കിബു വികുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1, കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല ബാംഗ്ളൂരിന്റേത്, അഞ്ചിലും വിജയമുണ്ടായില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ രണ്ടു വിജയവും ഒരു സമനിലയും ഒക്കെയായി താരതമ്യേന മികച്ച കളിയാണ് കണ്ടത്. അപ്പോൾ അടുത്ത മത്സരം തുല്യശക്തികൾ തമ്മിലാണെന്നു തോന്നുന്നുണ്ടോ?
ബംഗളൂരു മികച്ച ടീമാണ്, അവർക്ക് നല്ല താരങ്ങളുണ്ട്. എങ്കിലും എല്ലാ മത്സരങ്ങളിലുമെന്നപോലെ ഞങ്ങൾ തയ്യാറെടുക്കുകയാണ്, ഡിഫൻസും ഓഫൻസും മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. സീസനിലുടനീളം ഒരേപോലെ കളിക്കുന്ന ടീമാണ് ബംഗളൂരു, വിദേശ താരങ്ങളും മികച്ചവരാണ്. അതിനാൽ തന്നെ ഇതൊരു നല്ല മത്സരമായിരിക്കും.
2, ബക്കാറി കോനെയെ കഴിഞ്ഞ മത്സരങ്ങളിൽ കാണാനായില്ലല്ലോ, ട്രൻസഫർ റൂമറുകളും ഇഞ്ചുറി റൂമറുകളും ഒരുപാട് വരുന്നുണ്ടല്ലോ, അതിൽ എന്തൊക്കെയാണ് വാസ്തവങ്ങൾ?
ബക്കാരി ഈസ്റ്റ് ബംഗാളിനെതിരെ കളിക്കുകയും ചെറിയതോതിൽ റിക്കവറി പിരിഡിലേയ്ക്കു കടക്കുകയും ചെയ്തിരുന്നു. ഓഡിഷയ്ക്കെതിരെ കളിച്ചു എങ്കിലും വീണ്ടും പരിക്ക് അലട്ടി. അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലിക്കുന്നു.
3, കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം രണ്ടു പോയിന്റുകൾ കൈവിട്ടിരുന്നല്ലോ. ഒപ്പം ബംഗളൂരുവിന്റെ സുപ്രധാന താരം ഡീമാസ് നാട്ടിലേക്ക് മടങ്ങിരിരിക്കുകയാണല്ലോ. അപ്പോൾ അത് കളിയിൽ നമുക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് കരുതുന്നു?
ഡീമാസ് വളരെ നല്ല കളിക്കാരനാണ് എന്നത് ശരിയാണ്, അവർക്ക് വേറെയും നല്ല കളിക്കാരുണ്ട്. ഒരു കളിക്കാരനിൽ അധിഷ്ഠിതമായ കളിയല്ല അവരുടേത്, അതിനാൽ തന്നെ വിജയിക്കാൻ ഞങ്ങൾക്ക് ഒരേ സാധ്യതകൾ തന്നെയാണ്. ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച അതേ മികവിൽ തന്നെ കളിക്കണം, കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാനും ശ്രമിക്കണം. ഞങ്ങളുടെ പരമാവധി പുറത്തെടുക്കാനും ജയിക്കാനും ശ്രമിക്കും. നല്ല മത്സരം കാത്തിരിക്കുന്നു.
4, ടീമിലെ ഒട്ടുമിക്ക താരങ്ങളും ആവിശ്യസമയങ്ങളിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളവരും ഏറ്റെടുത്തു വിജയിപ്പിച്ചവരും ആണല്ലോ, അപ്പോൾ അത്തരത്തിലുള്ള താരങ്ങളെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങൾ എന്തൊക്കെയാണ്?
ഇത് ടീമിനോടുള്ള ചോദ്യമാണ്, എനിക്കിതിൽ അഭിപ്രായം പറയാൻ താല്പര്യം ഇല്ല എന്നും നിങ്ങൾക്കറിയാമല്ലോ. എല്ലാവരും നന്നായി തന്നെ കളിക്കാൻ ശ്രമിക്കുന്നു, പറഞ്ഞതുപോലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കളിക്കാൻ അവർ പ്രാപ്തരായിക്കൊണ്ടിരിക്കുന്നു. നമ്മൾക്ക് മുന്നോട്ട് പോകാൻ “ടീം” പ്രധാനമാണ് എന്ന തിരിച്ചറിവുണ്ട്.
5, കഴിഞ്ഞ മത്സരത്തിൽ ഒട്ടനവധി അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും അത്രയേറെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ, അവസാന നിമിഷത്തെ സെറ്റ് പീസ് സീറ്റുവേഷൻ ആണ് കളിയുടെ ഗതി മാറ്റിയത്. അപ്പോൾ നമുക്ക് പിഴച്ചതെവിടെയായിരുന്നു?
