ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, വെല്ലുവിളി ഈ 5 കാര്യങ്ങൾ

0
521

ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, വെല്ലുവിളി ഈ 5 കാര്യങ്ങൾ

ഓരോ സീസൺ തുടങ്ങുമ്പോഴും ഒരുപാട് പ്രതീക്ഷകളും, സീസൺ അവസാനിക്കുമ്പോൾ നിരാശയും ആണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു.ഏഴാമത്തെ സീസൺ തുടങ്ങുമ്പോൾ കിബു വിക്കുന്ന എന്ന പുതിയ കോച്ചിന്റെ കീഴിൽ പുതിയ ഒരു ടീം ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഒരു കംപ്ലീറ്റ് പ്രൊഫഷണൽ ആകാൻ ക്ലബ്‌ തയാറായതിന്റെ ഫലം ആണ് മാനേജ്മെന്റിൽ വന്ന അടിമുടി മാറ്റം.എന്നാൽ വരും സീസണിൽ കിബു ശ്രദ്ധിക്കണ്ട പ്രധാനപ്പെട്ട 5 വെല്ലുവിളികൾ മുൻപിൽ ഉണ്ട്.

1.സ്വന്തമായ ഒരു കളി ശൈലി കൊണ്ടുവരിക
ലോക ഫുട്ബാളിൽ നമ്മൾക്ക് വളരെ പരിചിതമാണ് ടീമുകളുടെ കളി ശൈലി.ആദ്യം നമ്മുടെ മനസിലേക്കു ഓടിയെത്തുന്നത് സ്പാനിഷ് സ്റ്റൈൽ ആയ ടികി ടാകാ തന്നെ ആണ്.കാണുമ്പോൾ ഒഴുക്കുള്ളതും, എതിരാളികളെ കൂടുതൽ കബളിപ്പിക്കുന്നതും ആയ ഒരു ശൈലി ആണിത്.ഇവിടെ കളിക്കാരുടെ സ്‌കിൽസിനു ഉപരി കളിക്കാരൻ തമ്മിൽ ഉള്ള ധാരണ ആണ് പ്രധാനം. ബോൾ പരമാവധി കൈവശം വച്ച് കളിക്കുന്ന ഇതേ ശൈലി തന്നെ പിന്തുടരുന്ന ആളാണ് കിബു വിക്കുന്ന.ഇതേ ശൈലി തന്നെ ആണ് ബഗാനിലും കിബു പരീക്ഷിച്ചു വിജയിച്ചതും. തനതായ ഒരു കളി ശൈലി ഇല്ലാത്തതു തന്നെ ആണ് ബ്ലാസ്റ്റേഴ്സിന് ആകർഷകമായ കളി കളിച്ചു ഫാൻസിനെ തൃപ്തിപെടുത്താൻ കഴിയാതെ വന്നതും.എന്നാൽ കിബുവിന്റെ മുന്നിൽ ഉള്ള പ്രധാന വെല്ലുവിളി ഒരു ടീമിനെ ഭാവിയിലേക്ക് കെട്ടിപടുത്തുക എന്നതാണ്.ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും ഒരേ ടീം ഗെയിമിലേക്കു കൊണ്ട് വരാൻ സാധിച്ചാൽ അവിടെ തന്നെ പകുതി വിജയിച്ചു.അതിനു ആവശ്യം ആയ സ്റ്റൈലിന് അനുയോജ്യം ആയ വിദേശ താരങ്ങളെയും ടീമിൽ എത്തിക്കാൻ കഴിയണം.അതെ ശൈലി ക്ലബ്ബിന്റെ യൂത്ത് ലെവലിൽ വരെ ഇമ്പ്ലിമെൻറ് ചെയ്യണം.ഐ ലീഗിയിൽ കിബുവിന്‌ പറ്റിയ നല്ല സ്‌ക്വാഡ് ലഭിച്ചു. എന്നാൽ ഐ എസ് എൽ ഇൽ വരുമ്പോൾ കോമ്പറ്റിഷൻ കുറെ കൂടെ കാഠിന്യമേറുന്നത്കൊണ്ട് മറ്റുള്ളവരെക്കാൾ ഒരുപടി മുകളിൽ നിക്കുന്ന കളിക്കാരെ റിക്രൂട്ട്മെന്റ് ചെയ്തു എടുക്കണം. യുവ പ്രതിഭകൾക്ക് കൂടുതൽ അവസരം നൽകുന്ന കിബു ഇന്ത്യയിലെ മികച്ച കുറെ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ എത്തിച്ചിട്ടുണ്ട്. എഫ് സി ഗോവയെ പോലെ ഒരു ഫിലോസഫി വളർത്തി എടുക്കാൻ വേണ്ടി ഓണർ പ്രസാദ് സിഇഒ യെ ഒഴിവാക്കി സ്പോർട്സ് ഡിറക്ടറിനെ നിയമിച്ചതു കിബുവിന്റെ താരങ്ങളെ കണ്ടെത്താൻ ഉള്ള ജോലി ഭാരം കുറച്ചു.വരും സീസണിൽ പ്ലേയോഫിൽ എത്താൻ സാധിച്ചാൽ കിബുവിനു മുന്നോട്ടുള്ള കുതിപ്പിൽ ഫാൻസിന്റെ പൂർണ പിന്തുണയും ഉണ്ടാകും.മറിച്ചാണെൽ ഫാൻസിന്റെ പ്രഷർ താങ്ങാൻ കഴിയാതെ മാനേജ്മെന്റ് കിബുവിന്‌ പുറത്തേക്കുള്ള വഴി തുറക്കും.