ലോകകപ്പ് യോഗ്യതാ മത്സരങ്ങളും എ എഫ് സി ഏഷ്യ കപ്പ് മത്സരങ്ങളും ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീം ജൂൺ 3,7,15 തീയതികളിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ കളിക്കാനൊരുങ്ങുകയാണ്. എ ഐ എഫ് എഫ് പ്രത്യേകമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് മാധ്യമങ്ങളെ കണ്ടു.
കോവിഡ് 19 രോഗവ്യാപനം ക്യാമ്പിനെ എങ്ങനെ ബാധിക്കുന്നു എന്നും നിലവിലെ സ്ഥിതിഗതികളേക്കുറിച്ചും സ്റ്റിമാച്ച് തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചതിങ്ങനെ;
“ഏപ്രിൽ 15നു ക്യാമ്പ് ആരംഭിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതു നടക്കാൻ സാധ്യതകൾ കാണാതെവന്നതിനാൽ മെയ് 1നു കൊൽക്കത്തയിൽ വച്ചു നടത്താൻ തീരുമാനിച്ചു. ഈ സമയത്തിനിടയിൽ നാലോ അഞ്ചോ സൗഹൃദമത്സരങ്ങൾ വിവിധ ലോക്കൽ ടീമുകളോടും നാഷണൽ ടീമുകളോടും കളിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ പാൻഡമിക്കിന്റെ ബാക്കിപത്രമെന്നോണം എല്ലാം ഒഴിവാക്കേണ്ടിവന്നു.”
“അവസാനത്തെ മൂന്ന് മത്സരങ്ങൾ ഖത്തറിലെ ദോഹയിൽ വച്ച് നടത്തപ്പെടുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവർ തൊട്ടടുത്ത ലോകകപ്പിന് വേദിയായ അതിനാൽ തന്നെ ഒരുപാട് അധികം സംവിധാനങ്ങൾ അവിടെ ലഭ്യമാണ്. പക്ഷേ ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇതിന് അനുമതി കൊടുക്കില്ലായിരുന്നു, കാരണം ഇന്ത്യയിൽ ഇതുപോലെ സജ്ജീകരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. എല്ലാത്തിനെയും ഒടുക്കം ഞങ്ങൾക്ക് നഷ്ടമായത് രണ്ട് ഹോം മത്സരങ്ങളാണ് അതിനൊപ്പം ഒപ്പം ഞങ്ങൾ ഇവിടെ എത്തിയിട്ടുണ്ട് അത്ര മികച്ച സാഹചര്യങ്ങൾ അല്ല എങ്കിൽ കൂടി ഇവിടെ ഞങ്ങൾ തുടരുന്നു അനു ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പുകൾ അത്ര മികച്ച രീതിയിൽ നടന്നിട്ടില്ല എങ്കിലും ഞങ്ങൾ മുന്നിലേക്ക് പോയേ പറ്റൂ.”
“ഈ സംഘാടകരിൽ നിന്നും ഞാൻ ഒരുപാടു പ്രതീക്ഷിച്ചിരുന്നു എങ്കിലും ഞങ്ങളെ ആദ്യം തന്നെ ഇവിടെ എത്താൻ സഹായിച്ച അവർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഇവിടെ ജിം പോലെയുള്ള സംവിധാനങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല ഞങ്ങളുടെ പരിശീലനങ്ങൾ നടക്കുന്നത് പരിമിതികൾക്കുള്ളിൽ തന്നെയാണ്. രാവിലത്തെ സെഷനുകൾ നടത്താൻ ഞങ്ങൾക്ക് ഇവിടെ ഒരു ഹാൾ പോലും ലഭിച്ചിട്ടില്ല. ഖത്തറിനെ സംബന്ധിച്ചിടത്തോളം അതിന് മാറ്റം വരും എന്ന് എനിക്ക് ഉറപ്പുണ്ട്.”
