കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പിആർ പാർട്ണറായി തുടർച്ചയായ നാലാം വർഷവും ഡേവിഡ്സൺ പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസ്

0
245

കൊച്ചി, ജൂലൈ 14, 2022: ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, അവരുടെ പബ്ലിക് റിലേഷന്സ്ി ആന്ഡ് കമ്മ്യൂണിക്കേഷന്സ്ി പങ്കാളികളായ ഡേവിഡ്‌സൺ പിആർ ആന്ഡ്ി കമ്മ്യൂണിക്കേഷന്സു‌മായുള്ള (ഡിപിസി) കരാര്‍ നീട്ടി. ഇത് തുടര്ച്ച യായ നാലാം വര്ഷ്മാണ് ഡിപിസി ബ്ലാസ്റ്റേഴ്‌സിന്റെ പിആർ-കമ്മ്യൂണിക്കേഷന്‍ ചുമതലകൾ വഹിക്കുന്നത്. ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ ആറാം സീസണ്‍ മുതൽ ഡിപിസി കെബിഎഫ്‌സിയുമായി സഹകരിച്ച് പ്രവര്ത്തി്ക്കുന്നു. വരും സീസണിലും, ടീമിന്റെ വിശിഷ്ടമായ പിആര്‍ ആശയവിനിമയ തന്ത്രങ്ങളും പ്രചാര പ്രവര്ത്തഴനങ്ങളും രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ചുമതല ഡിപിസിക്കായിരിക്കും.
കഴിഞ്ഞ മൂന്ന് വര്ഷംമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പിആർ ആശയവിനിമയ തന്ത്രങ്ങളുടെ വിപുലീകരണത്തിലും നിര്വനഹണത്തിലും ഡേവിഡ്‌സൺ പിആർ ആന്ഡ്് കമ്മ്യൂണിക്കേഷന്സ്ി നിര്ണാതയക പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് 19 മഹാമാരിക്കിടെ, ടീം ബയോ ബബിളില്‍ ആയിരുന്നപ്പോഴും വിവിധ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം വെര്ച്വനൽ ആശയവിനിമയങ്ങളും വാര്ത്താ സമ്മേളനങ്ങളും സംഘടിപ്പിക്കാനും അവര്ക്ക്് കഴിഞ്ഞു. സാമ്പ്രദായികവും നൂതനവുമായ പിആര്‍ തന്ത്രങ്ങൾ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ വളര്ച്ചപയെ രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്നതും തിരയുന്നതുമായ ഫുട്‌ബോൾ ക്ലബ്ബാക്കി മാറ്റുകയും ചെയ്തു.
ഡേവിഡ്‌സൺ പിആർ ആന്ഡ്റ കമ്മ്യൂണിക്കേഷന്സ്ു പോലുള്ള ഒരു ഏജന്സി‌യുമായി ഈ വര്ഷാങ്ങളിൽ പങ്കാളിത്തത്തിൽ ഏര്പ്പെടട്ടതിൽ

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പിആർ പാർട്ണറായി തുടർച്ചയായ നാലാം വർഷവും ഡേവിഡ്സൺ പിആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് 1657804111928

ഞങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ചെയര്മാരൻ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ലക്ഷ്യബോധമുള്ളതും വിശ്വസനീയവുമായ സമീപനത്തിന് അവര്‍ ഏറെ പ്രശസ്തരാണ്. ഭാവിയിലും അവരോടൊപ്പം പ്രവര്ത്തി ക്കുന്നതിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അത്യാവേശത്തിലാണ്. ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവർ തുടരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു-നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഐഎസ്എല്‍ ആറാം സീസണിന്റെ തുടക്കം മുതൽ ഞങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ചേര്‍ന്ന് പ്രവര്ത്തിപക്കുന്നുണ്ട്. കെബിഎഫ്‌സിയുമായുള്ള സഹകരണത്തിന്റെ മികച്ച മൂന്ന് വര്ഷഎങ്ങളാണിത്. ഞങ്ങള്‍ നടത്തിയ പരിശ്രമത്തിന്, ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള അംഗീകാരമായാണ് ഈ കരാര്‍ പുതുക്കലിനെ കാണുന്നത്. ഈ യാത്ര തുടരാനും, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് കൂടുതല്‍ സ്വാധീനം ഉറപ്പാക്കാനും ഞങ്ങളുടെ ടീം ദൃഢനിശ്ചയമെടുത്തു കഴിഞ്ഞു- ഡേവിഡ്‌സൺ പിആര്‍ ആന്ഡ്ത കമ്മ്യൂണിക്കേഷന്സ്ബ സ്ഥാപകനും സിഇഒയുമായ റിച്ചി ഡി അലക്‌സാണ്ടര്‍ പറഞ്ഞു.കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here