കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഈ ക്ലബ്ബുകളോട്

0
832

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസണ്‍ മത്സരം ഓഗസ്റ്റ് 20ന്

കൊച്ചി, ഓഗസ്റ്റ് 18, 2021: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ആദ്യ പ്രീസീസണ്‍ മത്സരം പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 20ന് വൈകിട്ട് 4 മണിക്ക് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കെബിഎഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021-22ന് സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം പരിശീലിക്കുന്നത്. കേരള യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള കെബിഎഫ്‌സി യുടെ അടുത്ത മത്സരം 2021 ഓഗസ്റ്റ് 27 ന് നടക്കും. 2021 സെപ്റ്റംബർ 3 ന് ജമ്മു&കാശ്മീർ ബാങ്ക് എഫ് സി (ജെ &കെ ബാങ്ക് XI) ക്കെതിരെയാണ് കെബിഎഫ്‌സിയുടെ അവസാന മത്സരം .

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഈ ക്ലബ്ബുകളോട് IMG 20210818 WA0261
കടപ്പാട്: കേരള ബ്ലാസ്റ്റേഴ്‌സ്

കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച്, ഈ സീസണിലും ബയോ-ബബിള്‍ സുരക്ഷയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ടീമുമായി ചേരുന്നതിന് മുമ്പ് എല്ലാ താരങ്ങളും അവരുടെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. താരങ്ങള്‍ക്ക് സ്ഥിരം ആരോഗ്യ പരിശോധനകള്‍ നടത്തി, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സീസണാണ് കെബിഎഫ്‌സി ലക്ഷ്യമിടുന്നത്.

അത്യുത്സാഹം നിറഞ്ഞ ഫുട്‌ബോള്‍ ആരാധകരുള്ള നാട്ടില്‍, കളിക്കളത്തില്‍ ഇറങ്ങുന്നതിലും ഞങ്ങളുടെ മികവുള്ള താരങ്ങളെ അവതരിപ്പിക്കുന്നതിലും ഞങ്ങള്‍ ആവേശഭരിതരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഈ ക്ലബ്ബുകളോട് 238559304 215253723770048 4966708913302727922 n
കോച്ചിങ് സ്റ്റാഫുകൾ പരിശീലനത്തിനിടെ

ക്ലബിന്റെ ആവേശഭരിതരായ ആരാധകര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പ്രീസീസണ്‍ മത്സരം കാണാനാവും. ലിങ്ക്:

https://www.youtube.com/c/kbfcofficial


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