ഇവാൻ വൂക്കൊമാനൊവിച്ച് ആര്? കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചറിയാം

0
776

ആമുഖം


ഇവാൻ വൂക്കൊമാനൊവിച്ച് എന്ന സെർബിയൻ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നു. 2014 ക്ലബ്ബിന്റെ രൂപീകരണത്തിന് ശേഷം പത്താമത്തെ മുഖ്യ പരിശീലകനാണ് ഇദ്ദേഹം. 2021-22 സീസണിലേക്ക് മികച്ച പ്രതീക്ഷകളുമായാണ് കടന്നുവരുന്നത്. ഇദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ പഴയ നിർഭാഗ്യങ്ങളുടെ കഥകളെ തുടച്ചുകളഞ്ഞു പോയിന്റ് ടേബിൾ മുകളിൽ എത്തിക്കാൻ സാധിക്കുമോ? ഇവാൻ വൂക്കൊമാനൊവിച്ചിനേക്കുറിച്ചു കൂടുതൽ അറിയാം.

ഇവാൻ വൂക്കൊമാനൊവിച്ച് പരിശീലനപരിചയം താരതമ്യേന കുറവുള്ള പരിശീലകനാണ്. പക്ഷേ കഴിഞ്ഞ ഏഴ് ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ പരിശീലിപ്പിക്കാൻ എത്തിയ കോച്ചുകളുടെ പ്രകടനങ്ങളിൽ നിന്നും, വലിയ പ്രൊഫൈൽ ഉള്ള കോച്ചുമാർ ആയാലും ചെറിയ പ്രൊഫൈൽ ഉള്ള കോച്ചുമാർ ആയാലും മറ്റെന്തോ ഒരു പ്രധാനപ്പെട്ട ഘടകം അവരെ മുകളിലേക്കും താഴേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ പരിശീലനപരിചയം ഇവിടെ ഒരു കാര്യമായ മാനദണ്ഡമല്ല എന്ന് കരുതാം.

ഇവാൻ വൂക്കൊമാനൊവിച്ച് ആര്? കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചറിയാം Remini20210605030036584 696x464 1
ഇവാൻ വൂക്കൊമാനൊവിച്ച്

ഇവാൻ വൂക്കൊമാനൊവിച്ച് കളിശൈലി


ഇവാൻ വൂക്കൊമാനൊവിച്ച് 4-4-2 ഫോർമേഷനിൽ ആണ് പ്രധാനമായും കളിമെനയുന്നത്, അദ്ദേഹം അഹം 4-3-3, 4-4-2 എന്നിവ ഉപയോഗിക്കാറുണ്ട് എങ്കിൽ കൂടി. ഇതൊരു ഡിഫൻസീവ് കളിശൈലി ആണ് എങ്കിലും അറ്റാക്കിങ്ങിന്റെ പല വകഭേദങ്ങളും അദ്ദേഹം ഇവിടെ പരീക്ഷിക്കാറുണ്ട്. 4-4-2 എന്ന ഫോർമേഷനിൽ നാലു താരങ്ങൾ ഒരേ നിരയിൽ ഉള്ളതിനാൽ തന്നെ ൽ ഇരു പാർശ്വഭാഗങ്ങളിൽ ഉള്ള താരങ്ങൾക്കും കയറിയിറങ്ങി കളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വിങ് ബാക്കുകളും വിങ്ങർമാരും എല്ലായിപ്പോഴും കുതിക്കാൻ തയ്യാറായി നിൽക്കേണ്ടതുണ്ട്. ഈ ഫോർമേഷനിൽ ഗോൾകീപ്പർമാർ ഒരു സ്വീപ്പർ കീപ്പർ പദവി കൂട്ടിവായിക്കേണ്ടതുണ്ട്. പാസിങ്ങിലും കളിമെനയലിലും ടീമിന്റെ ഗോൾകീപ്പർമാർക്ക് പങ്കുണ്ട് എന്നതിനൊപ്പം മധ്യനിരയിൽ ഒരു പ്ലേയമേക്കർ റോളിന്റെ അഭാവവും കാണാവുന്നതാണ്. മുന്നിലെ രണ്ടു ഡിഫെൻസിവ് മിഡ്ഫീൽഡർമാരിൽ ഒരാൾ പുറകിലേയ്ക്കിറങ്ങി കളിക്കാനും പന്ത് പിടിച്ച് നിറുത്താൻ കഴിവുള്ളയാളുമാവണം. രണ്ടാം സ്ട്രിക്കാർക്ക് ഗോളിന് വഴിയൊരുക്കാനും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് ഡിഫെൻസിവ് മിഡ്ഫീൽഡർമാരിൽ ഒരാൾ ഡിഫൻസീവ് റോളും ഒരാൾ ഒഫൻസീവ് റോളും കൈകാര്യം ചെയ്യണം എന്നുള്ളത് ഈ ഫോർമേഷനിൽ അനിവാര്യമാണ്. ഇതുവഴി ഒരു മൂന്നാം സ്ട്രൈക്കർ എന്നുള്ള റോളും ടീമിന്റെ ഡിഫൻസീവ് ഓഫൻസീവ് പ്രക്രിയകളിൽ സഹായകരവുമാകും എന്നതിനൊപ്പം കളിക്കളത്തിൽ എല്ലാ ഭാഗങ്ങളും കവർ ചെയ്യാൻ ടീമിനെ സഹായിക്കും.

