8. ഡീമാസ് ഡെൽഗാഡോ
യുഡിഎ ഗ്രാമെനെറ്റിന്റെ യൂത്ത് പ്രോഡക്റ്റായ ഡെൽഗാഡോ ഇതിനകം ഇന്ത്യൻ ഫുട്‌ബോളിൽ അറിയപ്പെടുന്ന ഒരു മുഖമായി മാറി കഴിഞ്ഞു. 2006-ൽ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എഫ്‌സി ബാഴ്‌സലോണയെ സെഗുണ്ട ഡിവിഷൻ ബി-ലേക്ക് മടങ്ങി എത്തുവാ സഹായിച്ചു. 2008-09 സീസണിൽ സിഡി നുമൻസിയയിലൂടെ താരം തന്റെ ലാ-ലീഗാ അരങ്ങേറ്റം കുറിച്ചു. സെപ്റ്റംബർ 25-ന് ആർസിഡി മല്ലോർക്കയ്‌ക്കെതിരെ 0-2 എവേ തോൽവിയുമായി അദ്ദേഹം ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചു. ടീമിന്റെ സ്ഥിര കളിക്കാരൻ ആയി കളിച്ച സീസണിൽ ദുർഭാഗ്യവശാൽ തന്റെ ക്ലബ് മോശം പ്രകടനങ്ങൾ മൂലം തരം താഴ്ത്തപെട്ടു. കാർട്ടേജീന, റിക്രിയാറ്റിവോ എന്നിവയുൾപ്പെടെ ഡെൽഗാഡോ മറ്റ് സ്പാനിഷ് ക്ലബ്ബുകൾക്കായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. 2015-ൽ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് എഫ്‌സിക്ക് വേണ്ടി ഒപ്പിട്ടപ്പോൾ അദ്ദേഹം ആദ്യമായി വിദേശത്തേക്ക് ചേക്കേറി. 2017-ൽ ബെംഗളൂരു എഫ്‌സിയിൽ ചേർന്ന ഡെൽഗാഡോ ക്ലബ്ബിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് 2018-19 ലീഗ് കിരീടം നേടി.
9. മാനുവൽ ഓൻവു
ക്ലബ് അറ്റ്ലറ്റിക്കോ വാൽറ്റെറാനോയ്ക്കൊപ്പമാണ് ഓൻവു തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. 2006-ൽ ലോക്കൽ ക്ലബ് സിഡി ടുഡെലാനോയിലേക്ക് മാറിയ അദ്ദേഹം നാലാം ഡിവിഷനിൽ തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം സിഎ ഒസാസുനയുമായി കരാർ ഒപ്പുവെച്ച അദ്ദേഹം അവരുടെ ബി ടീമിലേക്ക് നിയോഗിക്കപ്പെട്ടു. 2011-12 സീസണിൽ റിസേർവ് ടീമിന്റെ 3rd ലെവലിനു വേണ്ടി ഓൻവു 30 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നേടി. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായി പകരക്കാരനായി ഇറങ്ങികൊണ്ട് 2012 മാർച്ച് 11-ന് താരം ലാ-ലീഗയിലും, ക്ലബ്ബിന്റെ സീനിയർ ടീമിലും തന്റെ അരങ്ങേറ്റം കുറിച്ചു.
ഓൻവു 2019 ജൂലൈ 17-ന് ഒരു ഫ്രീ ഏജന്റായി ബെംഗളൂരു എഫ്‌സിയിൽ കരാർ ഒപ്പുവച്ചു. ആ സീസണിൽ തന്നെ ജനുവരി 28-ന് ഒഡീഷാ എഫ്.സിക്ക് വായ്പ വായ്പ അടിസ്ഥാനത്തിൽ താരത്തെ ബെംഗളൂരു എഫ്സി നൽകി. ഒഡീഷാ എഫ്സിയിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒരു ഹാട്രിക്ക് ഉൾപ്പെടെ 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും താരം നേടി. 2020 സെപ്റ്റംബറിൽ ഒഡീഷയുമായി ഓൻവു ഒരു സ്ഥിരം കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിലെ വീരഗാഥകൾ ആവർത്തിക്കാൻ ഒൻവുവിൽ ക്ലബ് പ്രതീക്ഷ അർപ്പിക്കുന്നു.
10. ബാർത്തലോമ്യോ ഒഗ്ബെച്ചെ
ആമുഖം ആവശ്യമില്ലാത്ത ഒരു കളിക്കാരൻ ആണ് ബാർത്തലോമ്യോ ഒഗ്ബെച്ചെ. ഐഎസ്‌എല്ലിൽ ഇതിനകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നിന്റെ യൂത്ത് പ്രൊഡക്റ്റ് ആണ് അദ്ദേഹം 2001-02 സീസണിൽ സീനിയർ ടീമിനൊപ്പം തന്റെ അരങ്ങേറ്റവും കുറിച്ചു. റയൽ വല്ലാഡോളിഡിനായി ഒപ്പുവെച്ചുകൊണ്ടാണ് താരം തന്റെ ലാ-ലീഗാ അരങ്ങേറ്റം ഓഗ്‌ബെച്ചേ കുറിച്ചത്. 2007 ഓഗസ്റ്റ് 26-ന് റയൽ വല്ലാഡോളിഡിനായി ബൂട്ട് കെട്ടിക്കൊണ്ട് ഓഗ്‌ബെച്ചേ ആർസിഡി എസ്പാൻയോളിനെതിരെ തന്റെ ആദ്യ മത്സരം കളിച്ചു. ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയ്ക്കും ഫ്രാൻസിലെ വില്ലെൻ II-നു വേണ്ടിയും കൂടാതെ മറ്റ് അനവധി പ്രധാന ക്ലബ്ബുകൾക്ക് വേണ്ടിയും ഒഗ്‌ബെച്ചെ കളിച്ചിട്ടുണ്ട്.