കോച്ച് ഇവാനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- നമസ്കാരം കോച്ച്, ആദ്യമായി ഡ്യൂറണ്ട് കപ്പ് കളിക്കാനൊരുങ്ങുകയാണല്ലോ കേരള ബ്ലാസ്റ്റേഴ്‌സ്. ഈ ടൂർണമെന്റ് വളരെ ചരിത്രപ്രധാനമാണെങ്കിലും ഐ എസ് എല്ലിനായുള്ള ഒരു പരിശീലനം എന്നനിലയിലാണോ താങ്കൾ ഇതിനെ നോക്കിക്കാണുന്നത്?
പോരാടുക എന്നുള്ളത് എപ്പോഴും നല്ലതാണല്ലോ, ഡ്യൂറണ്ട് കപ്പ് എന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം. ഒപ്പം ഇതു ഞങ്ങൾക്ക് ഞങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ് എന്നും പറയാം. നല്ലൊരു ഗ്രൂപ്പിലാണ് ഞങ്ങൾ വന്നിരിക്കുന്നതും, അതിനാൽ തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും എന്നും പ്രതീക്ഷിക്കുന്നു. ബാക്കിയൊക്കെ നാളെ കളിക്കളത്തിൽ കാണുകയും അറിയുകയും ചെയ്യാം.
- ഒരു മാസമായല്ലോ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചിട്ട്, ഈ കാലയളവിൽ എത്രത്തോളം സംതൃപ്തനാണ് താങ്കൾ. ഒപ്പം കൊച്ചിയിലെയും കോൽക്കത്തയിലെയും സൗകര്യങ്ങളിൽ താങ്കളുടെ സംതൃപ്ത്തിയുടെ അളവെത്രയാണ്?
എല്ലാത്തിലും ഞാൻ സംതൃപ്തനാണ് എന്ന് ആദ്യമേ പറയാമല്ലോ. എല്ലാ രീതിയിലും ഞങ്ങൾ ഇവിടെ പരിശീലനത്തിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. ഫോറിൻ താരങ്ങളുടെ വരവുകൂടിയെ ഇനി ബാക്കിയുള്ളൂ. അഞ്ചു മാസം കൊച്ചിയിൽ കിട്ടാവുന്നത്ര സൗകര്യങ്ങളിൽ ഞങ്ങൾ പരിശീലിച്ചു. പരിക്കുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഞങ്ങൾക്ക് ഈ സമയം കടന്നുപോകാൻ സാധിച്ചു. ബയോ ബബിളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നതും ഇതിലെ ഒരു വസ്തുതയാണ് എങ്കിലും എല്ലാത്തിനെയും മറികടക്കാൻ കൂടെനിൽക്കുന്ന എല്ലാവർക്കും നന്ദി, ആരാധകരും മറ്റ് ക്ലബ്ബ് അംഗങ്ങളും. ഞങ്ങൾ ഇവിടെ എത്തിയിട്ടും കാര്യമായ മുടക്കങ്ങൾ ഒന്നുമില്ലാതെ പരിശീലനം മുന്നോട്ട് പോകുന്നുണ്ട്, ചില സൗകര്യങ്ങളുടെ കാര്യമൊഴിച്ചാൽ. പക്ഷെ ഈ ബുദ്ധിമുട്ടേറിയ സമയത്തും ഇതൊക്കെ മുടക്കം കൂടാതെ നടത്തുന്നതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. നന്നായി വർക്ക് ചെയ്യുക എന്നത് ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമായി നിലനിൽക്കുകയും ചെയ്യുന്നു
3. പരിശീലനങ്ങൾക്കിടയിൽ പുതിയ വിദേശ താരം ജോർജി പെരേര ഡയാസ് എപ്പോൾ ഇവിടെയെത്തും എന്നു പ്രതീക്ഷിക്കുന്നു?
വിദേശ താരങ്ങളിൽ ചെഞ്ചോ തിരികെ വരാനുള്ള കോപ്പുകേട്ടലുകളിൽ മുഴുകിയിരിക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നു. ബാക്കി താരങ്ങളൊക്കെ ഈ ആഴ്ച അവസാനത്തോടെ ഇവിടെ എത്തും എന്നു പ്രതീക്ഷിക്കുന്നു.
- ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ് ഒരു പ്രത്യേകതരമാണെന്നു താങ്കളുടെ ഒരു അഭിമുഖത്തിൽ പറയുന്നതായി ശ്രദ്ധയിൽ പെട്ടു. അതിന്റെ പൊരുളെന്താണ്? ഒപ്പം ഇത്തരത്തിലുള്ള ടൂർണമെന്റുകൾ എത്രത്തോളം കളിക്ക് ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു?
