കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു

0
642

കൊച്ചി, നവംബര്‍ 2, 2021: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, 2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള തങ്ങളുടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, 2021 നവംബര്‍ 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എഎടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായി നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു IMG 20211102 WA0080

2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള വഴിയില്‍ തിരക്കേറിയ സമ്മര്‍ ട്രാന്‍സ്ഫര്‍ കാലയളവായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിരുന്നത്. നിരവധി താരങ്ങളുമായുള്ള ദീര്‍ഘകാല കരാര്‍ വിപുലീകരണം, ടീമിന്റെ പ്രധാന താരനിരയെ കോട്ടമില്ലാതെ നിലനിര്‍ത്താന്‍ ക്ലബ്ബിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

ഒരു ക്ലബ് എന്ന നിലയില്‍, ഞങ്ങളുടെ പ്രധാന താരങ്ങളെ ദൈര്‍ഘ്യമേറിയ കരാറുകളിലേക്ക് ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നിലവിലും വരും വര്‍ഷങ്ങളിലും, സ്ഥിരതയും ഒരു ടീം കെട്ടിപ്പെടുത്താനുള്ള പ്ലാറ്റ്‌ഫോമും ഇത് നല്‍കും-കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വിജയം കൊതിക്കുന്ന താരങ്ങളുള്ള ഒരു യുവ ടീമാണ് ഞങ്ങള്‍ക്കുള്ളത്. ടീമിന് സുപ്രധാനമായ അനുഭവപരിചയവും നേതൃത്വവും കൊണ്ടുവരുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഈ സീസണില്‍ അവര്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്യുമെന്നത് കാണുന്നത് ആവേശകരമായിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു 1635852958404

ജീക്‌സണ്‍ സിങ്, പ്രബ്‌സുഖന്‍ ഗില്‍, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റൂയ്‌വ, ഗിവ്‌സണ്‍ സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഖാന്‍ എന്നിവരിലൂടെ നിര്‍ബന്ധിത ഡവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഡം ബ്ലാസ്റ്റേഴ്‌സ് നിറവേറ്റി. സഹല്‍ സമദ്, ആയുഷ് അധികാരി, മുഹീത് ഷബീര്‍ തുടങ്ങി നിരവധി താരങ്ങളെ പിന്തുടര്‍ന്ന് സീനിയര്‍ ടീം പ്രമോഷന്‍ നേടിയ അക്കാദമി താരങ്ങളായ ബിജോയ് വി, സച്ചിന്‍ സുരേഷ് എന്നിവര്‍ ഗോവയിലും അവരുടെ മുന്നേറ്റം തുടരാനാണ് ശ്രമിക്കുക.

ഇനിപറയുന്ന താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐഎസ്എല്‍ പുതിയ സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്:

ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, പ്രഭ്‌സുഖന്‍ സിങ് ഗില്‍, മുഹീത് ഷബീര്‍, സച്ചിന്‍ സുരേഷ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു 1635852219394

പ്രതിരോധ താരങ്ങള്‍: സന്ദീപ് സിങ്, നിഷു കുമാര്‍, അബ്ദുള്‍ ഹക്കു, ഹോര്‍മിപം റുയ്‌വ, ബിജോയ് വി, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ദെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിന്‍, ജെസ്സെല്‍ കര്‍നെയ്‌റോ.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു 1635852219556

മധ്യനിര താരങ്ങള്‍: ജീക്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, ലാല്‍തതംഗ ഖൗള്‍ഹിങ്, പ്രശാന്ത് കെ, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു 1635852219690

മുന്‍നിര താരങ്ങള്‍: ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍, ജോര്‍ജ് പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഹീറോ ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു 1635852219840

കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