കേരള ബ്ലാസ്റ്റേഴ്‌സ് പ്രബ്‌സുഖൻ ഗില്ലുമായുള്ള കരാർ പുതുക്കി, IFTWC സ്ഥിരീകരിക്കുന്നു.

0
424

ഈ സീസണിലെ വിജയങ്ങളിൽ ഏറ്റവും വലിയ പങ്കു വഹിച്ച മികച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിലൊരാളാണ് പ്രബ്‌സുഖൻ ഗിൽ. പരിക്കേറ്റു പുറത്തായ ആൽബിനോ ഗോമസിനു പകരം കളിക്കളത്തിലേക്ക് വന്ന താരമാണ് ഗിൽ. ഇന്ത്യൻ ആരോസിന്റെ മുൻ താരം കൂടിയായ ഇദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള ക്ഷണം പോലും ഈ സീസണിലെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തിൽ ലഭിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രബ്‌സുഖൻ ഗില്ലുമായുള്ള കരാർ പുതുക്കി, IFTWC സ്ഥിരീകരിക്കുന്നു. IMG 20220310 WA0168

കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഇദ്ദേഹത്തിന്റെ കരാർ ഉടൻ അവസാനിക്കാൻ പോകുന്നതിനാൽ തന്നെ എത്രയും പെട്ടെന്ന് അദ്ദേഹവുമായുള്ള കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുകയായിരുന്നു. മറ്റു ക്ലബ്ബുകൾ അദ്ദേഹത്തെ തട്ടിയെടുക്കുന്നതിനു മുൻപ് തന്നെ കരാറിൽ ഒപ്പുവെക്കാൻ ഉള്ള നടപടികൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി. രണ്ടുവർഷം നീളുന്ന കരാറാണ് നിലവിൽ ഒപ്പുവച്ചത് എന്നതിനൊപ്പം ഭേദപ്പെട്ട രീതിയിൽ പ്രതിഫലം കൂട്ടി നൽകപ്പെടുകയും ചെയ്യും.

“പ്രബ്‌സുഖൻ ഗിൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി രണ്ടു വർഷം കൂടി ഇവിടെ തുടരാൻ ഒരുങ്ങിക്കഴിഞ്ഞു”, IFTWCയോട് ഇതിന്റെ പുരോഗമനത്തെക്കുറിച്ചു ഞങ്ങളുടെ സോഴ്സ് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രബ്‌സുഖൻ ഗില്ലുമായുള്ള കരാർ പുതുക്കി, IFTWC സ്ഥിരീകരിക്കുന്നു. 1646915836036

21 വയസ്സുകാരനായ ഈ ലുധിയാന ഗോൾക്കീപ്പർ, എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ ചേരുന്നതിന് മുൻപ് ഏറെ പ്രശസ്തമായ ഛണ്ടീഗഡ് ഫുട്‌ബോൾ അക്കാദമിയിലെ താരമായിരുന്നു. ഇന്ത്യൻ ആരോസിലെ പുതിയ മുഖത്തിന്റെ അടിസ്ഥാനത്തിൽ മുൻ ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇദ്ദേഹത്തെ 2019ഇൽ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. അവിടെ യദാർത്ഥ കഴിവുകൾ പുറത്തെടുക്കാൻ കഴിയാതിരുന്ന താരം 2020 സെപ്റ്റംബറിൽ ആണ് രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനെത്തിയത്.

പ്രബ്‌സുഖൻ ഗിൽ ഈ സീസണിൽ ആകെ ഏഴു ക്ലീൻ ഷീറ്റുകൾ നിലനിറുത്തുകയും മിന്നുന്ന പ്രകടനം ബാറിന് കീഴെ കാഴ്ചവയ്ക്കുകയും ചെയ്തു. ഓൺ ടാർറ്റിൽ 56 തവണ പരീക്ഷിക്കപ്പെട്ടു ഇദ്ദേഹം ഈ സീസണിൽ. fbref ഇന്റെ കണക്കുകൾ പ്രകാരം ലക്ഷ്മികാന്ത് കട്ടിമണിയെക്കാളും (70.8%) സേവ് പേഴ്സന്റെജ് പ്രബ്‌സുഖൻ ഗില്ലിനുണ്ട് (71.7%).

കേരള ബ്ലാസ്റ്റേഴ്‌സ് പ്രബ്‌സുഖൻ ഗില്ലുമായുള്ള കരാർ പുതുക്കി, IFTWC സ്ഥിരീകരിക്കുന്നു. 1646915833458

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലെ ഓഫിലേയ്ക്കു കടന്ന കേരള ബ്ലാസ്റ്റേഴ്‌സ്, മാനേജ്‌മെന്റിന്റെയും ഹെഡ് കോച്ച് ഇവാൻ വുക്കുമനോവിച്ചിന്റെയും കരുത്തിൽ ഭാവിയിലേക്കുള്ള ടീം പടുത്തുയർത്തൽ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ്.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