കേരള ബ്ലാസ്റ്റേഴ്‌സ് – നിർണ്ണായക ടീം അവലോകനവും സാധ്യതാ ഇലവനും!!!

0
781

തീ പാറുന്ന മത്സരങ്ങളുമായി ഇന്ത്യയുടെ സ്വന്തം ലീഗ് ആരംഭിക്കാനൊരുങ്ങുമ്പോൾ പുതിയ സീസണിലെ പടയൊരുക്കങ്ങൾക്കൊണ്ടു കളം നിറയുകയാണ് ഐ എസ് എൽ ക്ലബ്ബ്കൾ.മികവുറ്റ പ്രാദേശിക,വിദേശ താരങ്ങളെ കളിക്കളത്തിൽ എത്തിക്കാൻ ശ്രമങ്ങൾ തുടർന്ന ക്ലബ്ബ്കൾ അവരുടെ അവസാന പ്രഖ്യാപനങ്ങളും നടത്തികഴിഞ്ഞിരിക്കുന്നു.ആ കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും ഒട്ടും പുറകിലല്ല…ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ഇലവനും കളിയൊരുക്കങ്ങളും വിശകലനം ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് - നിർണ്ണായക ടീം അവലോകനവും സാധ്യതാ ഇലവനും!!! keralablasters 20201117 231023 4
കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ പരിശീലനത്തിനിടെ

ക്ലബ്ബ് ആദ്യമായി 4 ഗോൾകീപ്പർമാരും 7 ഡിഫണ്ടർമാരും 16 മിഡ്ഫീൽഡർമാരും 3 സ്‌ട്രൈക്കർമാരും ഒന്നിക്കുന്ന മുപ്പതാംഗ പ്രീ സീസൺ മത്സരങ്ങൾക്കായുള്ള സ്ക്വാഡ് പ്രസിദ്ധീകരിച്ചിരുന്നു.അതിനു ശേഷമാണ് രണ്ടു ഡിഫണ്ടർമാരും ഒരു സ്‌ട്രൈക്കറും ടീമിനൊപ്പം എത്തിയെന്ന് പ്രഖ്യാപനം ഉണ്ടാകുന്നത്.

ഗോൾകീപ്പർ : അൽബിനോ ഗോമസ്,പ്രഭ്സുഖൻ സിങ് ഗിൽ,ബിലാൽ ഹുസ്സൈൻ ഖാൻ,മുഹീത് ഷബീർ

പ്രതിരോധനിരക്കാർ : ധനചന്ദ്ര മേയ്റ്റെയ്‌,ജസ്സൽ കാർനെയ്റോ,നിഷു കുമാർ,ലാൽറുആത്താര,അബ്‌ദുൾ ഹക്കു,കേൻസ്റ്റർ ഖർഷോങ്,കോസ്റ്റ നോമോയ്ൻസു,ബക്കാരി കൊൺ.

മധ്യനിരക്കാർ : സഹൽ അബ്‌ദുൾ സമദ്,ജിക്സൻ സിങ്, രോഹിത് കുമാർ,രാഹുൽ കെ പി,അർജുൻ ജയരാജ്,ലാൽത്തതാങ്ക ഖ്വൽറിങ്,ആയുഷ് അധികാരി, ഗോട്ടിമയും മുക്താസന, ഗിവ്സൻ സിങ് മോയിറാങ്തെം,സെറ്റ്യാസെൻ സിങ്,പ്രശാന്ത് കെ,ഋതിക്ക് ദാസ്,നോങ്ത്തെമ്പാ നൗറോം, സെർജിയോ സിഡോഞ്ചാ,ഫെക്കുണ്ടോ പെരേയ്ര,വിസെന്റെ ഗോമസ്.

മുന്നേറ്റനിരക്കാർ : ഷൈബോർലങ് ഖർപ്പൻ, നൗറോം മഹേഷ് സിങ്,ഗാരി ഹൂപ്പർ, ജോർദ്ദാൻ മുറേ.

കേരള ബ്ലാസ്റ്റേഴ്‌സ് - നിർണ്ണായക ടീം അവലോകനവും സാധ്യതാ ഇലവനും!!! keralablasters 20201117 231150 0
ഹെഡ് കോച്ച് കിബു വിക്കുനയും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

ആകെക്കൂടി അനുഭവസമ്പത്തും യുവത്ത്വവും ഒത്തിണങ്ങിയ താരനിരയുമായി ആണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്,എല്ലാത്തിനും മുൻപിൽ നിന്നു നയിക്കാൻ കോസ്റ്റ,ഗാരി ഹൂപ്പർ,ബക്കാരി കൊൺ,വിസന്റെ ഗോമസ് തുടങ്ങിയ വമ്പൻ താരനിരയും കൂടിയാവുമ്പോൾ ആരാധകർക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്.

