നവംബർ ഇരുപതിന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരിതെളിയുമ്പോൾ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും എ ടി കെ മോഹൻ ബഗാനും നേർക്കുനേർ കൊമ്പുകോർക്കാൻ സജ്ജരാവുകയാണ്. 2014 മുതൽ പരസ്പരം ഏറ്റുമുട്ടിയവയിൽ ചരിത്രപ്രാധാന്യമർഹിക്കുന്ന നിമിഷങ്ങളുമുണ്ട് ഇവർക്കിടയിൽ.
ടൂർണമെന്റ് ഫേവറൈറ്റുകളും രണ്ടു തവണ റണ്ണേഴ്‌സ് അപ്പുമായ കേരള ബ്ലാസ്റ്റേഴ്‌സ്,കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേയ്ക്കു നയിച്ച അവരുടെ ഹെഡ് കോച്ചായിരുന്ന കിബു വിക്കുനയുമായാണ് ഈ സീസണിൽ പടപ്പുറപ്പാടിനൊരുങ്ങുന്നത്.പിന്നീട് മോഹൻ ബഗാൻ എ ടി കെയുമായി ഈ സീസണിൽ ഒന്നിക്കുകയാണ് ഉണ്ടായത്.പേപ്പറിൽ മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നു പഠനങ്ങൾ തെളിയിക്കുന്നത് അവരുടെ തീപാറും പുതുകരാറുകളും വിദേശ താരങ്ങളേയും കണക്കിലെടുത്താണ്.
മറുചേരിയിലുള്ള മൂന്നു തവണ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആവട്ടെ ഈ സീസണിലെ തങ്ങളുടെ കൂടിച്ചേരലിനൊപ്പം അന്റോണിയോ ഹേബാസ്സിന്റെ തന്ത്രങ്ങളും മുൻനിർത്തിയാണ് ഐ എസ് എല്ലിലേയ്ക്കു കടന്നുവരുന്നത്. മൂന്നിൽ രണ്ട് തവണ ഹേബാസ്സിന്റെ കീഴിലാണ് കിരീടം ഉയർത്തി ചരിത്രം കുറിച്ചത് എന്നുള്ളതിനാൽ തന്നെ ഈ സീസണിലും അതേ പ്രകടനങ്ങൾക്കായി ആണ് ആരാധകർ ഉറ്റുനോക്കുന്നത്. താരതമ്യേന സന്തുലിതാവസ്ഥയിൽ സ്ക്വാഡ് രൂപപ്പെടുത്തി സ്ഥിരതയും കൈമുതലാക്കി കൊണ്ടുപോകുന്ന എ ടി കെ മോഹൻ ബഗാൻ ഈ സീസണിൽ വിജയത്തോടെ തുടക്കം കുറിക്കാൻ തന്നെ ശ്രമിക്കുകയും ഈ സീസണിൽ അവരുടെ നാലാം കിരീടവും ലക്ഷ്യമിടുകയും ചെയ്യുന്നു..
കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാനികളായ മൂന്നു വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളും
കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ തന്നെ ആദ്യം മത്സര തുലാസിൽ വച്ചു തൂക്കിനോക്കാം
ഇന്ത്യൻ താരങ്ങളുടെ ഇടയിൽ കൂടുതൽ ശ്രദ്ധ ചലുത്തേണ്ട മൂന്നു താരങ്ങൾ സഹൽ അബ്‌ദുൾ സമദ്,രാഹുൽ കെ പി,നിഷു കുമാർ എന്നിവരാണ്. സഹലിന്റെ തിരിച്ചുവരവും, രാഹുലിന്റെ പ്രീ സീസണിലെ മിന്നും പ്രകടനവും, ബംഗളൂരുവിൽ നിന്നു ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേയ്ക്കുള്ള നിഷുവിന്റെ കൂടുമാറ്റവും ഒക്കെയാണ് ഇവിടുത്തെ പ്രധാന ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ.
ഇനി വിദേശ താരങ്ങളിലേയ്ക്കു വരാം, വിസെന്റെ ഗോമസ്,ഗാരി ഹൂപ്പർ, കോസ്റ്റ നോമൊയ്‌ൻസു എന്നിവർ പ്രധാനികളാണെങ്കിലും ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലാത്ത ഫെക്കുണ്ടോ പെരേയ്രയേയും ഈ സീസണിൽ മികവുറ്റ താരങ്ങളുടെ കണക്കിൽ പെടുത്താം.
