കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ് സി ടീം ന്യൂസ്, പ്രഡിക്ഷൻ, സാധ്യതാ ഇലവൻ തുടങ്ങിയവ

0
590
mumbai kerala

നിലവിലെ ഡിഫണ്ടിങ് ചാമ്പ്യന്മാരായ മുംബൈ ഇന്ന് ഫാട്ടോർഡായിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച ആത്മാവിശ്വാസത്തോകേതന്നെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ മുംബൈ ആകെ തോൽവി ഏറ്റുവാങ്ങിയത് ഒരു തവണ മാത്രമാണ്, അതും മനോലോ മർക്യുസിന്റെ ഹൈദരാബാദ് എഫ് സിയോടും. ശേഷം നടന്ന മത്സരത്തിൽ 5-1 എന്ന സ്‌കോർ നിലയിൽ എ ടി കേ എം ബിയേ നിലംപരിശാക്കി അവർ തിരിച്ചുവരവും നടത്തിയത് കായികപ്രേമികൾ കണ്ടതാണ്. ശേഷം ഹബാസ് പടിയിടങ്ങുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ച തുടക്കമല്ല ഈ സീസണിൽ അവർക്ക് ലഭിച്ചത്, ആകെ ജയിക്കാനായത് ഒഡീഷയ്ക്കെതിരെയാണ്. പോയിന്റ് ടേബിളിൽ നിലവിൽ വളരെയധികം പുറകിലുള്ള അവർക്ക് വിജയമോ പൊസിറ്റിവ് റിസൽട്ടോ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരും.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ് സി ടീം ന്യൂസ്, പ്രഡിക്ഷൻ, സാധ്യതാ ഇലവൻ തുടങ്ങിയവ WhatsApp Image 2021 12 19 at 10.31.51 AM

ടീം ന്യൂസ്

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച മത്സരത്തിലേറ്റ പരിക്കുമൂലം ബോസ്നിയൻ സെന്റർ ബാക്ക് എനസ് സിപ്പോവിക്ക് രണ്ട് ആഴ്ചത്തേയ്ക്ക് പുറത്താണ് എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

ശ്രദ്ധ കൊടുക്കേണ്ട മൂന്നു വിദേശ താരങ്ങൾ

ഇഗോർ അംഗുളോ
ഈ കൗശലക്കാരനായ ഗോൾഡൻ ബൂട്ട് വേട്ടക്കാരൻ എതിരെ കളിക്കുന്ന എല്ലാ ടീമുകൾക്കും ഒരു പേടിപ്പെടുത്തുന്ന സ്വപ്നമാണ്. സീസണിലെ ആകെ പ്രകടനം ഉയർന്ന നിലവാരത്തിൽ മുന്നോട്ട് കൊണ്ട്പോകുന്ന ഇദ്ദേഹം ഇന്ന് ഒന്നോ രണ്ടോ ഗോളുകൾ കണ്ടെത്തിയാലും ആരാധകർക്ക് അതിശയമുണ്ടാവേണ്ടതില്ല.

അസ്രിയൻ ലൂണ
ഉറുഗ്വായ് താരമായ ഇദ്ദേഹം ആരാധകരുടെ കണ്ണിൽ പ്രിയങ്കരനാണ് എന്നതിനൊപ്പം കളിയിലെ മികവിൽ മുന്നിൽതന്നെയാണ്. ഈ ചെറിയ സമയത്തിനിടയിലും കളത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചുരുക്കം താരങ്ങളിലൊരാളാണ് ഇദ്ദേഹം. ഒഡീഷയ്ക്കെതിരെ രണ്ട് അസിസ്റ്റുകൾ നേടിയ ഇദ്ദേഹം തുടർച്ചയായി രണ്ടുമത്സരങ്ങളിൽ ഹീറോ ഓഫ് ദി മാച്ച് കൂടിയായി.

അൽവരോ വാസ്ക്സ്
ഇദ്ദേഹം നിരാശപ്പെടുത്തില്ല. നിരീക്ഷണപാടവവും കൃത്യതയും കളിയിൽ സമം ചാലിച്ച ഇദ്ദേഹം മുംബൈക്ക് ഇന്ന് തലവേദനയാവാൻ സാധ്യതകളേറെ.

ശ്രദ്ധ കൊടുക്കേണ്ട മൂന്നു ഇന്ത്യൻ താരങ്ങൾ

ലാലങ്മാവിയ റാൾട്ടേ
ലാലങ്മാവിയ റാൾട്ടേ അഥവാ അപ്പൂയ്യ, കഴിഞ്ഞ സീസണിലെ എമർജിങ് പ്ലേയറാണ്. എതിർ നിരയുടെ ആക്രമണങ്ങളുടെ കുന്തമുനയൊടിക്കാൻ ഇദ്ദേഹം മുന്നിൽതന്നെയുണ്ടാവും എന്നത് തീർച്ച

ബിപിൻ സിങ്
ആരാധകർ ഏറെ പ്രതീക്ഷവയ്ക്കുന്ന താരമാണ് ബിപിൻ സിങ്. മുംബൈയുടെ പടുകൂറ്റൻ 6 ഗോൾ വിജയങ്ങളിൽ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമാണ്. എന്നതിനൊപ്പം തുടർന്നും ഇതേ രീതിയിൽ കളി പുരോഗമിക്കുമെന്നും പ്രതീക്ഷവയ്ക്കുന്നു.

സഹൽ അബ്‌ദുൽ സമദ്
സീസണിൽ തന്റെ പേരിൽ ഒരു ഗോൾ കണ്ടെത്തിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങുന്ന ഇദ്ദേഹത്തെ എതിരാളികൾ ഭയക്കണം.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ് സി ടീം ന്യൂസ്, പ്രഡിക്ഷൻ, സാധ്യതാ ഇലവൻ തുടങ്ങിയവ 1639899443802

നേർക്കുനേർ
കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ് സി എന്നിവർ പരസ്പരം ആകെ 14 മത്സരങ്ങൾ കളിച്ചു. ആറു മത്സരങ്ങളിൽ മുംബൈ വിജയിച്ചപ്പോൾ രണ്ടെണ്ണം ബ്ലാസ്റ്റേഴ്‌സ് കൊണ്ടുപോയി. ബാക്കി മത്സരങ്ങൾ സമനിലയാൽ ഇരുവരും തുല്യതപാലിച്ചു.

സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ് സി ടീം ന്യൂസ്, പ്രഡിക്ഷൻ, സാധ്യതാ ഇലവൻ തുടങ്ങിയവ WhatsApp Image 2021 12 19 at 10.13.27 AM
കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ് സി ടീം ന്യൂസ്, പ്രഡിക്ഷൻ, സാധ്യതാ ഇലവൻ തുടങ്ങിയവ WhatsApp Image 2021 12 19 at 10.17.22 AM

മാച്ച് പ്രഡിക്ഷൻ
3-1 എന്ന സ്‌കോർ നിലയിൽ ഐ എഫ് റ്റി ഡബ്ല്യൂ സി കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മത്സരഫലം പ്രവചിക്കുന്നു.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