ഹെഡ് കോച്ച് കിബു വിക്കുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- ആദ്യ വിജയത്തിനായി ശ്രമിക്കുന്ന നമുക്ക് അടുത്ത മത്സരം എത്രത്തോളം വലിയ കടമ്പയാണ്?
എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ഹൈദരാബാദ് അത്ര മോശം ടീമും അല്ല. അതിനാൽ തന്നെ ഞങ്ങൾ പരിശീലനം മികച്ച തരത്തിൽ പുരോഗമിപ്പിക്കുന്നു. നാളെ നല്ല മത്സരം കളിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.
- ജിക്സൻ സിങ്ങിന്റെ മികവിൽ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഒരു പോയിന്റ് കാരസ്ഥമാക്കിയല്ലോ, അപ്പോൾ അതൊരു ശുഭകരമായ കാര്യമായതിനാൽ തന്നെ എത്രത്തോളം അത് ടീമിനെ ഉത്തേജിപ്പിച്ചിട്ടുണ്ട്?
ഞങ്ങൾക്ക് മൂന്നു പോയിന്റുകൾ വേണമായിരുന്നു, പക്ഷേ എസ്ട്രാടൈം വരെ കാത്തുനിന്നു സമനിലയ്ക്കായി. അതിനു ശേഷവും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എന്റെ കാഴ്ചപ്പാടിൽ ഈ ടീം മികവ് കാട്ടി തുടങ്ങിയിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാളിനെക്കാളും ഞങ്ങൾ കളിച്ചു എന്ന വിശ്വാസവും ഉണ്ട്. ഒരു പോയിന്റ് സമ്പാദ്യമായി ലഭിച്ചു.
- കോസ്റ്റയും ബക്കാരി കോനെയും അണല്ലോ താങ്കളുടെ പ്രിയപ്പെട്ട പ്രതിരോധ ഭടന്മാർ, അപ്പോൾ തന്നെ ഹക്കുവും സന്തീപ് സിംഗും ഇതുവരെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നുണ്ടല്ലോ. അവരുടെ അഭാവത്തിന് എന്തെങ്കിലും പ്രത്യേക കാരണങ്ങൾ ഉണ്ടോ?
ഇല്ല, ഇതൊരു ടാക്ടിക്കലിറ്റി ചോദ്യം ആണ്. ഞാൻ ടീം തിരഞ്ഞെടുക്കുന്നത് മികച്ചവരിൽ നിന്നും മികച്ചവരെ ആണ്, അതിനാൽ തന്നെ കോസ്റ്റയും കോനെയും അവിടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതിനർത്ഥം അവർ വിദേശികൾ ആയതുകൊണ്ട് കളിപ്പിക്കുന്നു എന്നതല്ല. അബ്‌ദുൾ ഹക്കുവും താരയും സന്തീപും ഞങ്ങളുടെ മികച്ച താരങ്ങൾ തന്നെയാണ്.
- ക്യാപ്റ്റൻ സിഡോയ്ക്കുള്ള പകരക്കാരനെ കിട്ടി എന്നതരത്തിലുള്ള വാർത്തകൾ ലഭിച്ചിരുന്നു. എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകൾ, എപ്പോൾ മുതൽ താരം നമുക്കൊപ്പം ചേരും?
അതേ, അദ്ദേഹം നമുക്കൊപ്പം തൊട്ടടുത്ത് തന്നെ വന്നുചേരും. ഞങ്ങൾ ഞങ്ങളെ സഹായിക്കാൻ എത്തുന്ന താരത്തിൽ സന്തുഷ്ടരാണ്. ജനുവരിയുടെ തുടക്കത്തിൽ അദ്ദേഹം നമ്മോടൊപ്പം ചേരും എന്നു പ്രതീക്ഷിക്കുന്നു.
- ഗോളുകളിൽ ഇതുവരെ കാര്യമായി പങ്കാളി ആയിട്ടില്ല എങ്കിലും ഫെക്കുണ്ടോ പെരേരയ്ക്ക് ഈ സീസണിൽ 90 മിനിറ്റ് ശരാശരിയിൽ ഏറ്റവും കൂടുതൽ കീ പാസുകൾ ഉണ്ട്, എന്നിട്ടും ആ സ്റ്റാറ്റുകൾ കളിയിൽ വരുമ്പോൾ അറ്റാക്കിങ് തേർഡിൽ വലിയ മാറ്റമൊന്നും കാണുന്നില്ല. അതേക്കുറിച്ച് താങ്കളുടെ നിരീക്ഷണങ്ങൾ എന്തൊക്കെയാണ്?