എ ടി കെ മോഹൻ ബഗാൻ നിരയിലെ പ്രധാനികളായ മൂന്നു വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളും.
മൈക്കിൾ സൂസൈരാജ്, പ്രബീർ ദാസ്, സന്ദേശ് ജിങ്കാൻ തുടങ്ങിയ പരിചയസമ്പത്തുള്ള താരങ്ങളെ കളിക്കളത്തിലണിനിരത്താൻ പോവുകയാണ് എ ടി കെ മോഹൻ ബഗാൻ. സൂസൈരാജ്, പ്രബീർ ദാസ് എന്നിവർ കഴിഞ്ഞ സീസണിൽ വിങ്ബാക്ക് സ്ഥാനത്ത് പാറപോലെ ഉറച്ചു നിന്നവരാണ്. നീണ്ട 6 വർഷത്തെ സേവനം മതിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കൂടാരം വിട്ട സന്ദേശ് ജിങ്കാൻ കഴിഞ്ഞ സീസണിൽ എ സി എൽ ഇഞ്ചുറിയും മാറി കേരളത്തിന്റെ ചിരവൈരികളായ കൊൽക്കത്ത ക്ലബ്ബ്കളിൽ എത്തുമെന്ന വാർത്ത മുൻപേ കാട്ടുതീ പോലെ പടർന്നിരുന്നു,അദ്ദേഹവും ഈ സീസണിലെ ആദ്യ ഇലവനിലെ പ്രധാനിയാവാൻ സാധ്യതയുണ്ട്.
കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോർ റോയ് കൃഷ്ണ അതേ പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ഡേവിഡ് വില്യംസുമായി മികച്ച സഖ്യമുണ്ടാക്കാനും ശ്രമിക്കും.റ്റീരി, അദ്ദേഹത്തിന്റെ അഞ്ചു സീസൺ നീണ്ട ഐ എസ് എല്ലിലെ വിവിധ ക്ലബ്ബ്കളിൽ കളിച്ച ശേഷം പഴയ ക്ലബ്ബിലേയ്ക്കു മടങ്ങുന്നതും സന്ദേശ് ജിങ്കാനുമായുള്ള കൂട്ടുകെട്ടും ഈ സീസണിൽ എ ടി കെ മോഹൻ ബഗാനു നിർണായകമാകും.
പരിക്കുകൾ
എ സി എൽ ഇഞ്ചുറിക്കു ശേഷം സന്ദേശ് ജിങ്കാൻ മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു ഫുട്‌ബോളറെ സംബന്ധിച്ചിടത്തോളം എ സി എൽ ഇഞ്ചുറി എത്ര ദാരുണമാണെന്ന് നമുക്കറിയാം,അതിനാൽ തന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവും ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങൾ പങ്കുവയ്ക്കുന്ന വാർത്തകൾ പ്രകാരം നിഷു കുമാർ ഇഞ്ചുറിയിൽ ആയിരുന്നു എന്നും അറിയാൻ സാധിച്ചു. എത്ര വലുതാണ് അത് എന്ന കാര്യം അവ്യക്തമാണ് എങ്കിലും ആദ്യ മത്സരത്തിൽ അദ്ദേഹം കളിക്കളത്തിൽ എത്താൻ സാധ്യതയുണ്ട്. ഗാരി ഹൂപ്പറും ബക്കാരി കോണും ഇഞ്ചുറിയിൽ നിന്നും മുക്തനായി വന്നവരാണ്.ഫെക്കുണ്ടോ പെരേയ്രയുടെ ക്വാറന്റൈൻ അവസാനിച്ചത് ഈ 17 ആം തീയതി ആയതിനാൽ ആദ്യ മത്സരത്തിൽ അദ്ദേഹവും കാണില്ല. പരിക്കും അദ്ദേഹത്തെ അലട്ടിയ മറ്റൊരു പ്രശ്നമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിലെ സാധ്യതാ ഇലവൻ.
