കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഇവാൻ വൂക്കൊമാനൊവിച്ച് ചുമതലയേറ്റു. ഏഴു സീസണുകളിലെ പത്താമത്തെ പരിശീലകനായ ഇദ്ദേഹം തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് യൂട്യൂബ് ചാനൽ വഴി പങ്കുവച്ചു. അതിന്റെ പൂർണ്ണരൂപം ചുവടെ.
കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലേയ്ക്കു വരാനുണ്ടായ കാരണം
“ഡയറക്റ്ററെയും മാറ്റ് അംഗങ്ങളെയും കണ്ടുമുട്ടിയതിലെ സന്തോഷം ആദ്യംതന്നെ പങ്കുവയ്ക്കട്ടെ. പ്രൊഫഷനാലിസം, കൃത്യത എന്നതൊക്കെ എനിക്ക് ഇങ്ങോട്ടു വരാൻ കാരണമായി. ഇത് എനിക്കൊരു വലിയ അവസരംകൂടിയാണ്.”
ഇവാൻ വൂക്കൊമാനൊവിച്ച് കളിശൈലി
“എല്ലാ പരിശീലകർക്കും അവരവരുടെ കളിരീതികൾ ഉണ്ട്. എങ്ങനെ ജയിക്കണമെന്നും എങ്ങനെ സാഹചര്യങ്ങളെ മറികടക്കണമെന്നും അവർക്കറിയാമെങ്കിലും ഡ്രസിങ് റൂമിന്റെ മൂല്യം ഇതിനൊപ്പം വരുന്ന ഒരു ഘടകമാണ്. ആധുനീക ഫുട്‌ബോളിൽ ഏറെക്കുറെ എല്ലായിടത്തും ആളുകൾക്ക് വേഗതയുള്ള കളിയാണ് കാണേണ്ടത്, ഗോളടിക്കുന്ന, അറ്റാക്ക് ചെയ്യുന്ന കളികൾ. എനിക്ക് ഗോളുകൾ കൂടുതൽ കണ്ടെത്തുന്ന ഒഫൻസീവ് ശൈലിയാണ് താല്പര്യം. പക്ഷേ എല്ലാവരും എങ്ങനെ ഇതുമായി ഇടപെടും എന്നതിലാണ് കാര്യം.
ഇവാൻ വൂക്കൊമാനൊവിച്ചിനെ കുറിച്ച് ഇവിടെ വായിക്കൂ.
ക്ലബ്ബ്മായും ഡയറക്റ്ററുമായുമുള്ള ആശയവിനിമയം എവിടെവരെ പുരോഗമിച്ചു
“ഞാൻ സന്തുഷ്ടനാണ്, ആദ്യ സംസാരം മുതൽ എല്ലാം പൊസിറ്റിവ് ആയിരുന്നു. ആദ്യം മുതൽ ഞാൻ പറഞ്ഞതുപോലെ തന്നെ കരോലിസിനോടും ടീം ഉടമയോടും മറ്റും സംസാരിക്കുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് എനിക്ക് ലഭിക്കുന്നത്. അവയൊക്കെ എനിക്കൊരു പ്രത്യാശ നൽകുന്നുണ്ട്. ഇതുവരെ എല്ലാം നന്നായി തന്നെ പോകുന്നു.
സ്ക്വാഡിനെ കുറിച്ച് ഇവാൻ വൂക്കൊമാനൊവിച്ച്
ഇവിടെ ഒരുപാട് മികവുള്ളവരുണ്ട് എന്ന് ആദ്യമേ പറയാം. എന്നെ ഇവിടെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്ന് ഇവിടുത്തെ മികവുറ്റ താരങ്ങളാണ്. ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചു സംസാരിക്കുക എന്നതും സന്തോഷമാണ്. ഇവിടുത്തെ താരങ്ങൾ എല്ലാവരും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിവുള്ളവരാണ്. സ്ക്വാഡിൽ ആകെ പ്രതീക്ഷകളുണ്ട്.”
