അർജന്റീന ഫുട്‌ബോൾ താരം ഹോർഹെ പെരേര ഡിയാസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

0
879

ഏറെ കാത്തിരുന്ന ആ സൈനിംഗ് ആരാധകരിലേയ്ക്ക്. ഹോർഹെ പെരേര ഡിയാസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കൊണ്ട്രാക്റ്റിൽ ഒപ്പുവയ്ക്കാനൊരുങ്ങുന്നു. IFTWC ക്കു സ്ഥിരീകരിക്കാം.

പുതിയ സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിൽ അഡ്രിയാൻ ലൂനയ്ക്കും എനസ് സിപ്പൂവിക്കിനുമൊപ്പം അർജന്റീന താരം ഹോർഹെ പെരേര ഡിയാസ് ഇനി ഐ എസ് എൽ കളിക്കും.

അർജന്റീന ഫുട്‌ബോൾ താരം ഹോർഹെ പെരേര ഡിയാസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ IMG 20210806 WA0070 696x870 1

“താരം കരാറിൽ പൂർണ്ണ സംതൃപ്തനാണ്, തൊട്ടടുത്ത ദിവസം തന്നെ ഒപ്പുവയ്ക്കൽ പൂർത്തിയാകും”, സോഴ്സ് പ്രസ്താവനനടത്തുന്നു.

ഒപ്പം, കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മുന്നേറ്റനിര താരങ്ങളെ ടീമിലെത്തിക്കും എന്നതും ഉറപ്പായിക്കഴിഞ്ഞു – ഒരാൾ ടാർഗറ്റ് മാനും മറ്റൊരാൾ പന്തു കൈവശംവച്ചു പാസ് തളികയിൽ നൽകാനും.

ഇതുവരെ എട്ട് വ്യത്യസ്ത ക്ലബ്ബുകളിൽ ആകെ 140 മത്സരങ്ങൾ ക്ലബ്ബ്തലത്തിൽ കളിച്ച പരിച്ചയസമ്പത്തുണ്ട് ഹോർഹെ പെരേര ഡിയാസിന്. പ്രമീറാ നാസ്യോനൽ, ലീഗാ പ്രൊഫഷണൽ, ടോർനെയോ ഫൈനൽ, ലീഗാ എം എക്സ് അപേർട്ടുറ, കോപ്പ ഡി ലാലിഗ, തുടങ്ങി വിവിധയിടങ്ങളിൽ ആകെ കരിയറിൽ 40 ഗോൾ കോണ്ട്രിബ്യുഷൻ കൈവശമുള്ള താരമാണ് ഇദ്ദേഹം.

അർജന്റീന, മലേഷ്യ, മെക്സിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിൽ ഈ 31 വയസ്സുകാരൻ അർജന്റൈൻ മുൻപ് ശ്രദ്ധേയമായ സാനിധ്യമറിയിച്ചിട്ടുണ്ട്. 2008ഇൽ ഫെറോ കരിൽ ഓസ്റ്റയിൽ കരിയർ ആരംഭിച്ച താരം പിന്നീട് 2013ഇൽ ക്ലബ്ബ് അത്ലറ്റികോ ലനസിൽ ചേർന്നു. ശേഷം 2014ഇൽ, മലേഷ്യൻ ക്ലബ്ബായ Johor Darul Ta’zim F.C ഇൽ മലേഷ്യൻ സൂപ്പർ ലീഗ് കളിച്ചു.

അർജന്റീന ഫുട്‌ബോൾ താരം ഹോർഹെ പെരേര ഡിയാസ് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ images 1 2

ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്നാൽ, Johor Darul Ta’zim F.C യിൽ കളിച്ചിരുന്ന സമയത്ത് ഇദ്ദേഹം
എ എഫ് സി ചാംപ്യൻസ്‌ലീഗ്-യോഗ്യത, എ എഫ് സി കപ്പ് എന്നിവയിൽ ആകെ ഒൻപതു മത്സരങ്ങളിൽ കളത്തിലിറങ്ങി പത്തു ഗോൾ കോണ്ട്രിബ്യുഷൻ നടത്തുകയുണ്ടായി. ബംഗളുരു എഫ് സിയ്ക്കെതിരെ മുൻപ് കളിക്കുകയും അവർക്കെതിരെ ഒരു ഗോളടിക്കുകയും ചെയ്ത താരമാണ് ഇദ്ദേഹം.

Club Atlético Independiente, Club León, Club Bolívar, Club Deportivo San Marcos de Arica, ഒപ്പം Club Atlético Platense എന്നീ ക്ലബ്ബുകളിൽ കളിച്ച ഇദ്ദേഹം അവസാനമായി ബൂട്ടണിഞ്ഞതും Atlético Platense ഇൽ ആണ്.

ഇപ്പോൾ 2021/22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായമണിയാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. ഒരു വർഷത്തെ കരാറിൽ ക്ലബ്ബിൽ ചേരുന്ന അർജന്റീന താരം കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡിൽ ഒരു മികച്ച നിറം കൊണ്ടുവരും.


കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