ഗിവ്‌സൺ ഇനി മഞ്ഞക്കുപ്പായത്തിൽ

0
412
ഗിവ്‌സൺ ഇനി മഞ്ഞക്കുപ്പായത്തിൽ p1585978505

ഇന്ത്യൻ ആരോസിൽ നിന്ന് മറ്റൊരു യുവതാരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടാരത്തിൽ എത്തിയിരിക്കുന്നു.ഗിവ്‌സൺ സിംഗ് എന്ന 18 കാരൻ മണിപ്പൂരി മിഡ്‌ഫീൽഡർ ഇത്തവണ മഞ്ഞപ്പടയുടെ കൂടാരത്തിൽ എത്തിയിരിക്കുന്നത്.2014 ഇൽ മിനർവാ പഞ്ചാബിന്റെ അക്കാദമിയുടെ കളി ആരംഭിച്ച ഗിവ്‌സൺ 2016 വരെ മിനർവയിൽ കളിച്ചു,2016 ഇൽ എ ഐ എഫ് എഫ് ന്റെ എലൈറ്റ് അക്കാദമിയിൽ ജോയിൻ ചെയ്തു, അക്കാദമിയിലെ മികച്ച പ്രകടനം u17 ഇന്ത്യൻ ടീമിൽ എത്തിച്ചു.33 മത്സരത്തിൽ നിന്നും 3 ഗോൾ ഉം u17 ടീമിന് വേണ്ടി നേടി.u17 മികച്ച പ്രകടനം ഗിവ്‌സണിനെ ഇന്ത്യൻ ആരോസിൽ എത്തിച്ചു.ആരോസിനു വേണ്ടി കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു.2 ഗോളും 2 അസിസ്റ്റും നേടി.അറ്റാക്കിങ് മിഡ്‌ഫീൽഡ് കൂടാതെ ഫോർവേഡ് ആയിട്ടും കളിക്കാൻ കഴിവുള്ള പ്രോമിസിംഗ് താരം ആണ് ഗിവ്‌സൺ.3 വർഷത്തെ കരാറിൽ ആണ് ഇന്ത്യൻ ആരോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.യുവ താരങ്ങൾക്കു എന്നും മികച്ച അവസരങ്ങൾ കൊടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൽ കിബു എന്ന കോച്ചിന്റെ കീഴിൽ കൂടുതൽ ഉയരങ്ങളിൽ ഗിവ്‌സൺ എത്തും എന്നു നമുക്ക് പ്രതീക്ഷികാം