ഇവാൻ വൂക്കൊമാനൊവിച്ച് ഐ എസ് എല്ലിന്റെ മികവിനെ കുറിച്ച്
“ഞാൻ ഇവിടുത്തെ മത്സരങ്ങൾ കണ്ടു. പ്രത്യേകിച്ച് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ഞാൻ പറഞ്ഞതുപോലെ, കളിശൈലിയും മറ്റും കളിയുടെ പുരോഗമനം എന്നെന്നേക്കും ഉയർത്തും. ഏറ്റവും മികച്ച സീസണിന് ശേഷവും കൂടുതൽ മികവുള്ളതാവാൻ അവസരങ്ങൾ നമുക്കുണ്ടാവും. ഈ പി
പ്രോജക്റ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമാണ്.”
ഇവാൻ വൂക്കൊമാനൊവിച്ച് സ്ക്വാഡിനെ ആകെ വിലയിരുത്തുമ്പോൾ
“ഞാൻ അംഗീകരിക്കുന്ന ഒരു കാര്യം കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ഒരുപാട് താരങ്ങൾ നടത്തിയെന്നാണ്. വ്യക്തിത്വം, ആത്മാർത്ഥത, സുഭാപ്തിവിശ്വാസം, ശരീരഭാഷ എന്നിവയൊക്കെ പ്രധാന ഘടകങ്ങളാണ്. മോഡേൺ ഫുട്‌ബോളിൽ കഴിവിനൊപ്പം ഈ കാര്യങ്ങളും ആദ്യം മുതൽ തന്നെ പഠിപ്പിക്കണം. കഴിവുള്ള താരത്തിന് മേൽപറഞ്ഞ ഗുണങ്ങൾ കൂടിയുണ്ടെങ്കിൽ അവനു വളരാൻ എളുപ്പമാണ്. ഞങ്ങൾ അതിനു പരിശ്രമിക്കും. പ്രത്യേകിച്ച് ഞാൻ ഒരു അമിതാധ്വാനിയാണ്, ഫുട്‌ബോളിൽ കൂടുതൽ വർക്ക് ചെയ്യുന്നയാളുമാണ്.”
ഇവാൻ വൂക്കൊമാനൊവിച്ച് അടുത്ത സീസണിലേയ്ക്ക് കണ്ണോടിക്കുമ്പോൾ
“ഞാൻ വിജയിക്കാൻ ആഗ്രഹിക്കുന്ന കോച്ചാണ്, ആ രീതി ഞാൻ ഇവിടെ നടപ്പാക്കാൻ ആഗ്രഹിക്കുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാം നന്നായി നടക്കുന്ന ഇവിടെ ഇതും നടക്കേണ്ടതുണ്ടല്ലോ. ടീമിന് ജയിക്കാനും മുന്നേറാനും ഒരുപോലെ താൽപര്യവും ശ്രമവും വേണം. എനിക്ക് കിരീടങ്ങളും നേട്ടങ്ങളും നേടാനാണ് ഇഷ്ട്ടം. അതിൽ ഉറപ്പുകൾ നൽകാൻ കഴിയുമോ എന്നറിയില്ല എങ്കിലും കഠിനാധ്വാനം ചെയ്യും എന്നതിൽ തർക്കം വേണ്ട. കഴിവിൽ പരമാവധി ഞങ്ങൾ ശ്രമിക്കും”
ഏതൊക്കെ തരത്തിലുള്ള താരങ്ങളെയാണ് ഇവാൻ വൂക്കൊമാനൊവിച്ച് നോട്ടമിടുന്നത്
“ആദ്യമായി അവർ ഒരു നല്ല വ്യക്തിത്വത്തിനുടമയായിരിക്കണം. രണ്ടാമതായി ടീമിന് എന്തെങ്കിലും കൂടുതൽ നൽകാൻ കെൽപ്പുള്ളവരായിരിക്കണം. ശാരീരിക ഒരു പ്രധാന കാര്യമാണ്, ശുഭാപ്തിവിശ്വാസം, പക്വത എന്നിവയൊക്കെ അവരുടെ ഗുണങ്ങൾ ആവണം. കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ അംഗമാകാൻ ഇവയൊക്കെ അനിവാര്യമാണ്.”
