ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാടു നന്ദി. കിബു വിക്കുനയും ധനചന്ദ്ര⁩ മിറ്റേയും പത്രസമ്മേളനത്തിൽ.

0
679

കിബു വികുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

1, പ്ലെ ഓഫിലേയ്ക്കുള്ള പ്രവേശം അകന്ന് പോകുന്നതിനാൽ തന്നെ അടുത്ത സീസണിലേക്കുള്ള മികച്ച പടയൊരുക്കം ടീം ആരംഭിക്കുകയാണല്ലോ. അപ്പോൾ ടീമിൽ ആരെയൊക്കെ നിലനിറുത്തണം, ആരുടെയൊക്കെ കരാർ പുതുക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ ആയിട്ടുണ്ടോ?

ഞങ്ങൾ അടുത്ത മൂന്നു മത്സരങ്ങളിലേയ്ക്കു ശ്രദ്ധ കേന്ത്രീകരിക്കുകയാണ് ഇപ്പോൾ. പ്രത്യേകിച്ചും ഹൈദരാബാദുമായുള്ള നാളത്തെ മത്സരത്തിലേക്ക്. കഴിഞ്ഞ മത്സരത്തിന് ശേഷം ഞങ്ങൾ കളിയെ വിശകലനം ചെയ്തിരുന്നു, ശരിയാക്കാനുള്ളതും പുരോഗമനം കൊണ്ടുവരേണ്ട കാര്യങ്ങളും ഞങ്ങൾ പഠിച്ചു പരിശീലനം ചെയ്തുകൊണ്ടിരിക്കുകയാണ്. നന്നായി കളിക്കാനും കഴിയുന്നതിൽ മികച്ച സ്ഥാനത്തേയ്ക്ക് എത്താനും ഞങ്ങൾ ശ്രമിക്കുകയാണ്.

2, നിഷു കുമാറിന്റെയും ഫെക്കുണ്ടോ പേരെരയുടെയും പരിക്കുകളുടെ കാര്യത്തിൽ എന്താണ് നിലവിലെ പുരോഗതികൾ?

നിഷു പരിശീലനം നടത്തുന്നു എങ്കിലും പകുതി സെഷനുകളിൽ മാത്രമേ അദ്ദേഹത്തിന് പൂർണ്ണമായി പങ്കെടുക്കാൻ കഴിയുന്നുള്ളൂ. വേദനയും മറ്റും ഉള്ളതിനാൽ ഈ സീസണിൽ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഫാക്കുണ്ടോയെ നോക്കുകയാണെങ്കിൽ അദ്ദേഹം ക്വാറന്റൈൻ അവസാനിച്ചു തിരികെ എത്തി, അദ്ദേഹം ഒറ്റയ്ക്ക് പരിശീലനം നടത്തി. ഇപ്പോൾ നന്നായി പരിശീലിക്കുന്നു എന്നതിനൊപ്പം അദ്ദേഹത്തിന് സമയം അനുവദിക്കേണ്ടതുമാണ്. അവസാന രണ്ടു മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സേവനം നമുക്ക് പ്രതീക്ഷിക്കാം.

3, കേരള ബ്ലാസ്റ്റേഴ്‌സ് ആകെ 22 ഗോളുകൾ നേടി, പക്ഷേ ഗോൾ വഴങ്ങുന്ന കാര്യത്തിലും നമ്മൾ ഏറെക്കുറെ അതേ പോലെതന്നെ തുടരുന്നു. സന്ദേശ് ജിങ്കാൻ, തിരി പോലുള്ള മികവാർന്ന താരങ്ങളുടെ അഭാവം എങ്ങനെ നോക്കിക്കാണുന്നു?

ഞങ്ങൾ ഞങ്ങളുടെ കയ്യിലുള്ള താരങ്ങളെ വച്ചു പരിശ്രമിക്കുകയാണ്. എനിക്ക് പൊതുവെ ന്യായങ്ങൾ നിർത്തുന്നതിൽ താല്പര്യം ഇല്ല, ഇന്ന താരം വേണമെന്നോ ഇന്ന താരം വേണ്ടാ എന്നോ ഞാൻ പറയില്ല. ബാലൻസിന്റെ കാര്യത്തിൽ അതു ശരിയാണ്. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. നമ്മൾ ഒരുപാട് അവസരങ്ങൾ തുറന്നെടുക്കുന്നു പക്ഷേ റിസൽറ്റുകളിൽ പലപ്പോഴും നമ്മൾ പുറകിലായി പോകുന്നു. ഇവിടെ ഞങ്ങൾ തെറ്റുകൾ തിരുത്താനും മികവ് പുറത്തെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി അവസരങ്ങളുടെ കാര്യത്തിൽ വഴങ്ങുന്ന ഗോളുകളെക്കാൾ കൂടുതൽ ശതമാനം ഉയർത്താൻ ഞങ്ങൾ ശ്രമിക്കും.