കഴിഞ്ഞ മത്സരത്തിൽ അവസരങ്ങൾ ഒരുപാട് തുറന്നെടുക്കാൻ നമുക്കായി. കഴിഞ്ഞ മത്സരങ്ങളെക്കാൾ നമ്മൾ മികവ് കാണിച്ചു എന്നത് പുരോഗതിയുടെ തെളിവാണ്. നമുക്ക് മികച്ച മിഡ്ഫീൽഡർമാരും ഉണ്ടല്ലോ, അപ്പോൾ അടുത്ത മൽസരങ്ങളിൽ ഈ മികവ് തുടരാൻ ഞങ്ങൾ പരിശ്രമിക്കും.
- ഐ എസ് എൽ റഫറിയിങ്ങിനെ കുറിച്ച് ഒട്ടനവധി കാര്യങ്ങൾ ദിനംപ്രതി കേൾക്കുന്നുണ്ടല്ലോ. അപ്പോൾ അത് ഒരു ടീമെന്ന നിലയിൽ കേരളത്തെയും മറ്റു ക്ലബ്ബ്കളെയും എങ്ങനെ ബാധിക്കുന്നു എന്നാണ് അഭിപ്രായം?
ഞാൻ റഫറിമാരെ കുറ്റം പറയുന്നില്ല, അവർ ഈ മത്സരത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ എനിക്ക് അവരെക്കുറിച്ചു സംസാരിക്കാൻ അത്ര താല്പര്യം ഇല്ല. കളിക്കളത്തിൽ ചില തീരുമാനങ്ങൾ എനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല എങ്കിലും അവരെ ഞാൻ ബഹുമാനിക്കുന്നു. ഒരു കളിക്കാരനും കോച്ചും റഫറിയും തമ്മിൽ മികച്ച സ്പോർട്‌സ്മൻ സ്പിരിറ്റ് ഉണ്ടാവണം.
- അത്ര മോശമല്ല എങ്കിലും പുരോഗതിയുടെ പാതയിൽ മുൻപോട്ട് പോകുന്ന ക്ലബ്ബിന്റെ അടുത്ത ലക്ഷ്യങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണ്?
ഞങ്ങൾ നാളത്തെ മത്സരത്തിനായി കാത്തിരിക്കുന്നു. കാരണം എനിക്ക് സീസണിനെ കുറിച്ചോ പ്രതീക്ഷകളെ കുറിച്ചോ സംസാരിക്കാൻ താല്പര്യമില്ല. അതിനാൽ തന്നെ പ്രതീക്ഷകൾ എന്നു പറയുമ്പോൾ നാളത്തെ മത്സരം എന്നത് മാത്രമാണ് എന്റെ മനസ്സിൽ. അതിനു ശേഷം അടുത്ത മുംബൈയുമായി ഉള്ള മത്സരം. അങ്ങനെ.
- 7 കളികളിൽ 11 ഗോളുകൾ വഴങ്ങിയല്ലോ നമ്മൾ, അറ്റാക്കിങ് തേർഡിലും മികവിന്റെ അഭാവം ഉണ്ടായിരുന്നല്ലോ. അപ്പോൾ ഗാരി ഹൂപ്പർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് എത്രത്തോളം ടീമിനെ ബാധിക്കുമെന്ന് തോന്നുന്നു?
ആദ്യം പറഞ്ഞപോലെ തന്നെ അടുത്ത മത്സരങ്ങളിലേയ്ക്കാണ് ഞങ്ങൾ നോക്കുന്നത്, ഈസ്റ്റ് ബംഗാളിനെതിരെ നല്ല മികവ് ടീം കാണിച്ചു. സാഹചര്യങ്ങൾക്കനുസരിച്ചു മത്സരിക്കാൻ ഞങ്ങൾ പഠിക്കുകയാണ്, പന്തും അവസരങ്ങളും ഞങ്ങൾക്കായിരുന്നല്ലോ കൂടുതൽ. പുരോഗതി ഞങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്.
- മൂന്നു മത്സരങ്ങൾ തോൽവി, മൂന്നിൽ സമനില, അതിൽ ഏത് മത്സരത്തിൽ ആണ് താങ്കൾ കൂടുതൽ സംതൃപ്തി കണ്ടെത്തിയത്?
മോഹൻ ബഗാനുമായുള്ള ആദ്യ മത്സരം ആണെന്ന് തോന്നുന്നു. ഞങ്ങൾ നന്നായി കളിച്ചു, അത്ര മികച്ച അവസരങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും ഞങ്ങൾ ശ്രമിച്ചു. പക്ഷേ ഇത് 90 മിനിറ്റിന്റെ കാര്യമാണല്ലോ, അവിടെ ഞങ്ങൾ ഒരോ മത്സരങ്ങളിലും സന്തുഷ്ടരാണ്.
- ആറു മത്സരങ്ങളിൽ ആയി ജയമില്ലാതെ നിൽക്കുന്നു എങ്കിലും പിന്തുണ നൽകുന്ന ആരാധകരോടായി എന്താണ് താങ്കൾക്ക് പറയുവാനുള്ളത്?
