ഞങ്ങൾ പരിശീലിക്കുകതന്നെയാണ്, അല്ലാതെ ഹോട്ടലിൽ ബിയർ കുടിച്ച് ഇരിക്കുകയല്ല – കിബു വിക്കുനയും ഋതിക്ക് ദാസും പത്രസമ്മേളനത്തിൽ.

0
326

കിബു വിക്കുനയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

 1. ഒരുപറ്റം ആരാധകരുടെ കാഴ്ചപ്പാടിൽ കെ പ്രശാന്ത് ഒരു അണ്ടർ പെർഫോർമിങ് പ്ലേയർ ആണ്. ഗോളുകളോ അസിസ്റ്റുകളോ ഒന്നും നേടാൻ ഒരു പരിധി വരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഒരു കോച്ച് എന്ന നിലയിൽ കെ പ്രശാന്തിനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

പ്രശാന്ത് ഒരു മികച്ച കളിക്കാരനാണ്, ഞാൻ അദ്ദേഹത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്. അദ്ദേഹം മറ്റൊരു പൊസിഷനിൽ കളിക്കാൻ സജ്ജനായിക്കൊണ്ടിരിക്കുകയാണ്. ഫുൾ ബാക്ക് ആയും വിങ്ങർ ആയും അദ്ദേഹം കളിക്കുന്നു എന്നതിനൊപ്പം അദ്ദേഹം നന്നായി പരിശീലനം നടത്തുന്നുമുണ്ട്.

 1. അടുത്ത മത്സരത്തിലേക്ക് കഴിഞ്ഞ മത്സരത്തിൽ നിന്നുള്ള എന്തൊക്കെ പാഠങ്ങൾ ഉപകാരപ്പെടും?

ഞങ്ങളുടെ ഡിഫൻസ് മികച്ചതാകേണ്ടതുണ്ട്. അധികം ഗോളുകൾ വാങ്ങാതെ നോക്കണം. അതിനൊപ്പം തന്നെ ഓഫൻസും ഞങ്ങൾ മികവുറ്റതാക്കേണ്ടിയിരിക്കുന്നു. നല്ല രണ്ടു ഗോളുകൾ വന്നിരുന്നല്ലോ കഴിഞ്ഞ കളിയിൽ.

 1. അത്ര മികച്ച റിസൽറ്റുകൾ ആയിരുന്നില്ലല്ലോ ഈ കഴിഞ്ഞ മത്സരങ്ങളിൽ, എങ്കിലും അടുത്ത എതിരാളികൾ അത്രയും തന്നെ റിസൾറ്റുകളിൽ മോശം പ്രകടനം നടത്തിയവരാണ്. അപ്പോൾ ഈ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുത്തൻ ഉണർവ്വിന് അനുയോജ്യമായ മത്സരമായി കാണുന്നുണ്ടോ?

എല്ലാ മത്സരങ്ങൾക്കും പ്രാധാന്യം ഉണ്ട്, ഇപ്പോൾ നമ്മൾ ഈസ്റ്റ് ബംഗാളുമായി കളിക്കാൻ പോവുകയാണ്. അവർ കളിയിൽ മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ട്, രണ്ടു ടീമുകൾക്കും മൂന്നു പോയിന്റുകൾ ആണ് വേണ്ടത്. ഞങ്ങൾ നന്നായി പ്രയത്നിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ടീമിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ അടുത്ത മത്സരത്തെ കാത്തിരിക്കുകയാണ് എന്നതിനൊപ്പം ആത്മവിശ്വാസം വീണ്ടെടുത്ത് കളിക്കാനും ശ്രമിക്കും. ഞങ്ങൾ നന്നായി കളിക്കും.

 1. സഹൽ അബ്‌ദുൾ സമദ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ടോ?