ഞങ്ങൾ എല്ലാം അനാലിസിസിന് വിധേയമാക്കുന്നു, ഇതു ഫുട്‌ബോൾ ആണല്ലോ. ഞങ്ങൾ മാത്രമല്ലല്ലോ നന്നായി കളിക്കുന്ന ടീം, എതിർ നിരയും മികച്ച കളിയാണ് കാഴ്ചവയ്ക്കുന്നത്. ഇരു കൂട്ടർക്കും അവസരങ്ങൾ ലഭിച്ചു എങ്കിലും അവസാന കോർണർ കളി മാറ്റി മറിച്ചപ്പോൾ ഞങ്ങൾ ആർഹിച്ചിരുന്ന വിജയം തട്ടിപ്പറിക്കുകയാണ് ഉണ്ടായത്. ഇതു സംഭവിക്കാം, ഈസ്റ്റ് ബംഗാളിനെതിരെ നല്ല മത്സരം കളിച്ചു തിരികെ വന്നു. സഹാലിന് കിട്ടിയ അവസരം മുതലാക്കിയിരുന്നെങ്കിൽ അതിന്റെ ഫലം വലുതായേനെ.
6, മുറേ, ഫെക്കുണ്ടോ അടക്കമുള്ള ടീമിലെ താരങ്ങളുടെ കൊണ്ട്രാക്റ്റുകൾ സംബന്ധിച്ച് ഒട്ടനവധി വാർത്തകൾ പുറത്തുവരുന്നുണ്ടല്ലോ. ക്ലബ്ബ് അതിനോട് എങ്ങനെയൊക്കെ പ്രതികരിക്കുന്നു?
ഞങ്ങൾ ലക്ഷ്യമിടുന്നത് വിജയങ്ങളാണ്, നാളത്തെ മത്സരത്തിനായി ആണ് ഞങ്ങൾ പരിശീലനം നടത്തുന്നത്. അതല്ലാതെ മറ്റൊന്നും നിലവിൽ ഞങ്ങളുടെ അജണ്ടയിൽ ഇല്ല.
7, ശുഭ ഘോഷ് എന്ന താരത്തിന്റെ നിലവിലെ അവസ്ഥ എന്താണ്?
ഇത് ക്ലബ്ബിനോടുള്ള ചോദ്യമാണ്. അദ്ദേഹം ട്രെയിനിങ് ചെയ്യുന്നു, കഴിഞ്ഞ ആഴ്ച കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിരുന്നല്ലോ. അവസരത്തിനായി അദ്ദേഹം കാത്തിരിക്കുന്നു എന്നത്തെ ഇപ്പോൾ പറയാൻ കഴിയൂ.
8, ജെസ്സൽ, സഹൽ തുടങ്ങിയ സീനിയർ താരങ്ങൾ കഴിഞ്ഞ സീസണിലെ അപേക്ഷിച്ചു താരതമ്യേന വളരെ താഴ്ന്ന നിലവാരത്തിലുള്ള കളിയാണല്ലോ കാഴ്ചവയ്ക്കുന്നത്, സഹൽ ഗോളുകളോ അസിസ്റ്റുകളോ നൽകുന്നുമില്ല. അപ്പോൾ ഈ താരങ്ങളെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം എന്താണ്?
ഞാനിതിനോട് യോജിക്കുന്നില്ല, അവർ നന്നായി കളിക്കുന്നു. സഹൽ കഴിഞ്ഞ മത്സരങ്ങളിൽ ഹീറോ ഓഫ് ദി മാച്ച് അടക്കം നേടിയിരുന്നല്ലോ. അപ്പോൾ അദ്ദേഹം നന്നായി പരിശീലിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്.

പ്രബ്‌സുക്കനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :
1, പഴയ ക്ലബ്ബിനെതിരെ ആണല്ലോ താങ്കൾ കളിക്കാൻ പോകുന്നത്, സുനിൽ ഛേത്രിയും ഗുർപ്രീത്തും അടക്കമുള്ളവർ തിളങ്ങുന്ന ക്ലബ്ബിനെതിരെ കളിക്കുമ്പോൾ എന്താണ് നിരീക്ഷണങ്ങൾ?
പഴയ ക്ലബ്ബിനെതിരെ കളിക്കുന്നത് വളരെ മികച്ച അനുഭവമാണ് എങ്കിലും ഇപ്പോൾ മൂന്നു പോയിന്റുകളാണ് ഞങ്ങളുടെ ലക്ഷ്യം, ഈ മത്സരങ്ങളിൽ അതല്ലാതെ വേറെ ലക്ഷ്യങ്ങൾ ഒന്നുമില്ല.