ലീഗ് മത്സരങ്ങളുടെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെയും ഇടയിലുള്ള സമയദൈർഘ്യം സ്റ്റിമാച്ച് ഇങ്ങനെ കാണുന്നു;
“7 ക്ലബ്ബുകൾ അവരുടെ ക്യാമ്പയിൻ ഫെബ്രുവരിയിൽ അവസാനിപ്പിച്ചു. ബാക്കിയുള്ള 4 ക്ലബ്ബുകൾ സെമി മത്സരങ്ങളും 2 ക്ലബ്ബുകൾ ഫൈനൽ മത്സരങ്ങളും കളിച്ചു. അതിനുശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഞങ്ങൾ ദുബായിലേക്ക് ക്യാമ്പിനായി എത്തിച്ചു. ഇതിനിടയിൽ രണ്ട് മികച്ച സൗഹൃദ മത്സരങ്ങൾ കളിക്കാനും ഞങ്ങൾക്ക് സാധിച്ചു, പരമാവധി താരങ്ങൾക്ക് ഈ മത്സരങ്ങളിൽ അവസരം ഒരുക്കി കൊടുക്കുക അവരുടെ കഴിവ് കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശം.”
” നിലവിൽ ഞങ്ങളുടെ ക്യാമ്പിൽ, ഇതിൽ 12 ദിവസത്തിനകം മൂന്ന് മത്സരങ്ങൾ കളിക്കാനുള്ള ഏറ്റവും മികച്ച ഒരു പിടി താരങ്ങളുണ്ട്. പ്രധാനമായും എഫ് സി ഗോവ ബാംഗ്ലൂർ എഫ് സി എന്നീ ക്ലബ്ബുകളിൽ നിന്നുമാണ് താരങ്ങൾ വന്നിട്ടുള്ളത്, 10 ദിവസം മാത്രം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുൻപ് പരിശീലനത്തിന് ലഭിക്കുന്നത് അത്ര വലിയ സമയമല്ല എന്നതിനാൽ തന്നെ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയുമോ എന്നതാണ് വിഷയം. ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കുക സമയോചിതമായി ഇടപെടലുകൾ നടത്തുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. പരമാവധി വൈകുന്നേരങ്ങളിലെ സമയം ഉപകാരപ്പെടുതാൻ ശ്രമിക്കുകയും വേണം, അത്ര എളുപ്പമല്ല എങ്കിലും.”
എ എഫ് സി കപ്പിലേയ്ക്ക് യോഗ്യത ഞാൻ കാണുന്ന – ഇഗോർ സ്റ്റിമാച്ച്.
“ദുബായിൽ വച്ച് നടന്ന ക്യാമ്പ് ഞങ്ങൾ മികച്ച താരങ്ങളെ കണ്ടെത്താനായിരുന്നില്ല ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ ടീം നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. നിലവിൽ ഞങ്ങൾക്ക് 11 മികച്ച താരങ്ങൾ ഇന്ത്യയുടെ നിരയിലേക്ക് ആദ്യ ചോയ്സ് ആയി ഉണ്ട്. ഞങ്ങൾ ദുബായിലെ ക്യാമ്പ് ഉപയോഗിച്ചത് ഐ എസ് എൽ എ താരങ്ങൾക്ക് ഇൻറർനാഷണൽ ലെവലിൽ മത്സര പരിചയം ഉണ്ടാക്കുക, അവരുടെ മികവ് പുറത്തെടുക്കാൻ അവസരം കൊടുക്കുക എന്നത് മാത്രമായിരുന്നു.”
“മിക്കവാറും താരങ്ങൾ യുവത്വം തുളുമ്പുന്നവരാണ്. അവർക്ക് മുൻപ് ഒമാൻ പോലെയുള്ള ടീമുകളുമായി മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ദുബായ് ക്യാമ്പ് ഒരു പരീക്ഷണം ആയിരുന്നില്ല, അവരവിടെ നന്നായി ആദ്യ മത്സരം പൂർത്തിയാക്കി. രണ്ടാം മത്സരം അത്രയേറെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഇങ്ങനെയാണ് അവർ വളരുക.”
