പതിവിനു വിപരീതമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിൽ ശോകമൂകനായി ഇവാൻ വുക്കുമനോചിച്ച്

0
437

സിപ്പോവിക്കിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

പതിവിനു വിപരീതമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിൽ ശോകമൂകനായി ഇവാൻ വുക്കുമനോചിച്ച് 1642237515167
  1. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ശ്രദ്ധചലുത്തുന്ന ഒരു ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മാറിയിരിക്കുകയാണല്ലോ, ആദ്യത്തെ കളിയിലെ പരാജയത്തോടെ പലരും എഴുതിത്തള്ളി എങ്കിലും തിരിച്ചുവരവ് ഗംഭീരമാക്കിയല്ലോ. എന്താണ് ഇതിന്റെ കാരണം?

എല്ലാവർക്കും നമസ്ക്കാരം, വിജയം പരിശ്രമത്തിനോട് അനുസരിച്ചിരിക്കും. ഞങ്ങൾ അഞ്ചു മാസം ഒരുമിച്ചുണ്ടായിരുന്നു എന്നതിനൊപ്പം എന്തുചെയ്യണമെന്നു ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു. ആദ്യ മത്സരത്തിനുശേഷം ഞങ്ങൾക്ക് സ്ഥിരത അത്യാവശ്യമായിരുന്നു. ഗോളുകൾ വാങ്ങാതിരിക്കാനുള്ള കളി കളിക്കണമായിരുന്നു. വിജയങ്ങൾ കൂടുതൽ വിജയങ്ങൾ കൊണ്ടുവരും എന്നത് തീർച്ചയായും ശരിയാണ്‌. കോച്ച് തുടക്കം മുതൽ തന്നെ നന്നായി പണിയെടുത്തു, എല്ലാവർക്കും മോട്ടിവേഷൻ തന്നുകൊണ്ടിരുന്നു. ബെഞ്ചിലേയ്ക്കും ഒരേപോലെ ശ്രദ്ധചലുത്തിയ കോച്ച് ഈ ടീമിനെ അത്രത്തോളം മികച്ചതാക്കാൻ സഹായിച്ചു. ഈ ടീമിൽ ഇദ്ദേഹത്തിന്റെയൊപ്പം കളിക്കുന്നതുതന്നെ സുഖമാണ്.

  1. കഴിഞ്ഞ രണ്ടു സീസനുകളിലായി താങ്കൾ ബബിളിൽ തന്നെയാണല്ലോ, ആരാധകർക്കായി അവിടുത്തെ കഷ്ടതകൾ ഒന്നു വിവരിച്ചു നൽകാമോ?

ശരിക്കും എന്റെ മൂന്നാം സീസണാണ് ബബിളിൽ. കൊറോണ തുടങ്ങിയപ്പോൾ ഞാൻ ഖത്തറിൽ കളിക്കുകയായിരുന്നു. ഇത് അന്നുമുതൽ ഞാൻ അനുഭവിക്കുന്നതാണ്. ഇത് തീരെ എളുപ്പമല്ല സുഹൃത്തുക്കളെ, മുറിയിൽ അടച്ചിരിക്കുക എന്നതടക്കം. നിങ്ങൾക്കും കൂടെയുള്ളവർക്കും പോസിറ്റീവ് ആവാതിരിക്കുക എന്നതാണ് പ്രധാനമായും നോക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഗർഭിണിയായ ഭാര്യയും എന്റെയൊപ്പം തന്നെയുണ്ട്. പുറത്തിറങ്ങാനോ പരിശീലനം ചെയ്യാനോ ഒന്നും സാധിക്കാത്ത അവസ്ഥ, പക്ഷേ ഇതിങ്ങനെയാണ്. കോച്ച് പറഞ്ഞതുപോലെ ഫെഡറേഷൻ ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഹെഡ് കോച്ച് ഇവാൻ വുക്കുമനോവിച്ചിനോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

പതിവിനു വിപരീതമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിൽ ശോകമൂകനായി ഇവാൻ വുക്കുമനോചിച്ച് 1642237551209
  1. കോവിഡ് സാഹചര്യങ്ങൾ മൂലം പരിശീലനം മുടങ്ങിയ അവസ്ഥയിൽ ഈ അവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു?