4-2-3-1 കളിശൈലി
അൽബിനോ ഗോമസ് (GK)
ജെസ്സൽ കർനൈറോ (LB)
കോസ്റ്റ നോമോയ്ൻസു (LCB)
ബക്കാരി കൊൺ (RCB)
നിഷു കുമാർ (RB)
വിസന്റെ ഗോമസ് (LDM)
ജിക്സൻ സിങ് (RDM)
നോങ്ത്തെമ്പാ നൗറോം (LW)
സെർജിയോ സിഡോഞ്ചാ (CAM)
രാഹുൽ കെ പി (RW)
ഗാരി ഹൂപ്പർ (ST)
സബ്സ്റ്റിട്യൂഷൻ : സഹൽ അബ്‌ദുൾ സമദ്,ഫെക്കുണ്ടോ പെരേയ്ര,അബ്‌ദുൾ ഹക്കു,ബിലാൽ ഖാൻ,ജോർദ്ദാൻ മുറേ, രോഹിത് കുമാർ,പ്രശാന്ത് കെ.
എ ടി കെ മോഹൻ ബഗാൻ ആദ്യ മത്സരത്തിലെ സാധ്യതാ ഇലവൻ.
3-5-2 കളിശൈലി
അരിന്തം ഭട്ടാചാര്യ (GK)
സുബാഷിഷ് ബോസ് (LCB)
റ്റീരി (CB)
സന്ദേശ് ജിങ്കൻ (RCB)
മൈക്കിൾ സൂസൈരാജ് (LWB)
കാർൾ മഹ്ഗ് (LCM)
ജാവി ഹെർണൻഡ്‌സ് (CAM)
ജയേഷ് രാനെ (RCM)
പ്രബീർ ദാസ് (RWB)
റോയ് കൃഷ്ണ (LS)
ഡേവിഡ് വില്യംസ് (RS)
സബ്സ്റ്റിട്യൂഷൻ : പ്രീതം കൊട്ടാൽ, ധീരജ് സിങ്, എടു ഗാർസിയ, പ്രണോയ് ഹൽദാർ, ബ്രാഡ് ഇൻമാൻ, സലം രഞ്ജൻ സിങ്, സുമിത്ത് രത്തി.
നേർക്കുനേർ
14 മത്സരങ്ങൾ നേർക്കുനേർ
(ജയം) KBFC 4-5 ATKMB
(തോൽവി) KBFC 5-4 ATKMB
(സമനില) KBFC 5-5 ATKMB
(നേടിയ ഗോൾ) KBFC 16-15 ATKMB
അവസാനം നടന്ന അഞ്ചു മത്സരങ്ങളിൽ മൂന്നു എണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു.
മത്സര പ്രവചനം
പേപ്പറിൽ മികച്ച ടീം കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. ഇതുവരെ സീസണിലെ ആരംഭമത്സരങ്ങളിൽ തോറ്റ ചരിത്രവുമില്ല ഈ മഞ്ഞകുപ്പായക്കാർക്ക്. പക്ഷേ ഈ സീസണിൽ പുതിയ കളിക്കാരും ഹെഡ് കോച്ചും സ്റ്റാഫും ഒക്കെയായതിനാൽ തുടർച്ചയായി സ്ഥിരത പുലർത്തുന്നവരും ഇന്ത്യൻ സാഹചര്യത്തിൽ കളിച്ചു പഴക്കമുള്ള കളിക്കാരുള്ള എ ടി കെ മോഹൻ ബഗാനെ ഭയക്കണം കേരള ബ്ലാസ്റ്റേഴ്‌സ്.ചാംപ്യന്മാരുടെ കളി പുറത്തെടുക്കാൻ എ ടി കേ മോഹൻ ബഗാൻ ശ്രമിക്കും എന്നു സാരം.
അതിനാൽ തന്നെ പേപ്പറിൽ മികച്ച ടീം കേരള ബ്ലാസ്റ്റേഴ്‌സ് ആണ് എങ്കിലും കളിയിൽ എ ടി കെ മോഹൻ ബഗാനു മുൻതൂക്കം ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
2020-21 ഇലെ ഐ എസ് എൽ ആദ്യ മത്സരത്തിൽ ഒരു എവേ വിജയം ഞങ്ങൾ പ്രവചിക്കുന്നു.
.