കരാർ പുതുക്കലിനെക്കുറിച്ച് ഇഗോർ അഭിപ്രായപ്പെടുന്നതിങ്ങനെ:
“നിലവിൽ ഞാൻ കരാറിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഇപ്പോൾ ഞാൻ എന്റെ പൂർണ്ണശ്രദ്ധ എന്റെ ജോലിയിൽ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ്. എല്ലാവർക്കും കൃത്യമായി എന്റെ കോൺട്രാക്റ്റിനെപ്പറ്റി ബോധ്യമുണ്ട്. ഇതിലെ അവസാന തീരുമാനമെടുക്കേണ്ടത് എഐഎഫ്എഫ് ഉം ടെക്നിക്കൽ കമ്മിറ്റിയും ആണ്.”
“ഏതാനും മാസങ്ങളായി കാര്യമായി മത്സരങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ എനിക്ക് എന്നെ പൂർണമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു നൽകേണ്ടതുണ്ട്. ഞങ്ങളുടെ അധ്വാനവും അതിലെ പൂർണ്ണതയും ടെക്നിക്കൽ കമ്മിറ്റി കാണാതിരിക്കില്ല. പരിശീലനത്തിലെ മികവ് കളിക്കാർക്കും കൃത്യമായി അറിയാവുന്നതു തന്നെയാണ്. അവർക്ക് കൃത്യമായി അവർ എത്രത്തോളം മുന്നോട്ടു പോയി എന്നുള്ളത് നിരീക്ഷിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. പ്രധാനകാര്യം എന്താണെന്നാൽ ഞങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതുതന്നെയാണ്.”
എ എഫ് സി ഏഷ്യ കപ്പിനെക്കുറിച്ച് ഇഗോർ സ്റ്റിമാച്ച്;
“നിലവിലെ പൊസിഷൻ ഏതു തന്നെയായാലും എ എഫ് സി ഏഷ്യാ കപ്പിലേക്ക് ക്വാളിഫൈ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും എന്നതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഗ്രൂപ്പിലെ നിലവിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ഇതു തള്ളിക്കളയാനുമാവില്ല. ഞങ്ങൾ തീർച്ചയായും എത്തുക തന്നെ ചെയ്യും. ഞങ്ങൾക്ക് പ്രവർത്തിക്കാൻ കൂടുതൽ സമയവും ലഭിക്കും. ഇന്ത്യയിലെ ആരാധകരെ മികച്ച മത്സരം കൊണ്ട് തൃപ്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും, എ എഫ് സി ഏഷ്യാകപ്പിൽ മികച്ച ഒരു ബ്രാൻഡ് ആകാനും ഇന്ത്യയ്ക്ക് സാധിക്കും. അതിനു ശേഷം നമുക്ക് നമ്മൾ ചെയ്തതിനെയൊക്കെ വിലയിരുത്താം.”
“ടീമിലേക്ക് സുനിൽ ഛേത്രി മടങ്ങിയെത്തിയത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. സുനിൽ ദിവസവും എന്നോട് സംസാരിക്കുമ്പോൾ കൃത്യമായി മനസ്സിലാകുന്നത് എന്താണെന്നാൽ ഞങ്ങൾ കൂടുതൽ ബുദ്ധിപരമായി കളിയെ കാണേണ്ടിയിരിക്കുന്നു. 12 ദിവസത്തിനുള്ളിൽ മൂന്ന് മത്സരങ്ങൾ വരുന്നതിനാൽ സുനിലിനെ എവിടെ ഉപയോഗിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കണം. നിർണ്ണായകമായി വന്നിട്ടുള്ളത് അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരേയുമാണ്. പരിശീലനം അവസാനിച്ചതിനു ശേഷം കൃത്യമായി താരങ്ങളുടെ മികവും കായികക്ഷമതയും കണക്കിലെടുത്തു ടീം നിർമ്മിക്കും “
“എ എഫ് സി ഏഷ്യാകപ്പിലേക്ക് യോഗ്യത നേടാൻ ഞങ്ങൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു – ഇഗോർ പറയുന്നു.