സഹൽ മികച്ച താരമാണ്. എന്റെ താരങ്ങളിൽ മികവുറ്റ ഒരാളാണ് അദ്ദേഹം. ഞങ്ങളോടൊപ്പം എത്താൻ അദ്ദേഹം കാത്തിരിക്കുന്നു, ഞങ്ങൾ തിരിച്ചും. എനിക്കുറപ്പാണ് അദ്ദേഹം നന്നായി കേരളത്തിനായി കളിക്കും എന്ന്. ആരോഗ്യപരമായ വിഷയങ്ങൾ കൊണ്ടാണ് കഴിഞ്ഞ മത്സരം അദ്ദേഹം കളിക്കാതിരുന്നത്. അടുത്ത മത്സരത്തിൽ തിരികെ എത്തും എന്നു പ്രതീക്ഷിക്കാം.

 1. നാളത്തെ മത്സരത്തെ എങ്ങനെ നോക്കിക്കാണുന്നു? അവരുടെ ബലവും ബാലഹീനതയും ഒക്കെ എന്താണെന്നാണ് തോന്നുന്നത്?

അഞ്ചു മത്സരങ്ങൾ ഞങ്ങൾ ഇരുവരും കളിച്ചു, അവർ വിവിധ ഫോർമേഷനുകളിൽ കളിക്കുന്നു. അവർക്ക് മികച്ച കളിക്കാർ ഉണ്ട് സ്ക്വാഡിൽ, ഒപ്പം വിദേശ താരങ്ങളും അതേ നിലവാരത്തിൽ ഉള്ളവരാണ്.

 1. ആരാധകരുടെ കാര്യത്തിൽ നമ്മൾ ഒട്ടും പുറകിൽ അല്ലല്ലോ, ലോക്കൽ താരങ്ങൾക്ക് വരെ മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. അപ്പോൾ ഈ പ്രതീക്ഷകൾക്ക് അനുസരിച്ചു കളിക്കാൻ അവർക്ക് സാധിക്കാത്തത് അമിത പ്രതീക്ഷകളുടെ ഭാരം അവരിലേക്ക് എത്തുന്നത് കൊണ്ടാണോ? സഹൽ, പ്രശാന്ത്, ഗോൾകീപ്പർ അൽബിനോ തുടങ്ങിയ താരങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നാണ് തോന്നുന്നത്?

ഇത് ഫുട്ബോൾ ആണല്ലോ, ഇതിൽ റിസൾട്ടുകൾ ഇല്ലെങ്കിൽ ആത്മവിശ്വാസം താനേ കെട്ടു പോകും, എങ്കിലും ഇതിനു മറുമരുന്ന് വിജയങ്ങൾ കരസ്ഥമാക്കുക എന്നതുതന്നെയാണ്. എപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച മത്സരം കളിക്കാൻ ഞങ്ങൾ സജ്ജരാകണം, പരിശീലിക്കാം. അപ്പോൾ അതിനനുസരിച്ചുള്ള വിജയം നമ്മളെ തേടി എത്തും.

 1. പുറകിൽ നിന്നും കളിച്ചു കയറാൻ താൽപ്പര്യം ഉള്ളതിനാൽ തന്നെ കഴിഞ്ഞ ചില മത്സരങ്ങളിൽ കളിക്കാരുടെ ചില മണ്ടൻ തീരുമാനങ്ങളിൽ നമ്മൾ ഗോളുകൾ വഴങ്ങിയല്ലോ, ഗോവയ്ക്കെതിരെയും ബംഗളുരുവിനെതിരെയും മറ്റും. അപ്പൊൾ കൂടുതൽ പന്ത് കൈവശം വയ്ക്കുന്നതും ഒരു അപകടമായി തോന്നിയിട്ടുണ്ടോ? എന്തെങ്കിലും പോംവഴി അതിനായി കണ്ടെത്തിയിട്ടുണ്ടോ?

