സീസണിലെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ്‌

0
727

കേരള യുണൈറ്റഡ് ഫ്സി 2021-2022 സീസണിലെ ജേഴ്സി പുറത്തിറക്കി . യുണൈറ്റഡ് വേൾഡിന്റെ പാരമ്പരാഗമായ പർപ്ൾ നിറത്തിൽ ആണ് കേരള യൂണൈറ്റഡിന്റേയും ജേഴ്സി. അനേകം വേഴാമ്പലുകളുടെ ചിറകുകൾ ആണ് ജേഴ്സിയിൽ പതിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്കും, നമ്മുടെ കളിക്കാർക്കും ആകാശത്തിൽ ഉയരെ ഉള്ള സ്വപ്നങ്ങൾ കീഴടക്കാൻ സാധിക്കും എന്ന് പ്രതീകപ്പെടുത്തുന്ന ഡിസൈൻ ആണ് ജേഴ്സിയുടേത്.

” പുതിയ ജേഴ്സി നമ്മുടെ കളിക്കാർ ഉൾപ്പടെ ഒരുപാട് പേർക്ക് പ്രചോദനമാകും. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലിനെ പ്രതിനിധികരിക്കുന്നതാണ് നമ്മുടെ ജേഴ്സി.” കേരള യുണൈറ്റഡ് FCയുടെ CEO ഷബീർ മണ്ണാരിൽ പറഞ്ഞു

സീസണിലെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ്‌ IMG 20210929 WA0369

” കേരള യുണൈറ്റഡിൻ്റെ പുതിയ ജേഴ്സി യുവാക്കളുടെ പുതിയ ഫാഷൻ ട്രെൻഡ് പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഫുട്ബോൾ ജേഴ്സികൾ ഇഷ്ട്ടപെടുന്ന അനേകം ആളുകൾക്കും, ആരാധകർക്കും ഒരെപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ആണ് ജേഴ്സിയുടെ ഡിസൈൻ.” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.

” ജേഴ്സിക്ക് വളരെ ലളിതമായ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. കേരള യുണൈറ്റഡ് FC യുടെ ലോഗോയിൽ കാണുന്ന വേഴാമ്പലിന്റെ ചിറകിൽ നിന്നാണ് ജഴ്‌സിയുടെ പ്രധാന മാതൃക രൂപകൽപന ചെയ്തിരിക്കുന്നത്. ” കേരള യുനൈറ്റഡ് FC യുടെ ജേഴ്സി ഡിസൈനറും, മീഡിയ സ്പെഷ്യലിസ്റ്റുമായ മിഷാൽ നെൽസൺ പറഞ്ഞു.


കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ



.