ഐ എസ് എൽ ബാക്കി ലീഗുകളെ അപേക്ഷിച്ച് വളരെ ചെറുതാണ് എന്നത് ആദ്യമേ പറയാമല്ലോ. ഈ വലിയ ഇടവേളയും മറ്റും ഉള്ളപ്പോൾ ഇത്തരത്തിലുള്ള ടൂർണമെന്റുകൾ വളരെ ആവശ്യമാണ്. കളിക്കാരുടെ നിലവാരം മെച്ചപ്പെടുത്താൻ ഇതു സഹായിക്കും. അടുത്തത്തിലേയ്ക്കു വരികയാണെങ്കിൽ പ്രീ സീസണിൽ സാധാരണ സൗഹൃദ മത്സരങ്ങളും അതിൽ പറ്റുന്നത്ര സ്വയം പടിക്കാനുമാണ് അവസരമുണ്ടാകുക. നാട്ടിലെ ടീമിൽ കളിക്കുന്നതും ദേശീയ ടീമിൽ അംഗമായി കഴിവുറപ്പാക്കുന്നതും പോലെ. ഇവിടെ റിസൾട്ട് ഒരു ഘടകമല്ല, ജയിക്കുകയോ തോൽക്കുകയോ വിഷയമല്ല. പരിചയമാണ് പ്രധാനം. ഈ മത്സരങ്ങളിൽ പക്ഷേ പുതുതായി എന്തെങ്കിലുമൊക്കെ നൽകാൻ ഞങ്ങൾ ശ്രമിക്കും.ഞങ്ങളിവിടെ വെറുതെ സമയം ചിലവഴിക്കാനും തിരികെ പോകാനും വന്നതല്ല, ജയിക്കണം, അതാണ് ലക്ഷ്യം. ഐ എസ് എൽ ആണ് ഞങ്ങൾ ലക്ഷ്യമിടുന്നതും.
- സ്ക്വാഡിൽ ഇന്ത്യൻ സാഹചര്യങ്ങൾ അറിയുന്ന താരങ്ങളും അല്ലാത്ത താരങ്ങളും ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ടല്ലോ, ഇവ രണ്ടും എങ്ങനെയൊക്കെ ടീമിനെ ബാധിക്കും?
രണ്ടും നല്ലതാണ്. ചെഞ്ചോ, ഏണസ്റ്റ് എന്നിവർക്ക് മുൻപ് ഇവിടെ കളിച്ച പരിചയമുള്ളതിനാൽ കാര്യമായ അഡാപ്റ്റേഷൻ ബുദ്ധിമുട്ടുകൾ കാണാൻ വഴിയില്ല. മറ്റു താരങ്ങൾക്ക്, ഫുട്‌ബോൾ ഒരു ലോകവ്യാപക കായികവിനോദമായതിനാൽ തന്നെ അവരവരുടെ കഴിവുകളും മികവുകളും ഉണ്ട്. അതിനാൽ തന്നെ അവർ കൂടുതൽ നന്നാവാൻ ശ്രമിക്കും. ഇതാണ് ഫുട്‌ബോൾ.
- ഡ്യൂറണ്ട് കപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുന്ന ഗ്രൂപ്പിനെ താങ്കൾ പടിച്ചിരുന്നോ? എന്തൊക്കെ നിരീക്ഷണങ്ങൾ താങ്കൾ അതിന്മേൽ നടത്തി? നാളെ ഇന്ത്യൻ നേവിയെ നേരിടുമ്പോഴും, അവർ കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ പരാജയപ്പെടുത്തിയവരാണ്. അപ്പോൾ ഈ സാഹചര്യങ്ങളെ താങ്കൾ കൂലങ്കശമായി വിശകലനം ചെയ്തിരുന്നോ?
ഇല്ല എന്നു പറയാം. ഞങ്ങൾ ഞങ്ങളെ പടിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളിൽ തന്നെ പലതും മികവുറ്റതാക്കാനുണ്ട്. ചില കാര്യങ്ങൾ ഞങ്ങൾ നോക്കുന്നുണ്ട് എന്നുള്ളതും ശരിയാണ്.
