അർജന്റീനയിൽ നിന്നും മഞ്ഞക്കുപ്പായത്തിലേക്കു ഫകുണ്ടോ പെരേര

0
310

അർജന്റീനയിൽ നിന്നും മഞ്ഞക്കുപ്പായത്തിലേക്കു ഫകുണ്ടോ പെരേര.

ഏറെ നാളത്തെ ഫാൻസിന്റെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ വിദേശ താരത്തെ അനൗൺസ് ചെയ്‌തിരിക്കുകയാണ്.അർജന്റൈൻ സെക്കണ്ടറി സ്‌ട്രൈക്കർ ഫാകുൻഡോ ആബേൽ പെരേരയെ ടീമിൽ എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ അർജന്റീനകാരൻ ആണ് പെരേര.സെക്കണ്ടറി സ്‌ട്രൈക്കർ റോൾ കൂടാതെ അറ്റാക്കിങ് മിഡ്‌ഫീൽഡർ, റൈറ്റ് വിങ്ങർ എന്നി പൊസിഷനിലും കളിച്ചു മികവ് തെളിയിച്ച താരം ആണ് പെരേര.

അർജന്റീനയിൽ നിന്നും മഞ്ഞക്കുപ്പായത്തിലേക്കു ഫകുണ്ടോ പെരേര

അർജന്റീനയിലെ സരട്ടയിൽ ജനിച്ചു.2006 ഇൽ അർജന്റീന ക്ലബ്‌ ആയ ഈസ്റ്റുഡിഎൻസ് ഇൽ കൂടെ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു.2006-2011 വരെ ഈസ്റ്റുഡിഎൻസിനു വേണ്ടി കളിച്ച പെരേര 121 കളികളിൽ നിന്നും 24 ഗോൾസ് നേടി.2009 ഇൽ പലെസ്ടിനോ എന്ന ക്ലബിന് വേണ്ടിയും ലോൺ അടിസ്ഥാനത്തിൽ കളിച്ചു.കൂടാതെ അർജന്റൈൻ വമ്പന്മാർ ആയ ജിംനാസ്റ്റിയ, റേസിംഗ് ക്ലബ്‌, ഗ്രീക്ക് ക്ലബ്‌ ആയ പായോക് എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും മിന്നും പ്രകടനം കാഴ്ച്ച വച്ച്. 2018 ഇൽ സൈപ്രസ് ക്ലബ്‌ ആയ അപ്പൊല്ലോന്ലേക്ക് കുടിയേറിയ പെരേര 39 മത്സരങ്ങളിൽ നിന്നും 14 ഗോൾസ് ഉം 3 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.267 ക്ലബ്‌ മത്സരങ്ങളിൽ നിന്നും 75 ഗോൾസ് ഉം 22 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

അർജന്റീനയിൽ നിന്നും മഞ്ഞക്കുപ്പായത്തിലേക്കു ഫകുണ്ടോ പെരേര 144476


കോർണർ, ഡ്രിബിബ്ലിങ്, ഫ്രീകിക്ക് എന്നിവ പെരേരയുടെ സ്ട്രോങ്ങ്‌ ഏരിയ ആണ്.ലെഫ്റ്റ് ഫൂട്ടർ പ്ലയെർ ആയ പെരേര ഉയരക്കുറവ് ആണേലും മികച്ച ഒരു ഹെഡർ സ്പെഷ്യലിസ്റ്റ് കൂടി ആണ്.സാങ്കേതിക പരമായി വളരെ മികച്ചു നിൽക്കുന്ന പെരേര ഓഫ്‌ ദ ബോൾ ആൻഡ് ഓൺ ദ ബോളിൽ ഒരേ പോലെ മികവ് പുലർത്തുന്ന താരം ആണ്.സ്‌ട്രൈക്കിങ് പൊസിഷനിൽ കൂടാതെ വലതു വിങ്ങിലും അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരം ആണ്.കിബുവിന്റെ റോണ്ടോ ബോൾ ശൈലിക്ക് ഏറ്റവും അനുയോജ്യൻ ആയ മികച്ച ഒരു സൈനിങ്ങ് കൂടെ ആണ് ഫാകുണ്ടോ പെരേര എന്ന 32 കാരൻ ആയ അർജന്റീനകാരൻ.

Follow IFTWC for all the latest updates on Indian Football and download our app from playstore.

LEAVE A REPLY

Please enter your comment!
Please enter your name here