സി എസ് ബി ബാങ്ക് ഗോകുലം കേരള എഫ് സിയുടെ ടൈറ്റിൽ സ്പോൺസേർസ്

0
466

കോഴിക്കോട്, ഡിസംബർ 21: ഗോകുലം കേരള എഫ് സി, സി എസ് ബി ബാങ്കുമായി സ്‌പോൺസർഷിപ് കരാറിലെത്തി. ഈ വർഷം ഗോകുലത്തിന്റെ പുരുഷ ടീമിനെയാണ് സി എസ് ബി സ്പോൺസർ ചെയ്യുക. ഐ ലീഗ്, എ എഫ് സി കപ്പ് മത്സരങ്ങളിൽ ഗോകുലത്തിന്റെ ജേർസിയുടെ മുൻഭാഗത്തു സി എസ് ബിയുടെ പേരുണ്ടാകും.

സി എസ് ബി ബാങ്ക് ഗോകുലം കേരള എഫ് സിയുടെ ടൈറ്റിൽ സ്പോൺസേർസ് IMG 20211221 WA0101

കഴിഞ്ഞ വര്ഷം സി എസ് ബി ഗോകുലത്തിന്റെ ഒഫീഷ്യൽ സ്പോന്സർസ് ആയിരിന്നു. ഇത് നാലാമത്തെ വർഷമാണ് സി എസ് ബി ഗോകുലത്തിനെ സ്പോൺസർ ചെയുന്നത്. കഴിഞ്ഞ വര്ഷം ഐ ലീഗ് ജേതാക്കൾ ആയ ഗോകുലം, ഈ പ്രാവശ്യം എ എഫ് സി കപ്പിന് കൂടി കളിക്കും. കേരളത്തിനുള്ള ആദ്യ എ എഫ് സി കളിക്കുന്ന ആദ്യ ടീമാണ് ഗോകുലം.

“കേരള ഫുട്ബോളിന് ഗോകുലത്തിനു കുറേയേറെ മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞു. അതിൽ സി എസ് ബി ബാങ്കിന്റെ പങ്കു വിലയേറിയതാണ്. ഇനിയും കിരീടങ്ങൾ കേരളത്തിലേക്ക് കൊണ്ട് വരുകയാണ് ഞങ്ങളുടെ ലക്‌ഷ്യം,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

“ഈ പ്രാവശ്യം ഗോകുലത്തിനു വളരെയേറെ പ്രാധാന്യം ഉള്ള സീസണാണ്. അതിൽ അവരെ സപ്പോർട്ട് ചെയുവാൻ കഴിയുന്നതിൽ വളരെയേറെ സന്തോഷം ഉണ്ട്. ഫുട്ബോളിലൂടെ കേരളത്തിന്റെ യശസ്സ് ഇനിയും ഉയരണം. ക്ലബ്ബിന്റെ ഫിലോസഫിയും ഞങ്ങളുടെയും ഒരേ പോലെയാണ്. അവർക്കു ഈ വര്ഷം എല്ലാ വിധ ആശംസകളും നേരുന്നു,” സി എസ് ബി ബാങ്ക് എം ഡി ആൻഡ് സി ഇ ഓ, സി വി ആർ രാജേന്ദ്രൻ പറഞ്ഞു.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