സീസണിൽ പത്താമതായി അവസാന സ്ഥാനത്താണ് ടീം ലീഗ് പൂർത്തിയാക്കിയത്. മുൻ സീസണിലെ ക്ലബ്ബിന്റെ പോരായ്മകൾ പരിഹരിച്ചു പ്രകടനങ്ങളെ മികച്ചതാക്കാൻ ടീമിനെ സഹായിക്കുന്നതിൽ സാസ്ട്രെയുടെ അനുഭവ സമ്പത്തും പ്രകടന മികവും ക്ലബിന് വളരെ മികച്ച മുതൽക്കൂട്ടാണ്.
7. എഡു ബേഡിയ
ഇന്ത്യൻ ഫുട്ബോളിൽ പരിചിതമുഖമായ ബേഡിയ 2017-ൽ എഫ്സി ഗോവയിലൂടെ ആണ് തന്റെ ഐഎസ്എൽ അരങ്ങേറ്റം കുറിക്കുന്നത്. റേസിംഗ് സാന്റാൻഡറിന്റെ യുവനിരയിലെ അംഗമായിരുന്നു അദ്ദേഹം 2008 സെപ്റ്റംബർ 24-നു വില്ലേറിയലിനെതിരെ 0-2 തോൽവിയുമായി ക്ലബ്ബിൽ തന്റെ ലാ-ലീഗാ അരങ്ങേറ്റം കുറിച്ചു. ഹെർക്കുലീസ് എഫ്‌സി, എഫ്‌സി ബാഴ്‌സലോണ ബി, റയൽ സരഗോസ, സ്‌പെയിനിലെ ഒവീഡോ തുടങ്ങിയ ടീമുകളെയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ജർമ്മൻ 2nd ഡിവിഷൻ ബുണ്ടസ്ലിഗയിൽ 1860 മ്യൂണിക്കിലും താരം കളിച്ചിട്ടുണ്ട്.
വരുന്ന സീസണിൽ എഫ്സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുമ്പോൾ, ക്ലബിന്റെ പ്രകടനങ്ങളിൽ അദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ടാകും.