1.എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് താങ്കൾ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ കരാറിൽ ഏർപ്പെട്ടത്?ഇവിടെ താങ്കളെ സ്വാധീനിച്ച ഘടകങ്ങൾ എന്തൊക്കെയാണ്…?ഒപ്പംക്ലബ്ബ് മാറ്റ സമയങ്ങളിൽ മറ്റു ക്ലബ്ബ്കളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നോ?
ഒട്ടനവധി രാജ്യങ്ങളിലെ ഒട്ടനവധി ക്ലബ്ബ്കളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും എന്റേതായ തിരച്ചിലിൽ എനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ്ബ് ഏതെന്നു ഞാൻ തന്നെ കണ്ടെത്തി,അതാണ് കേരള ബ്ലാസ്റ്റേഴ്‌സ്.എനിക്ക് പുതിയ ലീഗുകളിൽ കളിക്കണമായിരുന്നു, അതുപോലെ തന്നെ വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലും.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആരാധകബലം കൊണ്ടും സമ്പന്നരാണ്, അതൊക്കെ എന്റെ തീരുമാനത്തെ സ്വാധീനിച്ചു.ഈ ടീമിന്റെ ലക്ഷ്യവും അതിലേയ്ക്കുള്ള മാർഗ്ഗവും വ്യക്തമായിരുന്നു എന്നത് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു.ഇന്ത്യയിൽ എത്തുന്നതും ഈ മണ്ണിൽ പന്തുതട്ടുന്നതും മികച്ച ഒരു അനുഭവം ആകും എന്നു പ്രതീക്ഷിക്കുന്നു.

2.കഴിഞ്ഞ സീസണിൽ കളിക്കളത്തിനകത്തും പുറത്തും മികച്ച ഒരു സ്ഥാനം നേടിയ ഒക്ബച്ചേയ്ക്കു പകരക്കാരൻ ആയാണ് ആരാധകർ നിങ്ങളെ കാണുന്നത്.അത് ഒരു ഭാരം ആയാണോ താങ്കൾ കാണുന്നത്,എത്രത്തോളം ആ സ്ഥാനം ഏറ്റെടുക്കാനും വിജയിപ്പിക്കാനും താങ്കൾക്ക് സാധിക്കും?
ഞാൻ ഒട്ടനവധി സമ്മർദ്ദ ഘട്ടങ്ങളിൽ കളിച്ചിട്ടുണ്ട് ഇതിനുമുമ്പ്,ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും അടക്കം വലിയ വേദികളിൽ ഒരുപാട് ആരാധകർക്കിടയിൽ കളിച്ചു ശീലമുണ്ട്. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച രീതിയിൽ ഗോളുകൾ നേടാനും അസിസ്റ്റ് ചെയ്യാനും എന്നെക്കൊണ്ട് സാധിക്കും എന്ന് വളരെയധികം വിശ്വസിക്കുന്നു.
3.2014 ഇലും 2016 ഇലും നേരിയ വ്യത്യാസത്തിൽ ഫൈനലിൽ തോൽവി ഏൽക്കേണ്ടി വന്ന ഒരു ടീമിൽ താങ്കളെ പോലൊരു കളിക്കാരൻ എത്രയധികം ആദ്യ ട്രോഫി നേടിക്കൊടുക്കുമെന്ന വിശ്വാസം കാത്തുസൂക്ഷിക്കുന്നു?ഇതൊരു ചലഞ്ച് ആയി ഏറ്റെടുക്കുകയാണോ?
നമ്മൾ കളിക്കുന്നത് ജയിക്കാനാണ്.ഈ ക്ലബ്ബിന് നേട്ടങ്ങൾ അനിവാര്യമാണ്,അതുപോലെതന്നെ ഈ മഹത്തായ ക്ലബ്ബിലെ ഓരോ കളിക്കാരനും തന്റെ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നത്.അതുകൊണ്ട് തന്നെ ഗോളടിക്കാനും എന്നും മുകളിലെത്താനും ഞങ്ങൾ പൊരുതും.
4.ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ചു താങ്കൾ മുൻപ് കേട്ടിട്ടുണ്ടോ?
ഉണ്ട്,ഈ വർഷങ്ങളിൽ പല ഇംഗ്ലീഷ് മാനേജർമാരും കളിക്കാരും പറഞ്ഞു കേട്ട ഓർമ്മയുണ്ട് ഈ ലീഗിനെ കുറിച്ച്.

