നമുക്കുമുണ്ട് മികവുറ്റ താരങ്ങൾ – പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞ് ഹെഡ് കോച്ച് കിബു വിക്കുനയും ഗോൾകീപ്പർ അൽബിനോയും.

0
977

ഹെഡ് കോച്ച് കിബു വിക്കുനയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

 1. നിർണ്ണായക അവസരങ്ങളിൽ ഫിനിഷ് ചെയ്യാൻ കഴിയാതെ പോകുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വളർച്ചയ്ക്ക് തടസ്സമല്ല?

ഞങ്ങളുടെ കളി മെച്ചപ്പെടാൻ ഉണ്ട്, ഞങ്ങൾ പോസഷൻ ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്നു അതിനൊപ്പം സ്കോർ ചെയ്യാനും വിജയിക്കാനും. ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇനി വരുന്ന ദിനങ്ങളിലേയ്ക്കായി ഞങ്ങൾ ഞങ്ങളുടെ പരമാവധി പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.

ഗോവയും കേരളവും ഏകദേശം ഒരേ നിലയിൽ തന്നെയാണല്ലോ കളിക്കുന്നത്, ഇരുവരും ജാഗൃതയോടെ കളിക്കും എന്നും പ്രതീക്ഷിക്കുന്നു, ഒരു തോൽവി തീർച്ചയായും ഇരുവരെയും നന്നായി ബാധിക്കും എന്ന വസ്തുത നിലനിൽക്കുമ്പോൾ എങ്ങനെയാണ് താങ്കളുടെ മനസ്സിലെ കണക്കുകൂട്ടലുകൾ?

ഞാൻ കണ്ടിടത്തോളം ഇരു ടീമുകൾക്കും അവരവരുടെ ശൈലികൾ ഉണ്ട്, ഞങ്ങൾ കളിക്കാൻ ശ്രമിക്കും, ഒപ്പം ജയിക്കാനും. പോസഷൻ കയ്യിൽ വയ്ക്കുകയും അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തുകൊണ്ട് ജയത്തിന്റെ പോയിന്റുകൾ ഞങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കുക തന്നെ ചെയ്യും, ഒരു മികച്ച മത്സരം തന്നെ ആരാധകർക്ക് കാണാനാവും.

 1. ചെന്നൈക്കെതിരെ കളിച്ച മത്സരത്തിൽ ഒട്ടനവധി അവസരങ്ങളിൽ പരിക്കുകളും ആരോഗ്യനിലയും ഒക്കെ നമ്മുടെ ടീമിനെ ബാധിച്ചതായി കണ്ടിരുന്നു, വിസന്റെ ഗോമസ് സ്ക്വാഡിൽ നിന്നും പോയതും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന നൊങ്ടോമ്പ നൗറോം, കൊസ്റ്റ എന്നിവരും എല്ലാം കൂടി പ്രശ്നങ്ങൾ ആണല്ലോ. ഇവരുടെ ആരോഗ്യ നില എങ്ങനെയുണ്ട്?തുടർന്നുള്ള മത്സരങ്ങളിൽ ഇവരെ കാണാൻ സാധിക്കുമോ?

നമുക്ക് നോക്കാം, അവർ ട്രെയിനിങ് ചെയ്യുന്നുണ്ട്

 1. ഇഗോർ അംഗോളോ, എടു ബെഡിയ പോലുള്ള കഴിവ് തെളിയിച്ച ഒട്ടനവധി താരങ്ങൾ ഗോവ നിരയിൽ ഉണ്ടല്ലോ, അപ്പോൾ വരുന്ന മത്സരത്തിൽ കൂടുതൽ സൂക്ഷിക്കണം എന്ന തോന്നലുള്ള ഒരു എതിർ താരം ആരാണ്?

അവർക്ക് ഒട്ടനവധി മികച്ച താരങ്ങൾ ഉണ്ട്, എങ്കിലും ഞാൻ എന്റെ കളിക്കാരിൽ സംത്രിപ്തരാണ്. നമുക്കും ഉണ്ട് അതുപോലെ താരങ്ങൾ.