4, ആരാധകരോടായി എന്താണ് പറയാനുള്ളത്.

ഞങ്ങൾ ആരാധകർക്കായി ആണ് കളിക്കുന്നത്. ഇനിയുള്ള മൂന്നു മത്സരങ്ങൾ ജയിച്ചു മികച്ച സ്ഥാനത്തു കയറാൻ ഞങ്ങൾ ശ്രമിക്കും. പോയിന്റുകൾ നേടാനായി ഞങ്ങൾ കളിക്കും എന്നതിനൊപ്പം ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാടു നന്ദി. ഞങ്ങൾ ഈ പിന്തുണ നിങ്ങളുടെ അഭാവത്തിലും ആസ്വദിക്കുന്നു.

ധനചന്ദ്ര⁩ മേറ്റെയിയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1, കേരള ബ്ലാസ്റ്റേഴ്സിലെ താങ്കളുടെ ആദ്യത്തെ സീസൺ ആണല്ലോ ഇത്, എങ്ങനെയുണ്ടായിരുന്നു താങ്കളുടെ അനുഭവവും പ്രകടനവും?

ഇത് എന്റെ ആദ്യത്തെ സീസൺ ആയിരുന്നു. ഇതുവരെ അഞ്ചു മത്സരങ്ങളിൽ എനിക്ക് അവസരം ലഭിച്ചു, അതിൽ ഞാൻ സന്തുഷ്ടനാണ്. ഇതുവരെയുണ്ടായിരുന്ന പ്രകടനത്തേക്കാൾ എനിക്ക് കൂടുതൽ ചെയ്യാൻ കഴിയുമെന്നും അടുത്ത സീസണിൽ നന്നായി കളിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

2, താങ്കൾ ഒരു ലൈഫ്റ് ബാക്ക് ആണല്ലോ, ജെസ്സൽ കാർനെയ്‌റോയും ഒരു ലൈഫ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ആളാണ്. അപ്പോൾ ആദ്യ ഇലവനിലെ സ്ഥാനത്തിനായി രണ്ടുപേരും തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തെ എങ്ങനെ നോക്കിക്കാണുന്നു?

ജെസ്സൽ നല്ലൊരു കളിക്കാരനാണ്, ഞാൻ ശ്രമിക്കുന്നുമുണ്ട്. അദ്ദേഹത്തെക്കാളും നന്നായി കളിക്കാൻ ഞാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം സീനിയറാണ്, ഞാൻ ജൂനിയറും. എന്നാൽ കളിയിൽ അങ്ങനെ ഒന്നുമല്ലല്ലോ, അവസരം കിട്ടിയാൽ നന്നായി കളിക്കുക എന്നതെ ഉള്ളു.

3, ഡിഫെൻസിവ് ഡിപ്പാർട്ട്‌മെന്റ് അംഗമായ തങ്ങളുടെ ടീം നിലവിൽ ഈ കാര്യത്തിൽ ഏറ്റവും മോശം സ്ഥാനങ്ങളിലാണ് തുടരുന്നത്. അതിനെ എങ്ങനെ നോക്കികാണുന്നു?

ഡിഫൻസിൽ ഞങ്ങൾ പലപ്പോഴും പുറകോട്ടു പോയിട്ടുണ്ട്. എനിക്കും അതു സംഭവിച്ചിട്ടുണ്ട്.

4, കേരള ബ്ലാസ്റ്റേഴ്‌സ് താരം എന്ന നിലയിൽ വിദേശതാരങ്ങൾ എത്രത്തോളം കളി മെച്ചപ്പെടുത്താൻ താങ്കളെ സഹായിച്ചിട്ടുണ്ട്?

ഞങ്ങൾ അവരുമായി നന്നായി ബന്ധപ്പെടുന്നു. കളി മെച്ചപ്പെടാൻ ഒരുപാട് ശ്രമിക്കുന്നു.