“ഖത്തർ ബംഗ്ലാദേശ് ടീമുകൾ നന്നായി മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടാവും. അഫ്ഗാനിസ്ഥാൻ താരങ്ങളിൽ ഒട്ടുമിക്കവരും യൂറോപ്പിലും യു എസിലും കളിച്ചവരാണ്. അതോടൊപ്പം തന്നെ നമ്മുടെ ടീമിൻറെ നിലവിലെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതുമാണ് എങ്കിലും ഇതും ഞങ്ങളാൽ ആവുന്നവിധം ഏറ്റവും നല്ല മത്സരം കാഴ്ചവയ്ക്കാൻ ശ്രമിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ താരങ്ങൾ ഏത് അവസ്ഥയിലാണ് ഉള്ളത് എന്നതിന് കൃത്യമായ ഉത്തരം പിച്ചിൽ ലഭിക്കും.”
ഖത്തർ ഫുട്ബോളിനെ കുറിച്ച് ഇഗോർ സ്റ്റിമാച്ച് പറയുന്നത് ഇങ്ങനെ;
“ഖത്തറിന്റെ ശക്തി കൃത്യമായി അറിയാവുന്ന ആളാണ് ഞാൻ. അവരുടെ പ്രധാന താരങ്ങളെല്ലാം വളർന്നുവന്ന ലീഗിനെ ഞാൻ കൃത്യമായി ഫോളോ ചെയ്യാറുണ്ടായിരുന്നു. മെയ് 10ന് അവരുടെ ഡൊമസ്റ്റിക് ലീഗ് അവർ അവസാനിപ്പിച്ചിരുന്നു, അതിനുശേഷമാണ് ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അവർ ആരംഭിച്ചത്. ഞങ്ങൾക്ക് കൃത്യമായി അറിയാം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും എന്നുള്ളത്. ഒരുപാട് നാളുകളായി ഞങ്ങൾ മത്സരത്തിൽ തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ജിമ്മിലോ മീറ്റിംഗ് ഹാളിലോ പ്രവേശിക്കാൻ ഞങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല എന്നതോടൊപ്പം ഞങ്ങൾ ക്വറന്റയിനിൽ കൂടിയായിരുന്നു. അവർ ഞങ്ങളെക്കാൾ അധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം പക്ഷേ നമ്മുടെ ടീം മികച്ച രീതിയിൽ തന്നെ മത്സരത്തെ സമീപിക്കും. ഞങ്ങളാൽ കഴിയുന്ന എല്ലാം പിച്ചിൽ ചെയ്തു കൊണ്ട് പരമാവധി പോയിന്റുകൾ കരസ്ഥമാക്കാൻ ഞങ്ങൾ ശ്രമിക്കും.”
ഉദാന്ത സിങ്ങിനെക്കുറിച്ചും മറ്റു യുവതാരങ്ങളെക്കുറിച്ചും ഇഗോർ തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചു,
“ടീമിലെ ഒട്ടുമിക്ക എല്ലാ യുവതാരങ്ങളെയും ഇവിടെ എത്തിച്ചതിന് പിന്നിൽ ഒറ്റക്കാരണമാണ് ഉള്ളത്, അവർക്ക് ഇന്റർനാഷണൽ മത്സര പരിചയം ഉണ്ടാക്കിയെടുക്കുക, അതിലെ ബുദ്ധിമുട്ടുകളും മത്സരത്തിന്റെ കാഠിന്യവും മനസിലാക്കിക്കൊടുക്കുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ. അതിനാൽ തന്നെ ഈ മൂന്ന് മത്സരങ്ങളിൽ അവരെ പരിഗണിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. നമുക്കിവിടെ പരമാവധി പരിചയസമ്പത്തുള്ള താരങ്ങളെയാണ് ആവശ്യം, കൃത്യമായി പരിസരം മനസ്സിലാക്കി എടുക്കുന്ന താരങ്ങളെയാണ് ഈ മത്സരങ്ങൾക്കായി ഞാൻ പരിഗണിക്കുക. ചിലപ്പോൾ ആർക്കും തന്നെ അവസരങ്ങൾ ലഭിച്ചില്ല എന്നും വരാം എങ്കിലും അവർ ഇവിടെ തുടരുന്നത് കൂടുതൽ ഇതിനെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും വേണ്ടിയാണ്. ഞാൻ എന്താണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് കൃത്യമായി അവർക്കറിയാം, അതാണ് ഏറ്റവും ആവശ്യമായ കാര്യവും.”