 1. സിഡോയുടെ ഈ സീസണിലെ പ്രതീക്ഷകൾക്ക് മങ്ങൽ ഏറ്റ സാഹചര്യത്തിൽ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടോ?

അദ്ദേഹം നന്നായി കളിച്ചിരുന്നു, നമ്മുടെ ക്യാപ്റ്റനും ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ ആണ് നമ്മൾ ആദ്യം ശ്രമിക്കേണ്ടത്. അതിനു ശേഷം ടീമിനെ പടുത്തുയർത്താനും ശ്രമിക്കണം.

 1. സിഡോ മികച്ച കളിക്കാരൻ ആയിരുന്നു എന്നതിനൊപ്പം അദ്ദേഹത്തിന്റെ അഭാവം ടീമിലെ ഒരു ഫോറിൻ താരത്തിന്റെ അഭാവം കൂടിയാണ്. എഫ് സി ഗോവ, ബംഗളുരു, ഈസ്റ്റ് ബംഗാൾ പോലുള്ള ടീമുകൾക്കെതിരെ ഇനിയുള്ള കളികളിൽ മികച്ചു നിൽക്കാൻ പദ്ധതികൾ ഉണ്ടോ?ഉണ്ടെങ്കിൽ എന്ത്?

എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്, ഞങ്ങൾ അടുത്ത മത്സരത്തിലേക്ക് നോട്ടമിടുന്നു. കടുപ്പമുള്ള മത്സരം ആയിരിക്കും അത്, നല്ലൊരു ടീമിനെതിരെ അത് ഞങ്ങൾക്ക് വെല്ലുവിളി ആണ് എങ്കിലും ഫുട്‌ബോളിൽ പരിക്കുകൾ വരാം, അപ്പോൾ മറ്റൊരാൾക്ക് അവസരം ലഭിക്കാം, അപ്പോൾ ആ അവസരങ്ങൾ അവർ വിനിയോഗിക്കണം

 1. ഗാരി ഹൂപ്പറിന്റെ മികവിൽ ചെറിയ സംശയങ്ങൾ നിഴലിച്ചു കാണുന്നു എങ്കിലും റിസൽറ്റുകൾ തരാൻ കഴിവുള്ള താരം എന്ന നിലയിൽ ഇപ്പോൾ ടീമിൽ തുടരുന്നുണ്ടല്ലോ, അപ്പോൾ ജോർദ്ദാൻ മുറെയെ കളത്തിൽ ഇറക്കി പരീക്ഷിക്കാൻ സമയമായോ?

അവർ ഞങ്ങൾക്കൊപ്പം പരിശീലിക്കുന്നുണ്ട്, രണ്ടുപേരും നല്ല സീസൺ കളിക്കും, ഗോളുകളും അസിസ്റ്റുകളും നേടും.

 1. അർജുൻ ജയരാജിന്റെ കരാർ പരസ്‌പര ധാരണയോടെ റദ്ദാക്കി എന്ന വാർത്തകൾ ഇന്നലെ മുതൽ ആളി പടരുകയാണല്ലോ, ഒരു കോച്ച് എന്ന നിലയിൽ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

നമുക്ക് ഇപ്പോൾ മുപ്പത് താരങ്ങൾ ടീമിൽ ഉണ്ട്, എല്ലാവർക്കും അതിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എല്ലാവരും അതിനായി പരിശ്രമിക്കണം. കളികൊണ്ടും സ്വഭാവം കൊണ്ടും മറ്റുള്ള എല്ലാ കാര്യങ്ങൾ കൊണ്ടും മികച്ച ഒരാളാണ് അർജുൻ, പക്ഷേ ചിലപ്പോൾ നമുക്ക് ഒരേ പൊസിഷനിൽ ഒരുപാട് താരങ്ങളെ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല, അതുകൊണ്ടാണ് പരസ്പര ധാരണയിൽ കരാർ അവസാനിപ്പിച്ചത്. അർജുനു ഭായിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

 1. ഒട്ടനവധി മികച്ച താരങ്ങൾ ഗോവയിൽ നിന്നും പോയല്ലോ, ഇത് നമുക്ക് ഗുണം ചെയ്യുമോ?