ഞങ്ങൾക്ക് എല്ലായിപ്പോഴും പ്ലാൻ എ മുതൽ പ്ലാൻ ഡി വരെയുണ്ട്. എല്ലാ തരത്തിലും കയറിയും ഇറങ്ങിയും കളിക്കാൻ ഞങ്ങൾ ഒരുങ്ങി, ഒരുപാട് സാധ്യതകളും ഉള്ളതിനാൽ എല്ലാം ഉപയോഗിക്കാൻ ശ്രമിക്കണം, മികച്ച വിജയങ്ങൾക്കായി.

 1. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ അത്രമികച്ച പ്രകടനം ആയിരുന്നില്ലല്ലോ ടീമിൻ്റെത്, മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നുമുള്ള പ്രതികരണം എന്താണ് ഇതുവരെ?

ഇത് സത്യത്തിൽ മാനേജ്മെൻ്റിന് ഉള്ള ചോദ്യമാണ്, അവർക്ക് ഈ ടീമിൽ വിശ്വാസം ഉണ്ടാകാം. ഇതിനു മറുപടി തരേണ്ടത് അവരാണ്.

 1. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഴികെ ബാക്കിയുള്ള മുകളിലെ ടീമുകൾ ഇന്ത്യൻ – വിദേശ ഡിഫണ്ടർമാരുടെ കോംബിനേഷൻ ആണല്ലോ നോക്കുന്നത്. അപ്പൊൾ ഒരു വിദേശ താരത്തെ മുന്നേറ്റത്തിൽ ലഭിക്കുകയും ചെയ്യുമല്ലോ. അപ്പൊൾ ആ സാധ്യതകൾ കേരളത്തിന് ഗുണം ചെയ്യാ നിടയുണ്ടോ?

ഞങ്ങൾ ഞങ്ങളുടെ താരങ്ങളെ ഉപയോഗിച്ച് മികച്ച ലൈൻ അപ്പ് ആണ് നിലവിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ആ ടീമിൽ ഞങ്ങൾക്ക് വിശ്വാസവും ഉണ്ട്.

 1. കൗണ്ടർ അറ്റാക്കിൽ നമ്മൾ നേടിയ ഗോൾ മുൻപ് പരിശീലനത്തിൽ പരീക്ഷിച്ചിരുന്നോ?

ഞങൾ എല്ലാം പരിശീലിക്കുന്നുണ്ട്, ഈ ചോദ്യം കേൾക്കുമ്പോൾ തോന്നുന്നത് ഞങൾ പരിശീലിക്കാതെ ഹോട്ടലിൽ ബിയറും അടിച്ച് ഇരിക്കുകയാണ് എന്നാണ് നിങ്ങളുടെ വിചാരം എന്നാണ് തോന്നുന്നത്. ചില സമയങ്ങളിൽ നമുക്ക് റിസൽട്ട് ഉണ്ടാവാം, ചിലപ്പോൾ ഇല്ലാതേയുമാവാം. ഞങ്ങളും പരിശീലിക്കുന്നുണ്ട്, എല്ലാ ടീമുകൾക്കും അവരവരുടേതായ പ്ലാനുകൾ ഉണ്ടാവും.

 1. ഇനി 15 മത്സരങ്ങൾ ബാക്കിയുണ്ടല്ലോ, അതായത് 45 പോയിൻ്റുകൾ. അപ്പൊൾ പ്ലേ ഓഫ് കളിക്കാൻ 30 ഇല് അധികം പോയിൻ്റുകൾ നേടണമല്ലോ, അപ്പൊൾ അത് നേടാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഞങൾ അടുത്ത മത്സരത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നത്, അതിൽ മികച്ച വിജയം നേടാൻ കഴിഞ്ഞാൽ അത് ടീമിനു ഗുണമായി മാറും. ഇത് ഫുട്ബോൾ ആണ്.

 1. ഇഞ്ചുറി എന്തെങ്കിലും ഉണ്ടോ നിലവിൽ? ക്യാപ്റ്റനും അടുത്ത മത്സരത്തിൽ മടങ്ങിയെത്തുകയാണല്ലോ.