സ്വന്തം നാട്ടിലെ താരങ്ങളെയും റിസർവ് സ്ക്വാഡിനെയും പറ്റി ഇവാൻ വൂക്കൊമാനൊവിച്ച്
“എന്റെ രീതിയനുസരിച്ചു കളിക്കാരൻ 17-18 വയസ്സുള്ള യുവാവാണോ എന്നതിലൊന്നും കാര്യമില്ല. നല്ല കളിയോ മോശം കളിയോ, അവൻ സ്വയം വിശ്വാസമുള്ളവനും ജയിക്കുവാനുള്ള മനോനിലയിൽ ഉറച്ചു നിൽക്കുന്നവനുമാവണം. എല്ലാ രീതിയിലും കളിക്കാനും ടീമിനെ സഹായിക്കാനും അവൻ ഒരുക്കമാണെങ്കിൽ വയസ്സൊന്നും അവിടെ പ്രശ്നമല്ല. അതിനാൽ തന്നെ അവർക്ക് വളരാനും കളിക്കാനും ഞാൻ അവസരമൊരുക്കും. ടീമിൽ കളിക്കാൻ കഴിവുണ്ടെങ്കിൽ അവൻ കളിച്ചിരിക്കും. അവർ അവരവരെ തുറന്നു കാണിക്കാൻ തയ്യാറാണെന്നും പ്രധാന ടീമിൽ അംഗമാകാൻ ശ്രമിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”
ബെൽജിയൻ ഫുട്‌ബോൾ ഗ്രേസ്‌റൂട്ടിൽ പ്രവർത്തിച്ച പരിചയം ഇവിടെ എങ്ങനെ ഉപകരിക്കും എന്നതിനെകുറിച്ച് ഇവാൻ വൂക്കൊമാനൊവിച്ച്
“തീർച്ചയായും, കഴിവിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് 5% കണക്കിൽ പെടുത്താം. കഴിവുണ്ടെങ്കിൽ ഒരു ഗ്രൂപ്പിൽ അംഗമാവാം എന്നാൽ അവിടെ നിന്നും അവൻ കൂടുതൽ മുന്നോട്ടു വരേണ്ടതുണ്ട്. ആത്മാർത്ഥതയും ശുഭാപ്തിവിശ്വാസവും വ്യക്തിത്വവും ഒക്കെ അതിൽ പെടും. ഇവയൊക്കെ യുവതാരങ്ങൾക്ക് ഉയരാനുള്ള ചവിട്ടുപടികൾ ആണ്. ഇതൊക്കെ ബെൽജിയത്തിൽ ഞാൻ കണ്ട കാര്യങ്ങളാണ്.
സാഹചര്യങ്ങൾ മൂലം നിലവാരത്തിൽ താഴ്ചയിലാണ് ഇപ്പോൾ ഇവിടെ ഫുട്‌ബോൾ. പക്ഷേ താരങ്ങൾ ശ്രമിക്കുന്നുണ്ട്. കഠിനാധ്വാനം അവരെ അജയ്യരാക്കാൻ സഹായിക്കും.”
കേരളാ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലെ അംഗമാവാൻ സാധിച്ചതിനെ കുറിച്ച്
“ആദ്യ ആശയവിനിമയം മുതൽ മികച്ച രീതിയിൽ തന്നെ എല്ലാം മുന്നോട്ടു പോകുന്നു, ഞാൻ എന്നെത്തന്നെ പറഞ്ഞു പഠിപ്പിച്ചു പലതും. ആരാധകരുടെ വിശ്വാസവും ആവേശവും എന്നെ ഇവിടേയ്ക്ക് അടുപ്പിച്ചു. അതിനാൽ തന്നെ ആദ്യമേ ഞാൻ യെസ് പറഞ്ഞു.”
ഇവാൻ വൂക്കൊമാനൊവിച്ച് ആരാധകരോട്
“ഞങ്ങൾ കഴിവിൽ പരമാവധി ശ്രമിക്കും, നിങ്ങളെ സന്തുഷ്ടരാക്കാൻ, നിങ്ങളെ അഭിമാനപൂരിതരാക്കാൻ. കാരണം നിങ്ങളത് അർഹിക്കുന്നു.”
———————————————————————————-
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വർത്തകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് ഫോളോ ചെയ്യൂ!