ഡ്യുറന്റ് കപ്പില്‍ വീണ്ടും മലയാളിസാനിധ്യം, കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രമുറങ്ങുന്ന ഡ്യുറന്റ് കപ്പിൽ മാറ്റുരയ്ക്കാനെത്തുന്നു

0
300

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2021 ഡ്യുറന്റ് കപ്പില്‍ അരങ്ങേറ്റം കുറിക്കുന്നു

കൊച്ചി, ഓഗസ്റ്റ് 24, 2021: വിഖ്യാതമായ ഡ്യൂറന്റ് കപ്പിന്റെ 130ാം പതിപ്പില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2021 സെപ്തംബര്‍ 5 മുതല്‍ ഒക്ടോബര്‍ 3 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പങ്കെടുക്കുന്നത്.

ഡ്യുറന്റ് കപ്പില്‍ വീണ്ടും മലയാളിസാനിധ്യം, കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രമുറങ്ങുന്ന ഡ്യുറന്റ് കപ്പിൽ മാറ്റുരയ്ക്കാനെത്തുന്നു IMG 20210824 WA0134 1

1888ല്‍ തുടങ്ങിയ ഇന്ത്യന്‍ ആര്‍മി സംരംഭമായ ഈ ടൂര്‍ണമെന്റിന്, ഡ്യൂറന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൊസൈറ്റി (ഡിഎഫ്ടിഎസ്) ആണ് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായതിനാല്‍, പ്രസിഡന്റ്‌സ് കപ്പ്, ഡ്യൂറന്റ് കപ്പ്, സിംല ട്രോഫി എന്നിങ്ങനെ മൂന്ന് വിശിഷ്ടമായ ട്രോഫികളാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്‍മാര്‍ക്ക് ലഭിക്കുക.

ഈ വര്‍ഷത്തെ ഡ്യുറന്റ് കപ്പില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കെബിഎഫ്സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പ്രീസീസണിന്റെ ഭാഗമായി കളികള്‍ വളരെ പ്രധാനമായതിനാല്‍, മികച്ച മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നു. താരങ്ങള്‍ മത്സരങ്ങള്‍ ഇഷ്ടപ്പെടുന്നതിനാല്‍, ടൂര്‍ണമെന്റ് ഫോര്‍മാറ്റ് അവര്‍ക്ക് ഒരു അധിക പ്രചോദനമാവുമെന്നും ഇവാന്‍ വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

ഡ്യുറന്റ് കപ്പില്‍ വീണ്ടും മലയാളിസാനിധ്യം, കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രമുറങ്ങുന്ന ഡ്യുറന്റ് കപ്പിൽ മാറ്റുരയ്ക്കാനെത്തുന്നു 233199288 816321425941444 6130133938621167685 n

കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ (വിവൈബികെ), മോഹന്‍ ബഗാന്‍ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നീ വേദികളാണ് ജനപ്രിയ ടൂര്‍ണമെന്റിനായി കണ്ടെത്തിയിരിക്കുന്നത്.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ
LEAVE A REPLY

Please enter your comment!
Please enter your name here