ചില താരങ്ങൾ മടങ്ങിയെത്തുന്നു, അടുത്ത മത്സരത്തിൽ ഏറെക്കുറെ നമ്മുടെ എല്ലാ നല്ല താരങ്ങളും ഉണ്ടാവാൻ സാധ്യതകളുണ്ട്.

 1. ആൽബിനോയുടെ പൊസിഷനിങ്ങിൽ പാകപ്പിഴകൾ വരുന്നത് കൊണ്ട് എല്ലാവരും അത് മുതലെടുക്കാൻ നോക്കുകയാനല്ലോ, അപ്പൊൾ അതേ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്തൊക്കെയാണ്?

അദ്ദേഹം മികച്ചൊരു കീപ്പർ ആണ്, പിന്നെ ഫുട്ബോളിൽ ഇതൊക്കെ സാധാരണമാണ്. ഇദ്ദേഹമ ല്ല മിസ്റ്റ്റെക്കുകൾ ആദ്യമായി ചെയ്യുന്നത്. ഫുട്ബോൾ തന്നെ തെറ്റുകളുടെ കളിയാണ്. എനിക്ക് അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. പേനാൽറ്റികൾ സേവ് ചെയ്തു മറ്റും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. ഈ വിശ്വാസം ബിലാൽ അടക്കമുള്ള എല്ലാ കീപ്പർമാരിലും എനിക്കുണ്ട്.

 1. ആരാധകരോടായി എന്താണ് പറയാനുള്ളത്?

ആദ്യമായി നന്ദി പറയുന്നു. അവർ ഞങ്ങളുടെ കരുത്താണ്, എല്ലായിപ്പോഴും പിന്തുണയാണ് അവർ ഞങ്ങൾക്ക്. ഞങൾ പരിശീലിക്കുന്നുണ്ട്, അതിൽ ഞങൾ വിജയം കണ്ടെത്താൻ ശ്രമിക്കുകയും ആരാധകരെ സന്തോഷിക്കുകയും ചെയ്യാൻ ശ്രമിക്കും.

ഋതിക്ക് ദാസിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും :

 1. ഒരു താരമെന്ന നിലയിൽ ഐ ലീഗും ഐ എസ് എല്ലും തമ്മിൽ എന്തൊക്കെ മാറ്റങ്ങൾ കാണാനായി?

ഐ എസ് എൽ ഐ ലീഗി നേക്കാളും കൂടുതൽ പ്രൊഫഷനൽ ആണ്. ഇത് കൂടുതൽ മത്സരം നിറഞ്ഞതാണ്. ഇവിടെ ഞങൾ ഒരുപാട് പഠിക്കുന്നു, ഏറ്റവും മികച്ച കളിക്കാരുമായി ഞങൾ കളിക്കുകയാണ്.

 1. കേരളാ ബ്ലാസ്റ്റേഴ്സിലെയ്ക്ക് വഴി തെളിഞ്ഞത് എങ്ങനെയാണ്? എങ്ങനെ പോകുന്നു ഇവിടുത്തെ സാഹചര്യങ്ങൾ?

എനിക്ക് ആദ്യം വന്ന ഓഫർ ഇവിടെ നിന്നാണ്. ഞങ്ങളും ബയോ ബബിളിൽ ആണ്, കടുപ്പമേറിയ സാഹചര്യം എങ്കിൽകൂടി ഞങൾ ഒന്നിച്ച് താമസിക്കുന്നു,ആസ്വദിക്കുന്നു.

 1. ഫീസിക്കാലിട്ടി അടക്കം എന്തൊക്കെ താങ്കളുടെ കളികളിൽ മികവ് വരുത്താൻ ഉണ്ട് എന്നാണ് തോന്നുന്നത്?

എനിക്ക് ഫൈനൽ തേർഡിൽ മികവ് കാട്ടണം.