ഫുട്‌ബോളിൽ എല്ലാം പ്രവചനാതീതമാണ്. അവർക്ക് മികച്ച താരങ്ങൾ ഇപ്പോഴും ഉണ്ട്, മികച്ച കോച്ചും. അവരും നമ്മളും മികച്ച നിലവാരത്തിൽ ഉയരുക തന്നെ ചെയ്യും.

 1. ബിലാൽ ഖാനും അബ്‌ദുൾ ഹക്കുവും എന്തുകൊണ്ടാണ് സബ്സ്റ്റിട്യൂഷൻ ലിസ്റ്റിൽ പോലും ഇല്ലായിരുന്നത്?

അവർ ആദ്യ ഇരുപതിൽ വന്നിട്ടില്ല, ഒരു മത്സരത്തിനായി പോവുമ്പോൾ 20 പേരാണ് പോവുക, അവർക്കും നമുക്കൊപ്പം ചേരാം എങ്കിലും അവസരങ്ങൾ ഉറപ്പല്ല.

അൽബിനോയോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

 1. ആദ്യമായി ഹീറോ ഓഫ് ദി മാച്ച് നേടിയത്തിൽ അഭിനന്ദനങ്ങൾ, മുൻപും കളിച്ചിരുന്ന ടീമുകളിലുമെല്ലാം ഇതുപോലെ തന്നെ അവസരങ്ങൾ ലഭിച്ചിരുന്നല്ലോ. ഈ സീസണിൽ മികച്ച മുന്നേറ്റം നടത്താൻ ഒരുങ്ങുന്ന താങ്കൾക്ക് ടീം സാഹചര്യങ്ങൾ എത്രത്തോളം മികച്ചതാണ്?

ഞങ്ങൾ ആത്മവിശ്വാസം കൈമുതലായി സൂക്ഷിക്കുന്നു. കളി ശൈലിയിലും കോച്ചിലും ഞങ്ങൾ വിശ്വസിക്കുന്നു.

 1. താങ്കൾ ഇസ്വൾ എഫ് സിക്കൊപ്പം ഐ ലീഗ് ജേതാവാണല്ലോ, മികച്ച നിലയിൽ ഒട്ടനവധി തവണ കളിച്ചു തെളിയിച്ച ഗോൾകീപ്പറും ആണല്ലോ താങ്കൾ. എങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിൽ പരിക്കിന്റെ നിഴൽ വിട്ടുമാരാതെ പിന്തുടർന്നല്ലോ, അതിൽ നിന്നും മുക്തനായി ഐ എസ് എൽ പോലൊരു ലീഗിൽ എത്തിയപ്പോൾ എന്താണ് തോന്നിയത്?

തീർച്ചയായും അത് മികച്ചതായി തോന്നി, ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു ഞാൻ. തീർച്ചയായും ഈ തിരിച്ചു വരവ് ഞാൻ ആസ്വദിക്കുന്നു എന്നതിനൊപ്പം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞാൻ കാത്തിരിക്കുന്നു.

 1. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താങ്കൾ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നല്ലോ, അപ്പോൾ ഏറ്റവും പിന്നിൽ നിന്ന് കളി വീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന്റെ പുരോഗമനത്തിനായുള്ള എന്തൊക്കെ കാര്യങ്ങൾ താങ്കൾ കണ്ടു?

എല്ലാവരും അവരുടെ പരമാവധി പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്, സമയക്കുറവും പിന്നെ എല്ലാം ചെയ്തിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നു എന്ന വസ്തുതയും പോരായ്മയാണ്.