“കഴിഞ്ഞ ഐഎസ്എൽ സീസണിലെ മത്സരത്തെ കൃത്യമായി മനസ്സിലാക്കി കൊണ്ട് മുന്നിലേക്ക് പോവുകയാണ് ഉദാന്ത സിങ്. ഏവർക്കും അറിയാവുന്നത് പോലെ തന്നെ പ്രതീക്ഷയ്ക്കൊത്ത പ്രകടമായിരുന്നില്ല അദ്ദേഹത്തിന്റേത്, പക്ഷേ അവിടുത്തെ കോച്ചിനെ മാറ്റിയപ്പോൾ തന്നെ കൃത്യമായി അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ പോസിഷൻ ലഭിക്കുകയും അവിടെ കളിക്കാൻ സാധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കരുത്ത് എന്തൊക്കെ എന്ന് എനിക്ക് കൃത്യമായി അറിയാം. ഞങ്ങളുടെ പ്രധാന സ്ട്രൈക്കർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ആവശ്യത്തിനനുസരിച്ചുള്ള ശക്തിയും വേഗതയും പക്വതയും ഉണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്കുകൾക്കെതിരെ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് അദ്ദേഹം ഇപ്പോഴും ടീമിൽ തുടരുന്നതും. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കളിയിലേക്ക് കയറുന്നതിനായി എന്നാൽ ആവുന്ന സഹായം എല്ലാം തന്നെ ഞാൻ ചെയ്തു കൊടുക്കുന്നതാണ്.”
സമ്മർദ്ദഘട്ടങ്ങൾ അതിജീവിക്കുന്നതിനെക്കുറിച്ച് സ്റ്റിമാച്ച് പറയുന്നത് ഇങ്ങനെയാണ്;
“ഞങ്ങൾക്ക് അതൊരു കാര്യമായ വിഷയമേയല്ല. ഞങ്ങളുടെ താരങ്ങളെല്ലാം തന്നെ മികച്ച പ്രൊഫഷണലുകൾ ആണ്. അവർക്ക് കൃത്യമായി സാഹചര്യങ്ങൾ മനസിലാക്കാനുള്ള കഴിവുണ്ട്. അതിനാൽ തന്നെ അധികമായുള്ള മോട്ടിവേഷൻ അവർക്ക് ആവശ്യം വരാറില്ല. തങ്ങൾ നന്നായി വർക്ക് ചെയ്യണമെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ട്. ആത്മാർത്ഥത ഒത്തിണങ്ങിയ ഈ താരങ്ങൾ അവരുടെ രാജ്യത്തിനുവേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് വിശ്വസിക്കുന്നു.”
ഗ്ലാൻ മർട്ടിനസിനെ കുറിച്ച് സ്റ്റിമാച്ച്;
“ചർച്ചിൽ ബ്രദേഴ്സിൽ അദ്ദേഹം മത്സരം ആരംഭിച്ച സമയം മുതലേ ഞാൻ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. അവിടെവെച്ച് തന്നെ അദ്ദേഹത്തിൻറെ മുന്നേറാനുള്ള കരുതും ധൈര്യവും എനിക്ക് വ്യക്തമായതാണ്. അതാണ് നമ്മുടെ ടീമിന് ഇപ്പോൾ ഏറ്റവും ആവശ്യവും. ഗ്ലാൻ നമ്മുടെ കൂടെയുണ്ട് എന്നുള്ളത് എനിക്ക് എനിക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. അദ്ദേഹത്തിന് ഇൻറർനാഷണൽ ഫുട്ബോളിനെ കുറിച്ച് കൂടുതൽ അറിയാനും ഇതൊരു വേദിയാണ്”.