2, അൽബിനോ ഗോമസ് മികച്ച രീതിയിൽ തന്നെ കളിക്കുന്നു, കഴിഞ്ഞ മത്സരങ്ങളിൽ ഒട്ടനവധി മികച്ച രക്ഷപ്പെടുത്തലുകൾ നടത്തി തിളങ്ങി, അപ്പോൾ ഒരു ഗോൾകീപ്പർ എന്ന നിലയിൽ അത് താങ്കളെയും താങ്കളുടെ അവസരത്തെയും ബാധിക്കുന്നു എന്നു തോന്നുന്നുണ്ടോ?
തീർച്ചയായും ഇല്ല, അത് എന്നെ ബാധിക്കുന്നില്ല. കാരണം ഞാൻ കളിച്ചാലും അൽബിനോ കളിച്ചാലും ഞങ്ങൾ ടീമിനെ സഹായിക്കുകയാണ്. അതാണ് പ്രധാനം. കൂടുതൽ പരിശ്രമിക്കണം, പരിശീലിക്കണം.
3, ഒരു ഗോൾകീപ്പർ എന്ന നിലയിൽ വളരെയധികം ബുദ്ധുമുട്ടുകൾ ടീമിലെ സ്ഥാനങ്ങളുടെ പേരിൽ നേരിടേണ്ടി വരാറുണ്ടല്ലോ, യുവ ഗോൾകീപ്പർ ധീരജ് സിങ് ഇന്ത്യൻ ആരോസ് വിട്ടു കേരളത്തിൽ വരികയും വീണ്ടും എ ടി കെ യിൽ പോവുകയും ചെയ്തിരുന്നല്ലോ. അവിടെയും കളിക്കാൻ അവസരം ലഭിക്കാതെ ടീം വിടുകയാണല്ലോ ഉണ്ടായത്. അപ്പൊൾ തങ്ങളെ സംബന്ധിച്ചിടത്തോളം അവസരം ലഭിക്കാൻ താങ്കൾ എത്രമാത്രം കാത്തിരിക്കാൻ തയാറാണ്?
ഗോൾകീപ്പർ ആവുക എന്നത് ഒരു വലിയ ത്യാഗമാണ്. അവിടെ അവസരങ്ങൾ ലഭിക്കാൻ നല്ല ബുദ്ധിമുട്ടാണ്. അപ്പോൾ ചെയ്യേണ്ടത് നന്നായി പരിശ്രമിക്കുക, പരിശീലിക്കക എന്നതാണ്. ഒപ്പം അവസരം ലഭിച്ചാൽ അതു കൃത്യമായി വിനിയോഗിക്കാനും കഴിയണം.
ഈ വിഷയത്തിൽ കിബുവിന്റെ അഭിപ്രായം : ഞങ്ങൾക്ക് നാലു ഗോൾകീപ്പർമാരുണ്ട്, അവരിൽ ഓരോരുത്തരിലും ഞാൻ സന്തുഷ്ടനാണ്. നന്നായി അദ്ധ്വാനിക്കുന്ന താരങ്ങളാണിവർ.
4, ബയോ ബബിൾ എത്രത്തോളം താരങ്ങളുടെ മനോനിലയെ ബാധിച്ചിട്ടുണ്ട് എന്നു തോന്നുന്നു? ഹോട്ടലിൽ നിന്നും കളിക്കളത്തിലേയ്ക്കും, തിരികെ ഹോട്ടലിലേയ്ക്കും ഒക്കെയായി ചുരുങ്ങിയ ഈ അവസരത്തിൽ സ്വയം മോട്ടിവേറ്റ് ചെയ്യാൻ എന്തൊക്കെ വഴികളാണ് നിങ്ങൾ കണ്ടെത്തിയത്?
ഇതു ബുദ്ധിമുട്ടാണ് സത്യത്തിൽ എങ്കിലും വെറുതെ ഇരിക്കാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച ഉപാധി. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അങ്ങനെയാവുമ്പോൾ നമ്മൾ എല്ലായിപ്പോഴും ബിസി ആയിരിക്കും.
5, ഒരൊറ്റ ചോദ്യം, നമ്മുടെ കോച്ച് എങ്ങനെയുണ്ട്? അദ്ദേഹം സൗഹൃദപരമായി ആണോ മുന്നോട്ടു പോകുന്നത്, അതോ കണിശക്കാരനാണോ?
നന്നായി പരിശ്രമിക്കുന്നവരോട് എല്ലായിപ്പോഴും അദ്ദേഹത്തിന് സ്നേഹമാണ്. കളിക്കളത്തിനകത്തും പുറത്തും എന്തു പ്രശ്നം വന്നു കൂടിയാലും ഇദ്ദേഹം ഒപ്പം ഉണ്ടാവും. അത് ഞങ്ങളെ ഒരുപാട് സഹായിക്കുന്നു. നമ്മുടെ പ്രകടനത്തിലും പോരായ്മകൾ വരാതെ ഈ മോട്ടിവേഷൻ ഞങ്ങളെ സഹായിക്കുന്നു.