5.ഐ എസ് എൽ വളരുന്നുണ്ടോ?അതിന്റെ ജനമനസ്സുകളിലെ സന്ത്രത വർദ്ധിക്കുന്നതായി തോന്നിയിട്ടുണ്ടോ?
പുറത്തു നിന്നും കാണുന്നവർക്ക് ഇതൊരു വളർച്ചയുടെ പാതയിൽ എത്തിനിൽക്കുന്ന ലീഗാണ്.ഈ രാജ്യത്തിന്റെ ജനസന്ത്രതയും വലുപ്പവും ഒക്കെ കണക്കിലെടുത്ത് ഈ വളർച്ച തീർച്ചയായും തുടരുകതന്നെ ചെയ്യും.
6.വിഖ്യാതമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടം മഞ്ഞപ്പട ഈ സീസണിൽ കളിക്കളത്തിനു പുറത്ത് ഉണ്ടാകില്ല എന്ന കാര്യം എത്രത്തോളം ഈ ടീമിനെ ബാധിക്കും?
കളി കാണാനും ആർത്തുവിളിക്കാനും ആരാധകർക്ക് സ്റ്റേഡിയത്തിൽ വരാൻ സാധിക്കില്ല എന്നത് വലിയ കഷ്ടം തന്നെയാണ്.എങ്കിലും അവരുടെ സുരക്ഷയാണല്ലോ പ്രധാനം,അതിനാൽ തന്നെ എല്ലാ ടീമുകളും ഇതേ അവസ്ഥയിൽ തന്നെയാണ് കളിക്കുക.അപ്പോൾ നമ്മൾ ഇങ്ങനെ കളിക്കുവാനും സജ്ജരാവേണം.
7.കോച്ച് കിബു വിക്കുനയെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം എന്തൊക്കെയാണ്?
കിബു കോച്ചിനൊപ്പം പ്രവർത്തിക്കാനായി ഞാൻ കാത്തിരിക്കുകയാണ്,ചില വലിയ ക്ലബ്ബ്കളെ പോലും പരിശീലിപ്പിച്ച അദ്ദേഹം ഈ രംഗത്ത് മികച്ചവനാണ്. അവർക്കൊപ്പം പരിശീലിക്കാൻ ഞാൻ കത്തിരിക്കുകയാണിപ്പോൾ.

8.ഈ സീസണിലെ താങ്കളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും എന്തൊക്കെയാണ്?
ഇവിടവുമായി വേഗം പൊരുത്തപ്പെടുക,ഗോളുകളും അസിസ്റ്റുകളും നേടി ടീമിന്റെ വിജയങ്ങളിൽ പങ്കുവഹിക്കുക എന്നതിനൊപ്പം ഈ ടീമിനെ ഏറ്റവും ഉയരത്തിൽ എത്തിക്കുക എന്നതൊക്കെയാണ് എന്റെ ലക്ഷ്യങ്ങൾ.
9.അവസാനമായി ആരാധകരോടായി ഗാരി ഹൂപ്പറിനു പറയാനുള്ളത് എന്താണ്?
ഞാനിവിടെ ഈ എത്തിയിരിക്കുന്നത് എന്റെ മികവ് പുറത്തെടുക്കാനാണ്, അതുപോലെ തന്നെ ടീമിനെ വിജയിപ്പിക്കാനും.വിശ്വസിക്കുക,പ്രോത്സാഹിപ്പിക്കുക

.