ഇത് തീർച്ചയായും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ഒൻപത് ക്ലബ്ബുകൾ അടച്ചിടപ്പെട്ടിരിക്കുകയാണല്ലോ. ഇപ്പോൾത്തന്നെ ഫുട്‌ബോൾ എന്ന വിഷയം തന്നെ ചർച്ചകളിൽ വരാത്ത അവസ്ഥയാണല്ലോ. പല ടീമുകളും താരങ്ങളുടെയൊപ്പം ഭാര്യമാരും കുട്ടികളും അടക്കം ഉൾക്കൊല്ലപ്പെട്ടതാണ്. ടീമുകൾ പരസ്പരം കാണുമ്പോൾ തന്നെ വൈറസ് പരസ്പരം കൈമാറാൻ പോകുന്ന ഫീലിംഗാണ്, ഒരു ചെയിൻ പ്രോസസ് പോലെ. പരിശീലനം പോലുമില്ലാതെ കളിയിലേയ്ക്കു കടക്കേണ്ടതിന്റെ ബുദ്ധിമുട്ട് വേറെ. മോശം ഫുട്‌ബോളും പരിക്കുകളും ഏറെ കാണേണ്ടിവന്നേക്കാം. കളിക്കാരുടെ കരിയറിനെയും സ്റ്റാറ്റസിനെയും അടക്കം ഇതു രൂക്ഷമായി ബാധിച്ചേക്കാം. കഴിഞ്ഞ കളിയിലെ സിറ്റുവേഷൻ പോലെ സീസൺ പോലും നഷ്ടമായേക്കാം. കളിയല്ലാതെ പലതും ഇപ്പോൾ ചിന്തിക്കേണ്ടതുണ്ട്, എല്ലാവരും സുരക്ഷിതരായി ഇരിക്കുക എന്നത് പ്രധാനമാണ്. ഞങ്ങളുടെയാടുത്ത് എല്ലാം നിയന്ത്രണവിധേയമാണ് എന്ന വിശ്വാസമുണ്ട്. പോയിന്റിനായി കളിക്കാൻ പരിശീലനം പോലും നടക്കില്ല എന്നതാണ് അവസ്ഥ. ലോകത്തെ ആകെ സാഹചര്യങ്ങൾ നമ്മൾ കാണുന്നതാണ്. കാത്തിരിക്കാം ഇന്നത്തെ നമുക്കിപ്പോൾ ചെയ്യാനുള്ളു. മനുഷ്യരുടെ കാര്യത്തിൽ കൂടുതൽ കരുതൽ കൊടുക്കാം, നമ്മൾ വഴി മാറ്റിയർക്കും കിട്ടാതെ നോക്കാം. ഐ എസ് എൽ എന്ന ഈ മികച്ച വേദിയിൽ നമ്മളുണ്ട് എന്നതിനപ്പുറം മറ്റു പലതും നോക്കേണ്ടിയിരിക്കുന്നു.

  1. നമ്മൾ നിൽക്കുന്ന നിലത്തുതന്നെ നിൽക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യണം എന്നതു താങ്കൾ തന്നെ തുടരെ പറഞ്ഞിട്ടുള്ളതാണല്ലോ. ആരാധകരെയും താരങ്ങളെയും ഒരുപോലെ ഈ നിലയിൽ കൊണ്ടുപോകാൻ താങ്കൾ ഏറെ പരിശ്രമിക്കുന്നു എന്നുള്ളതും ഇതിൽനിന്നും മനസിലാക്കുന്നു. ഇതിനെക്കുറിച്ച്?

തീർച്ചയായും, എന്റെ കാര്യത്തിൽ ഞാൻ ഒരു വിദേശ താരമെന്ന നിലയിൽ ഒരുപാട് ഇടങ്ങളിൽ വിജയിച്ചിട്ടുണ്ട്, കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ഒരുത്തരവാദിത്വത്തിനു നടുവിൽ വച്ചു വലിയവായിൽ നിങ്ങൾ സംസാരിച്ചു തുടങ്ങുകയും പലതും വിളിച്ചു പറയുകയും ചെയ്താൽ അവിടെ ഏകദേശം കാര്യങ്ങളുടെ കിടപ്പ് തലകീഴ് മറിയാനുള്ള സാധ്യതകളുണ്ട്. ഒരു ടീമായാൽ നിങ്ങൾ ഏകാഗ്രമായിരിക്കണം, ശുഭാപ്തി വിശ്വാസം നിലനിറുത്തണം. നിങ്ങൾ ടേബിൾ ടോപ്പർ ആണ്, ലോകത്തിലെ ഏറ്റവും മികച്ചവനാണ് എന്ന തോന്നൽ വന്നാൽ നിങ്ങൾ തീർന്നു, അതോടെ എല്ലാം അവസാനിച്ചു. കാരണം ടേബിളിണും മലമുകളിലുമൊക്കെ എത്താൻ എളുപ്പമാണ്, പക്ഷേ അവിടെ തുടരാനാണ് പാട്. ഞങ്ങൾക്ക് ഉത്തരവാദിത്വത്തോടെ തന്നെ ഇരിക്കേണ്ടതുണ്ട്, ആരും ഞങ്ങൾക്ക് വേണ്ടി സൗജന്യങ്ങൾ ചെയ്യില്ല. നേട്ടങ്ങൾക്കായി ഞങ്ങൾതന്നെ പൊരുത്തണം. ഒപ്പം ഒടുവിലെ വിജയവും മറ്റും കിട്ടിയാൽ ആഘോഷിക്കാം എന്നതല്ലാതെ ഇപ്പൊ ഏകാഗ്രത എന്നതിനുപരിയായി മറ്റൊന്നുമില്ല. പക്ഷേ നമ്മളിപ്പോൾ പകുതി ദൂരമേ താണ്ടിയിട്ടുള്ളൂ, ഇനിയും കളികൾ ബാക്കിയുണ്ട്. അതിൽത്തന്നെ എത്രയെണ്ണം കളിക്കാനാവും എന്നതിലാണ് സംശയം. ഇതൊക്കെക്കൊണ്ടാണ് ഞാൻ ഇപ്പോഴും അതേ കാര്യങ്ങൾ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ തന്നെ ഞാൻ ഒരുപാട് ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്, ഇതേ നിലയിൽ എത്തി നിൽക്കുമ്പോൾ തന്നെ വലിയ വായിൽ വർത്തമാനം പറയുകയും ശേഷം അതേപടി താഴെ പോവുകയും ചെയ്ത ടീമുകളെ. ഈ ഓട്ടം പകുതിയെ ആയിട്ടുള്ളു, മുഴുവനാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