ഇവാൻ വൂക്കൊമാനൊവിച്ച് തന്റെ കളിക്കാരെ അധികമായി റൊട്ടേറ്റ് ചെയ്യിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ലീഗിലെ അദ്ദേഹത്തിന്റെ കീഴിലെ 18 മത്സരങ്ങളിൽ 28 താരങ്ങളെ ഉപയോഗിച്ചുകൊണ്ട് ടീമിനെ ലീഗ് സ്റ്റേജിൽ നാലാം സ്ഥാനത്ത് അദ്ദേഹം എത്തിച്ചിരുന്നു. സ്ലോവാൻ ബ്രറ്റിസ്ലാവാ ടീമിലെ 56 മത്സരങ്ങളിൽ 42 താരങ്ങളെ ഉപയോഗിച്ച് കൊണ്ട് രണ്ടാം സ്ഥാനത്ത് എത്തിച്ചേരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ലിമസോൾ എഫ് സിയിലെ അദ്ദേഹത്തിൻറെ നാല് മത്സരങ്ങളിൽ അദ്ദേഹം 21 താരങ്ങളെ ഉപയോഗിച്ചു 4ആം പൊസിഷൻലേക്ക് എത്തുകയുമുണ്ടായി.

ഇവാൻ വൂക്കൊമാനൊവിച്ച് ആര്? കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചറിയാം Remini20210605025201239 696x582 1
ഇവാൻ വൂക്കൊമാനൊവിച്ച്

ഇവാൻ വൂക്കൊമാനൊവിച്ച് – പരിശീലന ചരിത്രം


2013ഇൽ ബെൽജിയം പ്രോ ലീഗ്, റോയൽ സ്റ്റാൻഡേർഡ് ദ ലീഗ് അഥവാ സ്റ്റാൻഡേർഡ് ലീഗിൽ ഗൈ ലുസോണിന്റെ കീഴിൽ സഹപരിശീലകനായിയാണ് ഇവാൻ വൂക്കൊമാനൊവിച്ച് തന്റെ പരിശീലന കരിയർ ആരംഭിക്കുന്നത്. 2014 അവരുടെ മുഖ്യപരിശീലകസ്ഥാനത്തേയ്ക്ക് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. ശേഷം 18 മത്സരങ്ങളിൽ 9 ജയവും 7 തോൽവിയും 2 സമനിലയും അവർ നേടുകയുണ്ടായി. ഗൈ ലുസോണിനെ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. 11ആം സ്ഥാനത്തുനിന്ന ക്ലബ്ബിനെ ഇവാൻ വൂക്കൊമാനൊവിച്ച് നാലാം സ്ഥാനത്ത് എത്തിച്ചു. പ്ലേ ഓഫിൽ നാലാം സ്ഥാനം ഉറപ്പാക്കി 2015-16 യുവേഫ യൂറോപ്പാ ലീഗിൽ തങ്ങളുടെ സ്ഥാനമുറപ്പാക്കി. 2014 ഒക്ടോബർ 20നു ഗൈ ലുസോണിനെ പുറത്താക്കിയ ശേഷം കേയർട്ടേക്കർ മാനേജർ ആയിയാണ് ഇദ്ദേഹത്തെ നിയമിച്ചതെങ്കിലും പിന്നീട് പ്രകടനത്തിന്റെയടിസ്ഥാനത്തിൽ മുഖ്യപരിശീലകനായി നവംബർ 5 2014ഇൽ നിയമിച്ചു. അവിടെ, സീസൺ അവസാനം വരെ 1.61 PPM (പോയിന്റ്സ് പെർ മാച്ച്) നിലനിർത്തി.

