ഏറെ കാത്തിരുന്ന ഐ എസ് എൽ എട്ടാം സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തിൽ പകരംവയ്ക്കാനില്ലാത്ത ആരാധകപിന്തുണയുള്ള രണ്ടു പടുകൂറ്റൻ ശക്തികൾ തമ്മിൽ കൊമ്പുകോർക്കുകയാണ്, കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, എ റ്റി കെ എം ബിയുമായി സീസണിലെ ആദ്യ മത്സരം കളിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ പരമൊന്നതിയിലാണ്.
ഇരുവശത്തേയും മൂന്നു സുപ്രധാന ഇന്ത്യൻ താരങ്ങൾ:
സഹൽ അബ്‌ദുൽ സമദ്
ഹെഡ് കോച്ച് ഇവാൻ വുക്കുമനോവിച്ചിന്റെ പത്രസമ്മേളനത്തിലെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഈ താരം അഡ്രിയാൻ ലൂനയ്ക്കൊപ്പം മുന്നേറ്റത്തിനു കരുത്തേക്കാൻ ഊർജ്ജസ്വലനായിത്തന്നെ ഉണ്ടാവും.
“സഹാലിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും പ്രധാനതാരങ്ങളിലൊരാളാവാൻ ഉള്ള പൊട്ടൻഷ്യൽ ഉണ്ട്. സഹാലിനും ലൂനയ്ക്കും വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനുള്ള മികവുണ്ട്. ഇതിൽ നല്ല നിറകൂട്ട് ഏതെന്ന് നമുക്ക് കണ്ടെത്താം.”
അമരീന്ദർ സിങ്
ഈ ഇന്ത്യൻ ഇന്റർനാഷണൽ ശക്തനാണ് എന്നതിനൊപ്പം മഞ്ഞക്കുപ്പായത്തിൽ മുന്നിലെത്തുന്നവരുടെ നീക്കങ്ങളെ തടുക്കാൻ സജ്ജനുമാണ്. 23 മത്സരങ്ങളിൽ നിന്നും 61 സേവുകൾ കഴിഞ്ഞ സീസണിൽ മുംബൈക്കായി നടത്തിയ ഇദ്ദേഹം 10 ക്ളീൻ ഷീറ്റുകളും കൈക്കലാക്കി. ഐ എസ് എൽ ട്രോഫിയും പെട്ടിയിലാക്കാൻ സാധിച്ച താരം ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്. പരിച്ചയാസമ്പത്തും വിജയിക്കാനുള്ള ത്വരയും ഇദ്ദേഹത്തിന്റെ കളിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ദീപക് ടാൻഗ്രി
ടാൻഗ്രി ഒരു മോഹൻ ബഗാൻ പ്രൊഡക്റ്റാണ്. നിലവിൽ രണ്ടുവർഷമാണ് കരാർ. കഴിഞ്ഞ സീസണിൽ ആകെ 34 ക്ലിയറൻസുകളും 13 ബ്ലോക്കുകളും 21 ഇന്റർസെപ്ഷനുകളും നടത്തിയ താരം 17 മത്സരങ്ങളിലാണ് കളിച്ചത്.
ഇരുവശത്തേയും മൂന്നു സുപ്രധാന വിദേശ താരങ്ങൾ:
റോയ് കൃഷ്ണ
പന്ത് വലയ്ക്കകത്തേയ്ക്കെത്തിക്കാൻ അത്രമേൽ ദാഹമുള്ള താരമാണ് റോയ് കൃഷ്ണ. ഈ ഗോൾ മെഷീൻ ഹബാസിന് കീഴിൽ കഴിഞ്ഞ സീസണിലെ ഏറ്റവും പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു. ഈ സീസണിലും മറൈനേഴ്സിന് സുപ്രധാന താരമാവുന്നതും ഇദ്ദേഹം തന്നെയാകും. റൂമറുകൾക്കുമേൽ കളിക്കാൻ അദ്ദേഹം സജ്ജനാണ് എന്നതാണ് ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത.
ഹ്യൂഗോ ബൊമസ്
ഈ എ ടി കെ എം ബി താരം വളരെയധികം പ്രത്യേകതകൾ നിറഞ്ഞയാളാണ്. കളിക്കളത്തിൽ അത്രമേൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന താരം ഇപ്പോൾത്തന്നെ ആരാധകരുടെ പ്രിയങ്കരനാണ്. ഇദ്ദേഹത്തിന്റെ കളിയും പ്ലെ മേക്കിങ്ങും ഈ ടീമിന് മികച്ച കരുത്തു പകരും എന്നു പ്രതീക്ഷിക്കാം.
അഡ്രിയാൻ ലൂണ
ഈ ഉറുഗ്വായ് താരം ഐ എസ് എല്ലിൽ തന്റെ ആദ്യ മത്സരം കളിക്കാൻ തയ്യാറെടുക്കുകയാണ്. അണ്ടർ 17, 20 വിഭാഗങ്ങളിൽ തന്റെ രാജ്യത്തിനായി കളിച്ച താരം, ആകെ ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. ഇത്രമേൽ പരിച്ചയാസമ്പത്തുള്ള താരത്തിന്റെ സേവനം ഈ കളിയിൽ വളരെ സുപ്രധാനമാറ്റങ്ങൾ കൊണ്ടുവരും.
സാധ്യതാ ലൈൻ അപ്പ്
ATKMB: അമരീന്ദർ, സൂസൈരാജ്, ബോസ്, മക്ഹ്യുഗ്, കൊട്ടാൽ, ദാസ്, കൗക്കോ, ടാൻഗ്രി, ബൊമസ്, കൃഷ്ണ, മനവീർ
KBFC: ആൽബിനോ, ലെസ്‌കോവിക്ക്, റൂഇവ, ജസ്സൽ, സന്ദീപ്, ഖബ്റ, ജിക്സൻ, ലൂണാ, സഹൽ, രാഹുൽ, അൽവരോ
പരസ്പരം കൊമ്പുകോർത്തപ്പോൾ
ആകെ 16 മത്സരങ്ങളിൽ കൊൽക്കത്ത 6 തവണയും ബ്ലാസ്റ്റേഴ്‌സ് 4 തവണയും വിജയം കരസ്ഥമാക്കി. ബാക്കി മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.
സാധ്യതാ റിസൾട്ട്
ആരാധകർക്ക് തീർച്ചയായും ഒരു മികവുറ്റ മത്സരം തന്നെ കാണാനാവും. ഇരുവരും അവരുടെ മുഴുവൻ മികവും പുറത്തെടുക്കേണ്ടതുണ്ട്. എ ടി കെ എം ബിയുടെ പല താരങ്ങളും മികച്ചു നിൽക്കുന്നതിനാൽ അവർക്കൊരു മുൻതൂക്കം കാഞ്ചന്നു. മറുപുറത്തു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ നിന്നും മാറി മികവ് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ സ്ക്വാഡും കഴിഞ്ഞ കാലങ്ങളിലെ റിസൽറ്റുകളും പ്രകാരം, മൂന്നു പോയിന്റുകളും മറൈനേഴ്‌സ് കാരസ്ഥമാക്കും എന്നതിന് സാധ്യതകൾ കാണുന്നു.
ഇവാൻ വുക്കുമനോവിച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെ എം ബിയുമായി ഇന്ന് 7.30ന് ഏറ്റുമുട്ടുകയാണ്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഗോവയിൽ മാത്രമായി നടക്കുന്ന ടൂർണമെന്റിൽ ആദ്യ മത്സരത്തിനായി ഫാട്ടോർദ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