ആദ്യമായി നന്ദി അറിയിക്കുന്നു, എല്ലായിപ്പോഴും പറയുന്നത് പോലെ ഞങ്ങൾ മികവ് പുലർത്താൻ ശ്രമിക്കുകയാണ്. അടുത്ത മത്സരത്തിലും ഞങ്ങളുടെ പരമാവധി നൽകാൻ ഞങ്ങൾ സജ്ജരാണ്. അവർക്കായി ഞങ്ങൾ ഈ മൂന്നു പോയിന്റുകൾ നേടാൻ ശ്രമിക്കും.
- ഏതെങ്കിലും താരം നാളത്തെ കളിയിൽ ഉണ്ടാവാതിരിക്കുമോ? പരിക്കോ മറ്റു കാരണങ്ങളോ കൊണ്ട് ആരെങ്കിലും പുറത്തിരിക്കാൻ സാധ്യതകൾ ഉണ്ടോ?
എല്ലാവർക്കും അവരവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും ഞങ്ങൾ നാളെ ഏറ്റവും മികച്ച ടീമിനെ ഇറക്കാൻ ശ്രമിക്കും.
രോഹിത്ത് കുമാറിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
- ഗോവയ്ക്കെതിരെയും ബംഗ്‌ളൂരുവിനെതിരെയും തോൽക്കുകയും ഈസ്റ്റ് ബംഗാളിനൊപ്പം തോൽവിയുടെ വക്കിൽ എത്തുകയും ചെയ്തിരുന്നല്ലോ, എങ്കിലും ജിക്സന്റെ ഗോൾ പ്രതീക്ഷ നൽകുകയും ഒരു പോയിന്റ് നേടി തരികയും ചെയ്തു. മത്സരശേഷം ടീമിലും ഡ്രസിങ് റൂമിലും ഉണ്ടായിരുന്ന അവസ്ഥാന്തരങ്ങൾ എന്തൊക്കെയായിരുന്നു?
തോൽവികളിൽ ഈ ടീം തളരാറില്ല, ആകെ മികച്ച അന്തരീക്ഷം ആണ് ഇവിടെ. ടീം നല്ല പുരോഗമനവും കാഴ്ചവയ്ക്കുന്നുണ്ട്. നാളെ മികച്ച റിസൾറ്റുകൾക്കായി ഞങ്ങൾ പ്രതീക്ഷ വയ്ക്കുന്നു.
- താങ്കൾ പഴയ ക്ലബ്ബിനെതിരെ ആണല്ലോ നാളെ കളിക്കാൻ ഇറങ്ങുന്നത്, അപ്പോൾ എന്താണ് പ്രതീക്ഷകൾ?
മികച്ച ക്ളബ്ബ്കളിൽ കളിക്കുമ്പോൾ അതൊരു വലിയ ഫീലിംഗ് ആണ്, പക്ഷേ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ ആണ് ഞാൻ. അപ്പോൾ ഈ ടീം ജയിക്കാൻ മാത്രമേ ഞാൻ ആഗ്രഹിക്കൂ.
- വിദേശ താരങ്ങൾ എത്രത്തോളം ഒരു കളിക്കാരൻ എന്ന നിലയിൽ താങ്കളെ സ്വാധീനിച്ചിട്ടുണ്ട്?
അവർ വലിയ വേദികളിൽ കളിച്ച താരങ്ങൾ ആണല്ലോ, അതുകൊണ്ട് തന്നെ എല്ലാ വിദേശ താരങ്ങളും ഞങ്ങൾക്ക് സഹായകരമാണ്. പ്രത്യേകിച്ചു ഞങ്ങൾക്ക് ഒരു യുവനിരയാണല്ലോ ഉള്ളത്. ഒരു ടീമെന്ന നിലയിലും കളിക്കാരാണെന്ന നിലയിലും എല്ലാവരും ഒരുപാട് സഹായിക്കുന്നുണ്ട്.
- ആറു മത്സരങ്ങളിൽ ജയമില്ലാ പോക്ക് ഡ്രസിങ് റൂമിനെ എങ്ങനെ ബാധിക്കുന്നു?
മത്സരം കാണുന്നവർക്ക് മനസിലാവും, ഞങ്ങൾ കളിയിൽ മികവ് വരുത്തുന്നുണ്ട്. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഞങ്ങൾ ഒരു ടീമെന്ന നിലയിൽ ഒന്നാണ്. പരസ്പരം സഹായിക്കാനും ജയിക്കാനും ഞങ്ങൾ ഒന്നിച്ചുണ്ട്. ചിലപ്പോൾ അത് അങ്ങനെ ആണല്ലോ, കളിച്ചാൽ പോലും പലപ്പോഴും മൂന്നു പോയിന്റുകൾ ലഭിക്കണമെന്നില്ല. നാളെ ജയത്തോടെ തുടങ്ങാൻ ഞങ്ങൾ ശ്രമിക്കും.