ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു

-

ഗോകുലം കേരള ഐ ലീഗ് കിരീടത്തിന് ഒരു പോയിന്റ് അരികെ

ഗോകുലം കേരള എഫ് സി 1 (27 ജോര്‍ദാനെ ഫ്‌ളെച്ചർ) – 0 രാജസ്ഥാൻ യുണൈറ്റഡ് എഫ് സി

കൊല്‍ക്കത്ത: ഐ ലീഗ് കിരീടത്തിന് തൊട്ടരികിലെത്തി ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം കിരീടത്തിന് തൊട്ടടുത്തെത്തിയത്.

ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു IMG 20220507 WA0101
Rishad P. P. With the HOTM award

ലീഗില്‍ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാല്‍ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള മുഹമ്മദന്‍സ് അടുത്ത ഏതെങ്കിലും മത്സരത്തില്‍ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാം.

ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു IMG 20220507 WA0106

ഇന്നലെ നടന്ന മത്സരത്തില്‍ 27ാം മിനുട്ടില്‍ ജോര്‍ദാനെ ഫ്‌ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍. ഗോള്‍ സ്വന്തമാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം കേരള രാജസ്ഥാന്റെ ഗോള്‍ മുഖത്തേക്ക് തുടരെ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ മലബാറിയന്‍സിന്റെ മുന്നേറ്റങ്ങളെല്ലാം രാജസ്ഥാന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഗോളെന്നുറച്ച അവസരം രാജസ്ഥാന് രണ്ട് തവണ ലഭിച്ചെങ്കിലും ഗോകുലം ഗോള്‍ കീപ്പര്‍ രക്ഷിത് ദഗര്‍ രക്ഷകനാവുകയായിരുന്നു.

രണ്ടാം പകുതിയില്‍ പുതു ഊര്‍ജവുമായി എത്തിയ ഗോകുലം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പല സമയത്തും രാജസ്ഥാന്‍ ഗോള്‍മുഖത്ത് ഗോകുലം ഭീതി വിതച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ 89ാം മിനുട്ടില്‍ രാജസ്ഥാന്‍ താരം മൗറോ സാന്റോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ഗോകുലത്തിന് വീണ്ടും ശക്തികൂടി. ഈ സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശീലകന്‍ അന്നീസെ ജിതിനെ പിന്‍വലിച്ച് മധ്യ നിര താരമായ സോഡിങ്‌ലാനയെ കളത്തിലിറക്കി.

അവസാന മിനുട്ടുകളില്‍ രാജസ്ഥാന്‍ ലോങ് ബോളുകള്‍ കളിച്ച് നോക്കിയെങ്കിലും പ്രതിരോധ താരം അമിനോ ബൗബയുടെ അവസരോചിത ഇടപെടലായിരുന്നു രാജസ്ഥാന്റെ ജയം നിഷേധിച്ചത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നതോടെ ഗോകുലം കേരള ഒരു ഗോളിന്റെ ജയവുമായി കളംവിട്ടു.

ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു DSC 9291

16 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഇപ്പോള്‍ ഗോകുലത്തിന്റെ സമ്പാദ്യം. ഇനി ഓരു പോയിന്റ് കൂടി ലഭിച്ചാല്‍ വീണ്ടും ദേശീയ കിരീടം കേരളത്തിലെത്തും. മെയ് 10ന് ശ്രീനിധി എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ


ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു 3f9c274d56e66a6bf8649a9ea23f453c?s=96&d=monsterid&r=g
Sreenadh Madhukumar
Correspondent @keralablasters | Official @extratimemagazine | Journalist @indianfootball_wc | Commentator/Announcer Professional Percussionist, Artist

LEAVE A REPLY

Please enter your comment!
Please enter your name here

Latest news

Germanpreet Singh – Jamshedpur FC agree deal to sign Chennaiyin midfielder

IFTWC can confirm that Jamshedpur FC have signed Germanpreet Singh for the upcoming season. The midfielder signed a two-year...

Indian National team’s friendly match with Zambia cancelled

The Indian National team was expected to play an International FIFA friendly match against the Zambia National team in...

ചരിത്രം ഒരു പോയിന്റകലേ, ഗോകുലം കേരള ഐ ലീഗിൽ തങ്ങളുടെ വിജയക്കുതിപ്പു തുടർരുന്നു

ഗോകുലം കേരള ഐ ലീഗ് കിരീടത്തിന് ഒരു പോയിന്റ് അരികെഗോകുലം കേരള എഫ് സി 1 (27 ജോര്‍ദാനെ ഫ്‌ളെച്ചർ) - 0 രാജസ്ഥാൻ യുണൈറ്റഡ്...

ISL – Hyderabad FC in advanced talks with Manoj Mohammed

Hyderabad FC, the reigning ISL champions have started building their team for the upcoming season. The Nizams are in...

The old friend stays, Alvaro arrives finally, and key departures – FC Goa rebuilds

FC Goa has started early this year. Last year's turnaround of events was chaotic to say the least but...

Al-Jazira – All You Need To Know About Mumbai City FC’s AFC Champions League Rivals

The Emirati football club Al-Jazira were the last to qualify in Group B. Group B is the group where India’s second-ever...

Must read

Hyderabad – A Paupers to Princes Footballing Story

The footballing story of the city of Hyderabad is...

Who are the best Indian Centre-Backs in the Indian Super League?

Indian Super League 2021-22 season is nearing its's conclusion....

You might also likeRELATED
Recommended to you