കോസ്റ്റ നോമോയ്ൻസു അദ്ദേഹത്തിന്റെ കരിയറിൽ യുവേഫ യൂറോപ്പാ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും കളിച്ച താരമാണ്.ബക്കാരി കൊൺ ലീഗ് വൺ,ലാലിഗ,റഷ്യൻ പ്രീമിയർ ലീഗ് എന്നിവയിൽ കളിച്ച താരമാണ്.വിസന്റെ ഗോമസ് ആവട്ടെ ലാസ് പാൽമാസ്,ഡെപ്പോർട്ടിവോ ല കോറുണ ക്ലബ്ബ്കളിൽ തന്റെ കളിജീവിതമുടനീളം ലാ ലീഗയിലും മറ്റും കളിച്ച താരമാണ്.ടീമിലെ മുന്നേറ്റനിരക്കാരൻ ഗാരി ഹൂപ്പർ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ്,ലീഗ് വൺ,ലീഗ് ടൂ, എഫ് എ കപ്പ്,ലീഗ് കപ്പ്, ഫുട്ബോൾ ലീഗ് ട്രോഫി,എഫ് എ ട്രോഫി,യുവേഫ ചാമ്പ്യൻസ് ലീഗ്,യുവേഫാ യൂറോപ്പാ ലീഗ്,സ്കോട്ടിഷ് കപ്പ്,സ്കോട്ടിഷ് ലീഗ് കപ്പ്,സ്കോട്ടിഷ് പ്രീമിയർ ലീഗ് എന്നീ വേദികളിൽ വലകുലുക്കിയ താരമാണ്.ഇത് ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഒരു കളിക്കാരന്റെ ആദ്യത്തെ നേട്ടമാണ്.അതിനൊപ്പം തന്നെ കോൺഫറൻസ് നാഷണൽ,കോൺഫറൻസ് സൗത്ത് എന്നിവയിലും ഗോൾ നേടിയ താരത്തിന്റെ പേരിൽ രണ്ടു എഫ് എ ട്രോഫികളും ഉണ്ട്.

ഫെക്കുണ്ടോ പെരേര, നിഷു കുമാർ,ജോർദ്ദാൻ മുറേയ്,നോങ്ത്തെമ്പാ നൗറോം തുടങ്ങിയ താരങ്ങളും ടീമിലെ പ്രധാന ആകർഷങ്ങൾ ആണ്.

പുതുതായി ടീമിൽ എത്തിയ കോച്ച് കിബു വിക്കുന മുൻപും ഇന്ത്യൻ സാഹചര്യം അറിഞ്ഞു പരിശീലിപ്പിച്ചയാളാണ്,മോഹൻ ബഗാന്റെ ഒപ്പം കഴിഞ്ഞ സീസണിൽ മിന്നും വിജയങ്ങൾ കൊയ്ത ശേഷമാണ് ആശാൻ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബിൽ പരിശീലകനായി എത്തുന്നത്.4-2-3-1 കളിശൈലിയിൽ ഉറച്ചു നിൽക്കുന്ന അദ്ദേഹം ഈ സീസണിൽ അതിനൊത്താണ് താരങ്ങളെ ഒരുക്കാൻ പോകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് - നിർണ്ണായക ടീം അവലോകനവും സാധ്യതാ ഇലവനും!!! keralablasters 20201117 231518 0
കിബു വിക്കുന

ടീമിൽ പുതുതായി എത്തിയ വിദേശ താരങ്ങൾ തന്നെയാകും ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ തുറപ്പുചീറ്റുകൾ.മുകളിൽ പ്രതിപാദിച്ചത് പോലെ തന്നെ മികച്ച നേട്ടങ്ങളുമായാണ് അവർ ഇങ്ങോട്ട് വണ്ടികയറിയത്.രാഹുൽ കെ പി,സഹൽ അബ്‌ദുൾ സമദ്, നോങ്ത്തെമ്പാ നൗറോം,ഗോട്ടിമയും മുക്റ്റസന, നൗറോം മഹേഷ് സിങ്,നിഷു കുമാർ,ജസ്സൽ കാർണിരോ തുടങ്ങിയ ഇന്ത്യൻ താരങ്ങളും മുൻപന്തിയിൽ ഉണ്ട് എങ്കിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ ഇവർക്കിടയിൽ തന്നെ വാശിയേറിയ മത്സരം ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്.