ഒരുവർഷം ആരുമാസം പതിനാറുദിവസത്തിന്റെ ഇടവേളയ്ക്കുശേഷം ഇവാൻ വൂക്കൊമാനൊവിച്ച് എസ് കേ സ്ലോവാൻ ബാറ്റിസ്‌ലാവയിൽ ചേർന്ന ശേഷം 56 മത്സരങ്ങളിൽ പരിശീലക കുപ്പായമണിഞ്ഞു. 34 മത്സരങ്ങളിൽ ജയിക്കുകയും 13എണ്ണത്തിൽ തോൽക്കുകയും 9 സമനിലകൾ നേടിയെടുക്കുകയും ചെയ്ത ഇദ്ദേഹം ലീഗിൽ ടീമിനെ രണ്ടാംസ്ഥാനത്ത് എത്തിച്ചതിനുശേഷമാണ് അവിടെനിന്നും പടിയിറങ്ങിയത്. 2017-18 യുവേഫ യൂറോപ്പാ ലീഗിൽ ആദ്യ റൗണ്ടിൽ പ്രവേശനം നേടിക്കൊടുത്തു പടിയിറങ്ങുമ്പോൾ 1.98 PPM ആയിരുന്നു ഇദ്ദേഹത്തിന്റെ റേറ്റിങ്.

ഒരു വർഷം 10 മാസം 10 ദിവസത്തിനുശേഷം അപ്പോലൊൺ ലിമാസോളിൽ സോഫ്റോണിസ് അവഗസ്റ്റിക്കു പകരക്കാരനായി ചേർന്ന ഇവാൻ വൂക്കൊമാനൊവിച്ച് നാലു മത്സരങ്ങളിൽ ടീമിനെ നയിച്ചു. അതിൽ ഒരു വിജയവും രണ്ടു തോൽവിയും ഒരു സമനിലയും സമ്പാദ്യം.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഫെക്കുണ്ടോ പെരേരയെ വിജയിച്ച കളിയിൽ ടീമിൽ ഉൾപ്പെടുത്തി എന്നതും, മിക്കു, ലൂയിസ് സാസ്‌ട്രേ സൈ ഗോദർ എന്നിവർക്കെതിരെ കളിക്കുകയും ചെയ്തു എന്നത് വിചിത്രമായ സംഭവമാണ്.

600 ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇവാൻ വൂക്കൊമാനൊവിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി ചുമതലയേൽക്കുകയാണ്.

ഇവാൻ വൂക്കൊമാനൊവിച്ച് – കളിപരിചയം


കളിച്ചിരുന്ന സമയത്ത് ഡിഫൻഡർ എന്നനിലയിൽ കളിച്ചിരുന്നു എങ്കിലും ഇവാൻ വൂക്കൊമാനൊവിച്ച് നിശ്ചിത ഇടവേളകളിൽ തന്റെ ടീമുകൾക്കായി വലകുലുക്കുകയും ചെയ്തിരുന്നു. 248 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടിയ ഇദ്ദേഹം എഫ് കേ സ്ലോബോട യൂസീസ്, എഫ് സി ജിറോണ്ടിൻസ് ഡി ബോർഡ്ഓസ്, റെഡ് സ്റ്റാർ ബെൽഗ്രേഡ്, ഡൈനാമോ മോസ്‌കോ തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

ഇവാൻ വൂക്കൊമാനൊവിച്ച് ആര്? കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കുറിച്ചറിയാം Remini20210605025522047 696x666 1
ഇവാൻ വൂക്കൊമാനൊവിച്ച് കളിക്കളത്തിൽ

ഇത് എങ്ങനെ കേരളാ ബ്ലാസ്റ്റേഴ്‌സിനു ഗുണം ചെയ്യും?


ഇവാൻ വൂക്കൊമാനൊവിച്ച് പുതുപുത്തൻ രീതികളുമായാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഇതുവരെയുള്ള ക്ലബ്ബിന്റെ ഫിലോസഫികളിൽ നിന്നും വ്യത്യസ്തനാണ് ഇദ്ദേഹം. കാലം നിശ്ചയിക്കും ഇദ്ദേഹത്തിന്റെ കഴിവ്. നല്ലാതിനായിയുള്ള മാറ്റണമെന്ന് തോന്നിക്കുന്നു ഇവാൻ വൂക്കൊമാനൊവിച്ചിന്റെ വരവ്.

ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും ഇപ്പോൾ തന്നെ ഞങ്ങളുടെ വെബ്സൈറ്റ് ഫോളോ ചെയ്യൂ.