  1. മുംബൈക്കെതിരെ അത്രമികച്ച രീതിയിൽ പ്ലാൻ ചെയ്തു ഡിസംബറിൽ നേടിയ ആ വിജയം ശേഷം അവരുടെ പ്രകടനത്തെ തന്നെ താഴേയ്ക്ക് വലിച്ചിട്ടത് നമ്മൾ കണ്ടതാണല്ലോ. താങ്കൾ അതിനു ശേഷമുള്ള അവരുടെ പ്രകടനത്തെയും മാറ്റങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു?

ആ മത്സരം തീർച്ചയായും മികച്ചതായിരുന്നു. അവിടെ നിന്നും ഞങ്ങൾ പുരോഗതിയിലേക്ക് തന്നെയാണ് കണ്ണുനട്ടിരുന്നത്. പല ശൈലികളിലും കളിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് മുതൽ അതങ്ങനെ പോകുന്നു. പക്ഷേ നാളത്തെ കളിക്കായി ഞങ്ങളുടെകയ്യിൽ ഒന്നുമില്ല! ഞങ്ങൾ പ്രിപ്പയർ ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. നാളെ കളിക്കുമോ എന്നുള്ളതുതന്നെ സംശയമാണ്. പരിശീലനത്തിന് പോകാതെ റൂമിൽ ഇരിക്കുന്നതിനാൽ തന്നെ യാതൊരു മുന്നൊരുക്കവും നടത്താനുള്ള മാർഗ്ഗങ്ങളില്ല. അതിനാൽ തന്നെ നാളെ മോശം ഫുട്‌ബോളും പരിക്കുകളും വരുന്നത് ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്.

പതിവിനു വിപരീതമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിൽ ശോകമൂകനായി ഇവാൻ വുക്കുമനോചിച്ച് 1642237514045
  1. സാഹചര്യങ്ങളുടെ കിടപ്പ് താങ്കൾ പറഞ്ഞതുപോലെ മോശമാണ് എന്നതിനാൽ തന്നെ ഈ കളി മാറ്റിവയ്ക്കും എന്നു താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ അല്ലെങ്കിൽ ആഗ്രഹിക്കുന്നുണ്ടോ?

തീർച്ചയായും ഇല്ല, ഞാനിതൊരു കാരണമായി എടുക്കുന്നില്ല. സാഹചര്യം മോശമാണ് എന്നത് കണക്കിലെടുത്തു കമ്മിറ്റി തന്നെ തീരുമാനങ്ങൾ എടുക്കും എന്നു പ്രതീക്ഷ വയ്ക്കുന്നു, അത്രതന്നെ. ഇവിടെ രണ്ടു തലങ്ങളുണ്ട്, ഫുട്‌ബോൾ നോക്കിയാൽ താരങ്ങൾക്ക് ഇത് എളുപ്പമല്ല, പരിക്കുകൾക്കുള്ള സാധ്യതകൾ കൂടുതലാണ്. മസിലിനോ മറ്റോ പരിക്കായാൽ കുറഞ്ഞത് ആറാഴ്ച പുറത്താണ്, അതോടെ തീർന്നു നിങ്ങളുടെ ഈ സീസണിലെ കളി. രണ്ടാം തലത്തിൽ ചിന്തിച്ചാൽ, മനുഷ്യൻ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗരൂകനാവണം.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here