അനുഭവസമ്പത്തുള്ള ഒരു ഗോൾകീപ്പറുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്,ഇപ്പോൾ നിലവിൽ ക്ലബ്ബ്കൾ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത് തന്നെ ഇതുവരെ കളിച്ചു തെളിയാത്തതും ഇനി തെളിയാൻ സാധ്യതയുള്ള ഗോൾകീപ്പർമ്മാരെ ആണ്.ബിലാൽ ഖാൻ 2018-19 സീസണിലെ ഹീറോ ഐ ലീഗ് ഗോൾഡൻ ഗ്ലൗ ജേതാവായിരുന്നു എങ്കിലും ലീഗ് മാറ്റം അദ്ദേഹത്തെ മോശമായി ബാധിച്ചിരുന്നു.ആരാധകരുടെ അമിത സാനിധ്യം ആവാം അതിനുള്ള ഒരു കാരണം,അങ്ങനെ ആണെങ്കിൽ അടഞ്ഞ വാതിലുകൾക്കുള്ളിൽ വച്ചു നടത്തുന്ന ഈ ടൂർണമെന്റിൽ താരത്തിന് മികച്ച രീതിയിൽ കളിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഐ എസ് ഇൽ കളിക്കുന്ന അൽബിനോ ഗോമസ് ഉണ്ട് എങ്കിലും അദ്ദേഹവും തന്റെ കഴിവ് തെളിയിച്ചിട്ടില്ല ഇതുവരെ.

അതിനൊപ്പം,പുതുപുത്തൻ താരങ്ങളും പുതിയ കോച്ചും ആണ് ക്ലബ്ബിനോപ്പം ചേർന്നത് എന്നുള്ളത്കൊണ്ടുതന്നെ ടീമിലെ താരങ്ങൾക്കിടയിലുള്ള കെമിസ്ട്രി മികച്ചതാവാൻ സമയമെടുക്കാനും സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെ കിബു വിക്കുനയുടെ 4-2-3-1 ശൈലിയിൽ ഇതാവും ആദ്യ ഇലവൻ എന്നു പ്രതീക്ഷിക്കാം,

ആൽബിനോ ഗോമസ് (GK)
നിഷു കുമാർ (RB)
ബക്കാരി കൊൺ (RCB)
കോസ്റ്റ നോമോയ്ൻസു (LCB)
ജെസ്സൽ കാർനെയ്റോ (LB)
ജിക്സൻ സിങ് (RDM)
വിസന്റെ ഗോമസ് (LDM)
രാഹുൽ കെ പി (RW)
ഫെക്കുണ്ടോ പെരേര (CAM)
നോങ്ത്തെമ്പാ നൗറോം (LW)
ഗാരി ഹൂപ്പർ (ST)

സബ്സ്റ്റിട്യൂഷൻ : സഹൽ അബ്‌ദുൾ സമദ്,ലാൽറുആതാര,അബ്‌ദുൾ ഹക്കു, ജോർദ്ദാൻ മുറേ,സ്ത്യാസെൻ സിങ്,സെർജിയോ സിഡോഞ്ച,ബിലാൽ ഖാൻ.

കേരള ബ്ലാസ്റ്റേഴ്‌സ് - നിർണ്ണായക ടീം അവലോകനവും സാധ്യതാ ഇലവനും!!! IMG 20201117 WA0462

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഹെഡ് കോച്ചും സപ്പോർട്ടിങ് ഡയറക്റ്ററും ആകെക്കൂടി ആരാധകരെ ഓരോ നീക്കങ്ങൾ കൊണ്ടും ആകാംഷയുടെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്,പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിൽ എങ്കിലും തീർച്ചയായും എത്താൻ പരിശ്രമിക്കുന്നു അവർ.കണ്ണുകൾ തുറന്നു കാതു കൂർപ്പിച്ചു കാത്തിരിക്കൂ മഞ്ഞപ്പട………!!!അപ്രതീക്ഷിതമായി പലതും സംഭവിക്കാൻ പോവുകയാണ്.