- ജസ്സൽ എത്രത്തോളം മികച്ച താരമാണെന്നു തോന്നുന്നു? അദ്ദേഹത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ജസ്സാലിൽ ഞാൻ സംതൃപ്തനാണ്. അദ്ദേഹം മികവിലേയ്ക്കുയരാൻ ശ്രമിക്കുന്നുണ്ട്. നല്ലൊരു വ്യക്തികൂടിയാണ് ജേസൽ എന്നു പറയാം.
ജെസ്സലിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- പ്രീ സീസൺ സാധാരണയായി സൗഹൃദ മത്സരങ്ങളുടെ ഇടമാണ് എന്നിരിക്കെ ഇവിടെ ഡ്യൂറണ്ട് കപ്പിൽ ഒരു ട്രോഫി കൂടി നമുക്ക് മുൻപിലുണ്ട്. ഒപ്പം കളിക്കാർ പ്രീ സീസൺ മത്സരങ്ങളിൽ പരിക്കേൽക്കാതിരിക്കുകയും വേണമല്ലോ. എങ്ങനെയാണ് താങ്കൾ ഇതിനെ നോക്കിക്കാണുന്നത്?
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മത്സരങ്ങളും ഒരുപോലെയാണ് ഞാൻ കാണുന്നത്, അതിപ്പോൾ പ്രക്ട്ടീസ് മത്സരങ്ങൾ ആയാലും മറ്റു കൊമ്പട്ടിട്ടീവ് മത്സരങ്ങൾ ആയാലും. എന്തായാലും ഞങ്ങൾ മുന്നിട്ടിറങ്ങണം, നൂറുശതമാനം നൽകാൻ തയ്യാറാകണം. ഒരു അവസരം കിട്ടുമ്പോൾ സ്വയം പ്രൂവ് ചെയ്യാനും ഇത് ഉപകരിക്കും എന്നു കരുതുന്നു. പരിക്കുകൾ സാധാരണമാണ്, എന്നാലും ഞങ്ങൾ ഞങ്ങളുടെ കഴിവിൽ പരമാവധി കളിക്കും.
- താങ്കൾ കഴിഞ്ഞ സീസണുകളിൽ ഇവിടെയുണ്ടായിരുന്ന താരമാണല്ലോ, ഒപ്പം ഇവിടുത്തെ മാറ്റങ്ങളും നിങ്ങൾക്ക് സുപരിചിതമാണ്. ഇപ്പോൾ പുതിയ മാറ്റങ്ങളുമായി പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ എങ്ങനെ നോക്കിക്കാണുന്നു ഇതൊക്കെ?
ഉത്തരം വളരെ വ്യക്തമാണ്, ഞങ്ങൾക്ക് ഐ എസ് എൽ വിജയിക്കണം. പഴയതൊക്കെ പുറകിൽ ഉപേക്ഷിച്ചു പുതിയതിലേയ്ക്കു പൂർണ്ണ ശ്രദ്ധ കൊടുക്കണം. ജയിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.
- ബ്ലാസ്റ്റേഴ്സിൽ നിലവിൽ താങ്കളും സഞ്ജീവും ഒരുപോലെയുണ്ടല്ലോ, അത് എത്രത്തോളം താങ്കൾക്ക് വെല്ലുവിളിയാകും എന്നു തോന്നുന്നു?
ടീമിന്റെ വിജയമാണ് പരമപ്രധാനം. ഞാൻ കളിക്കുകയോ ഇല്ലയോ എന്നുള്ളത് ഇവിടെ വിഷയമല്ല. സാഹചര്യങ്ങൾക്കനുസരിച്ചു കോച്ച് തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടുകൊള്ളും. പരമാവധി പരിശ്രമങ്ങൾ നടത്തുക എന്നുള്ളതാണ് ഞാൻ ചെയ്യേണ്ടത്. ടീമിന്റെ ആകേ മുന്നേറ്റത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ത്രീകരിക്കും എന്നതിനൊപ്പം ഞാൻ എന്റെ പരിശീലനം തുടരുകയും ചെയ്യും.
- നമ്മുടെ കോച്ച് ഈ ടീമിനെ മികച്ച രീതിയിൽ വാർത്തെടുക്കാൻ എത്രത്തോളം സഹായകരമായിട്ടുണ്ട്? എന്താണ് അദ്ദേഹത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം?
ഇദ്ദേഹത്തിന്റെ ശൈലി ഞാൻ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവാൻ ഒരു നല്ല വ്യക്തിയാണ്, ടീം അംഗങ്ങൾ അത്രയേറെ കെയർ ചെയ്യുന്നയാളാണ്. മുന്നേറാൻ ഞങ്ങൾ ശ്രമിക്കും.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