ഇന്ത്യൻ സൂപ്പർ ലീഗിന്റെ കുട്ടിപ്പതിപ്പായ റിലയൻസ് ഡെവലപ്മെന്റൽ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവ്, ഏഴു ഗോളോടെ ടൂർണമെന്റ് കിരീടം എന്ന സുവർണ്ണനേട്ടവുമായി ആരാധകരുടെ ഹൃദയങ്ങളിലേയ്ക്കു ചേക്കേറിയ പതിനെട്ടുവയസ്സുകാരൻ രാഹുൽ രാജു ബംഗളൂരു എഫ് സി വിട്ടു ഗോകുലം കേരളയിലേയ്ക്കു ചേക്കേറുന്നു! പുറത്തുവിടാത്ത ലോൺ ഫീയുടെ പിൻബലത്തിൽ താരം ഐ ലീഗ് ചാമ്പ്യൻ ക്ലബ്ബായ ഗോകുലം കേരളയിലേയ്ക്കാണ് താരത്തിന്റെ കരാർ. ജനുവരിയിൽ താരത്തെ സ്ഥിരമായി ക്ലബ്ബിൽ നിലനിറുത്താനും ചർച്ചകൾ നടക്കുന്നു എന്ന് ഐ എഫ് ടി ഡബ്ല്യൂ സി സ്ഥിരീകരിക്കുന്നു.
റിലയൻസ് ഡെവലപ്മെന്റൽ ലീഗിൽ ബെംഗളൂരു എഫ് സിക്കായി ഏറെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത രാഹുൽ രാജു പ്രസ്തുത ടൂർണമെന്റിൽ ഏഴു മത്സരങ്ങളിൽ നിന്നുമായി ഏഴു ഗോളുകൾ കണ്ടെത്തി ബംഗളൂരു എഫ് സിക്കായി പ്രഥമ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്‌മെന്റൽ ലീഗ് കിരീടം അരക്കിട്ടുറപ്പിച്ചു. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. മലയാളികളുടെ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു ലീഗിലെ രണ്ടാം സ്ഥാനക്കാർ.
ഡെവലപ്മെന്റൽ ലീഗിലെ മികച്ച പ്രകടനം കൊണ്ട് ഈ യുവ സെന്റർ ഫോർവേർഡ് പല ക്ലബ്ബ്കളുടെയും ആഗ്രഹങ്ങളിൽ ഒന്നായി മാറി. മുൻനിര ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ താരത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു എന്നു മുൻപും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു എങ്കിലും ടീമിനുള്ളിലെ ചില അനിഷ്ടസംഭവങ്ങൾ മൂലം ട്രാൻസ്ഫർ നടന്നിരുന്നില്ല. ഡെവലപ്മെന്റൽ ലീഗ് കഴിഞ്ഞതിനുശേഷം നടന്ന യൂ കെ ടൂർ അടക്കമുള്ള ടീം യാത്രകളിൽ നിന്നും രാഹുലിനെ തഴഞ്ഞത് വാർത്തയായിരുന്നു.
https://twitter.com/Sreenadhtweets/status/1551206410280570880?t=P5Es0XPxxFk4B5jeX8R02w&s=19
പ്രസ്തുത ടൂറിൽ പങ്കെടുപ്പിക്കാത്തതിനു പുറമെ ബംഗളൂരു കളിച്ച വിവിധ ലീഗുകളിലും ടൂർണമെന്റുകളിലും താരത്തിന് അവസരം നിഷേധിക്കപ്പെട്ടിരുന്നു.
കരാർ അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട് എന്നുള്ളതിനാൽ ക്ലബ്ബിൽ തുടർന്ന താരത്തെ ഗോകുലം കേരള തങ്ങളുടെ തട്ടകത്തിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ലോണിൽ നിലവിൽ കരാറിൽ ഒപ്പുവച്ച താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മലബാറിയൻസിനൊപ്പം സ്ഥിരമായി ചേരും എന്നാണ് അറിയാൻ കഴിയുന്നത്. ഇടത്-വലത് വിങ്ങുകളിൽ ഒരുപോലെ മികവ് കാട്ടുന്ന രാഹുൽ ഇരുകളുകളും ഒരുപോലെ ഉപയോഗിക്കുന്ന ചുരുക്കം കളിക്കാരിലൊരാളാണ്. മുൻപ് ആർ എഫ് ഡി എൽ, സന്തോഷ് ട്രോഫി, ബെംഗളൂരു ലീഗ് എന്നിവിടങ്ങളിൽ കളിച്ച രാഹുൽ സെയിൽ ഫുട്‌ബോൾ അക്കാദമിയുടെ കൂടി താരമായിരുന്നു. 2019-20 സീസണിലെ കേരള ബെസ്റ്റ് പ്ലേയർ അവാർഡ് കാരസ്ഥമാകാകിയ ഇദ്ദേഹം ഇന്ത്യൻ ഫുട്‌ബോളിനു വലിയ മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