ജർമൻ-കാമറൂൺ കോച്ച് റിച്ചാർഡ് ട്ടോവ ഇനി ഗോകുലം പുരുഷ ടീം പരിശീലകൻ
മുൻ കാമറൂൺ ദേശിയ ടീം താരവും, കാമറൂൺ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാർഡ് ട്ടോവ ഗോകുലത്തിന്റെ പുരുഷ ടീം പരിശീലകനായി ചുമതലയേറ്റു .
ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്ഇന്റെ ഒഴിവിലേക്കാണ് 52 വയസുള്ള റിച്ചാർഡ് ട്ടോവ വരുന്നത്. ജർമൻ സെക്കൻഡ് ഡിവിഷൻ ക്ലബ്കളിൽ കളിച്ച റിച്ചാർഡ്, ജർമൻ പൗരത്വം സ്വീകരിച്ചതിനു ശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയിട്ടുള്ളത്. ജർമനിയിൽ വിവിവിധ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരിന്നു.
കാമറൂൺ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിൽ കൂടെയും റിച്ചാർഡ് ട്ടോവ ജോലി ചെയ്തിട്ട്ണ്ട്. ഇത് കൂടാതെ, കാമറൂൺ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
“ഗോകുലത്തിൽ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടപ്പം ഇനിയും വിജയങ്ങൾ നേടുകയാണ് ലക്‌ഷ്യം. ” റിച്ചാർഡ് ട്ടോവ പറഞ്ഞു.
“പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, വളർത്തുന്നതിലും റിച്ചാർഡ് ടോവയ്ക്കു നല്ല കഴിവാണ്. പുതിയ കളിക്കാർക്ക് അവസരങ്ങൾ നൽകുകയും അതേസമയത് ട്രോഫികൾ നേടുകയുമാണ് ക്ലബ്ബിന്റെ ലക്‌ഷ്യം. അതിനു അനുയോജ്യമായ കൊച്ചാണ് റിച്ചാർഡ് ട്ടോവ,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