കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ

-

കൊച്ചി: ജൂലൈ 21, 2021: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021/22 സീസണിന് മുന്നോടിയായുള്ള ക്ലബ്ബിൻ്റെ പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അറിയിച്ചു.

മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങൾ എന്നിവർ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയിൽ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിൻ്റെ ബാക്കിയുള്ള സന്നാഹങ്ങൾ. ഫിസിക്കൽ കണ്ടീഷനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കൽ പരിശോധനകളും ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിലൂടെ പൂർത്തീകരിക്കും.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ 174495651 920219798726239 8927218633332492880 n
കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്വ് താരങ്ങൾ കെ പി എല്ലിനിടെ

പ്രീസീസൺ ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറ് അക്കാദമി താരങ്ങൾക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നൽകാനാണ് ഇവാൻ ഒരുങ്ങുന്നത്. ഇവരിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരായിരിക്കും. റിസർവ് ടീം താരങ്ങളായ സച്ചിൻ സുരേഷ്, ശ്രീകുട്ടൻ വി.എസ്, ഷഹജാസ് തെക്കൻ, ബിജോയ് വി, സുഖാം യോയിഹെൻ‌ബ മെയ്തേ, അനിൽ ഗോയങ്കർ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ അണിനിരക്കും.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ IMG 20210721 WA0183

ഓഗസ്റ്റ് തുടക്കത്തിൽ തന്നെ ഞങ്ങളുടെ താരങ്ങളെ കളിക്കളത്തിൽ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
താരങ്ങളെ അറിയാനും, ഫിസിക്കൽ കണ്ടീഷനിങ് സജ്ജമാകാനും, പ്രധാന തന്ത്രങ്ങൾ നടപ്പിലാക്കാനുമായി കോച്ചിങ് സ്റ്റാഫിന് താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം സമയം ആവശ്യമുള്ളതിനാൽ പരിശീലന ക്യാമ്പ് ഇപ്പോൾ തുടങ്ങുന്നത് ഏറെ പ്രയോജനകരമാകും. താരങ്ങൾക്ക് ഫുട്ബോൾ ഒരുപാട് നഷ്ടമായെന്ന് എനിക്കുറപ്പാണ്, ഒരു യുവ ടീമാണ് ഞങ്ങളുടേത് , മികച്ചവരാകാൻ താരങ്ങൾ പ്രയത്നിക്കുന്നുണ്ട്. റിസർവ് ടീമിലെ മികച്ച യുവ താരങ്ങൾക്ക് ആദ്യ ടീം കോച്ചിങ് സ്റ്റാഫിൻ്റെ അംഗീകാരം ലഭിക്കാനുള്ള അവസരവും പ്രീസീസൺ ക്യാമ്പിലൂടെ ലഭിക്കും. കൊച്ചിയിൽ എല്ലാവരേയും കാണാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല – അദ്ദേഹം കൂട്ടിചേർത്തു.

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസൺ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലബ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിനായി ബൂട്ട് കെട്ടും മുമ്പ് താരങ്ങൾ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സീസണിന് മുന്നോടിയായി താരങ്ങൾക്കും കോച്ചിങ് ടീമിനും യോജിപ്പ് കണ്ടെത്തുന്നതിനും ഇത് സഹായകമാകും. ഞങ്ങൾ‌ക്ക് സുദീർഘമായ പ്രീസീസൺ‌ സംവിധാനം ഉണ്ടെന്നതിൽ‌ സന്തോഷമുണ്ട്, അത് ഏറ്റവും മികച്ച രീതിയിൽ‌ ഉപയോഗിക്കാനാവുമെന്നാണ് എൻ്റെ പ്രതീക്ഷ. കൊച്ചിയിൽ വരുന്നതിലും,
എല്ലാ താരങ്ങളെയും കണ്ടുമുട്ടുന്നതിലും ഞാൻ ആവേശഭരിതനാണെന്നും ഇവാൻ വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ IMG 20210617 WA0444
കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച്

വിദേശ താരങ്ങളുടെ റിക്രൂട്ട്മെന്റ പുരോഗമിക്കുന്നതിനാൽ, പുതിയ താരങ്ങളെ, അവർ കരാർ ഒപ്പിടുന്നതനുസരിച്ച് സ്‌ക്വാഡിനൊപ്പം ചേർക്കും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, എല്ലാ താരങ്ങളും കോച്ചിങ് സ്റ്റാഫും കർശനമായ കോവിഡ് -19 പ്രോട്ടോക്കോളുകളും, ഒരു വീഴ്ചയുമില്ലാതെ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുമെന്ന് കെബിഎഫ്സി അറിയിച്ചു.


കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി IFTWC ഫോളോ ചെയ്യൂ


കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ ക്യാമ്പ് ജൂലൈ 30ന് കൊച്ചിയിൽ 3f9c274d56e66a6bf8649a9ea23f453c?s=96&d=monsterid&r=g
Sreenadh Madhukumar
Artist | Journalist | Official correspondent of @keralablasters @iftwc @extratimemagazine | Commentator/Announcer | Professional Musician and Percussionist

LEAVE A REPLY

Please enter your comment!
Please enter your name here

Latest news

ISL – Chennaiyin FC set to sign defender Slavko Damjanović

The Indian Super League club Chennaiyin FC are all set to sign 28-year old Slavko Damjanović, IFTWC can confirm.The...

I-League – RoundGlass Punjab FC acquire the services of veteran-striker Robin Singh on a 1-year deal

With the appointment of new head coach Ashley Westwood in July, the club from Punjab has been actively monitoring...

ISL – Chennaiyin FC set to sign Polish midfielder Ariel Borysiuk

Ariel Borysiuk is here to boost the midfield. With Bundesliga experience under his belt, he is a great signing...

Official – Chennaiyin FC signs Kyrgyzstan international Mirlan Murzaev

Two-time Indian Super League champions Chennaiyin FC completed the signing of Mirlan Murzaev on a one-year deal. The forward...

ISL – Northeast United rope in Mohammad Irshad and Jestin George

Northeast United FC are all set to sign Jestin George and Mohammed Irshad on a multi-year deal. IFTWC can exclusively...

Official – Kerala Blasters signs Bosnian defender Enes Sipovic on a free transfer

Kerala Blasters FC announced the signing of  Bosnia and Herzegovina central defender Enes Sipović ahead of the 2021/22 ISL...

Must read

Muhammed Nemil creating ripples on his Spanish sojourn

The Reliance Foundation Youth Champs (RYFC) academy product Muhammed...

Arindam Bhattacharya – ISL is better, but I miss my younger days

There is a lot of responsibility on your shoulder...

You might also likeRELATED
Recommended to you