കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ തട്ടകത്തിൽ വച്ചു നാളെ നവംബർ 20ന് നോർത്ത് ഈസ്റ്റിനെ നേരിടാനൊരുങ്ങുന്നു.ഹെഡ്ഡ് കോച്ച് കിബുവും മധ്യനിരക്കാരൻ പുട്ടിയയും അവരുടെ നിഗമനങ്ങൾ പങ്കുവയ്ക്കുന്നു.
നോർത്ത് ഈസ്റ്റ് യൂണിറ്റഡിനെ കുറിച്ചും മുംബൈക്കെതിരെയുള്ള അവരുടെ മത്സരത്തെ കുറിച്ചും അറ്റാക്കിങ് തേർഡിലെ പോരായ്മകളെ കുറിച്ചും ഇങ്ങനെ പ്രതിപാദിച്ചു ;
“അവർ മുംബൈക്കെതിരെ മികച്ച രീതിയിൽ കളിച്ചു. അവർ മികച്ച ഒത്തിണക്കത്തിലായിരുന്നു. പുറകിലേക്ക് വലിഞ്ഞും കുറച്ച് അവസരങ്ങൾ തുറന്നെടുത്തും കളിയിൽ മികവ് പുലർത്തിയ അവരുടെ കൗണ്ടർ അറ്റാക്കുകൾ നല്ല വേഗതയുള്ളവയായിരുന്നു. അതിനാൽ തന്നെ അവർ ശക്തരും ബുദ്ധിമുട്ടേറിയ എതിരാളികളും ആയിരിക്കും. നാളെ അവർ ഏത് ഫോർമേഷനിൽ ആണ് കളിക്കുക എന്ന കാര്യവും വ്യക്തമല്ല. ഞങ്ങൾ പൊരുതാനും മൂന്നു പോയിന്റുകൾ നേടാനും തയ്യാറാണ്, ഞങ്ങൾക്ക് അതിനുള്ള പ്ലാനുകൾ തയ്യാറാണ്. കളിയിലും പന്തടക്കത്തിലും മികവ് പുലർത്തിയ ഞങ്ങൾ നിർഭാഗ്യവശാൽ ആണ് റോയ് കൃഷ്ണയുടെ മികച്ച ആ ഗോളിന്റെ മുന്നിൽ തോൽവി ഏറ്റു വാങ്ങിയത്. ഞങ്ങളുടെ ഫൈനൽ തേർഡിൽ പോരായ്മകൾ ഉണ്ടെന്നു ഞങ്ങൾക്കറിയാം, എന്നാൽ കളിക്കാരുടെ ശാരീരിക ബലവും മറ്റും അവിടെ കാരണമാണല്ലോ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നാളത്തെ മത്സരം മുംബൈയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ടീമിനോട് ആയിരിക്കും.

എ ടി കെ മോഹൻ ബഗാനുമായുള്ള തോൽവിയിൽ കിബു ഇങ്ങനെ പ്രതികരിച്ചു ;
ഇത് ഫുട്‌ബോളാണ്, ഇവിടെ നിങ്ങൾക്ക് എല്ലാ തരത്തിലുമുള്ള സ്കോറുകളും ഒരേ തരത്തിൽ ഏറ്റുവാങ്ങാൻ കഴിയണം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഫലം എപ്പോഴും കിട്ടണമെന്നില്ല. പരിശീലിക്കലിലും കളിക്കലിലും ഞങ്ങൾ വിശ്വസിക്കുന്നു. നിലവിൽ ഹോട്ടലിലെ താമസവും മറ്റും കൊണ്ടു ഞങ്ങൾ ഒരു കുടുംബം ആയി മാറാൻ ശ്രമിക്കുകയാണ്. അടുത്ത മത്സരത്തിലേയ്ക്കാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. ഞങ്ങളുടെ മനസ്സും ലക്ഷ്യവും മാറിയിട്ടില്ല.
മുംബൈക്കെതിരെ ഉള്ള മത്സരത്തിന് ശേഷം ജെറാർഡ് നുസ് മികച്ച പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള കളിയെ നോക്കി കാണുന്നത്, അതിൽ കിബുവിന്റെ മറുപടി ഇങ്ങനെ ;
‘ഇത് 11vs11 ഗെയിം ആണ്, ഇവിടെ തന്ത്രങ്ങൾക്കും പ്രകടനങ്ങൾക്കും ആണ് മേൽകൈ, പണത്തിനല്ല. ഇതാണ് എന്റെ അഭിപ്രായം.’
രാഹുലിന്റെയും നിഷുവിന്റെയും ഇഞ്ചുറിയിലും തിരിച്ചു വരവിലും കിബു പ്രതീക്ഷ വയ്ക്കുന്നു ;
അവർ പൂർണ്ണ ആരോഗ്യവാന്മാർ ആയാൽ അപ്പോൾ തിരിച്ചു കളത്തിൽ എത്തും. അവർ മികച്ച കളിക്കാർ ആണ്, അവരെ ടീമിൽ കിട്ടിയത് തന്നെ സന്തോഷമാണ്.നിഷു ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്, കഴിഞ്ഞ ആഴ്ചത്തെത്തിൽ നിന്നും നല്ല മാറ്റമുണ്ട് അദ്ദേഹത്തിന്. അവർ പൂർണ്ണ ആരോഗ്യവാന്മാർ ആയാൽ അന്ന് ടീമിനൊപ്പം ചേർന്നു കളിക്കളത്തിൽ വിജയിക്കാൻ ടീമിനെ സഹായിക്കാം.
ആരാധകരുടെ അഭിപ്രായത്തിൽ സഹൽ അത്ര മികച്ച കളിയല്ല കാഴ്ചവച്ചത് എന്നതിൽ കിബുവിന്റെ അഭിപ്രായം ഇങ്ങനെ ;
സഹൽ ഞങ്ങൾക്ക് ഒരു നിർണ്ണായക താരമാണ്. നമുക്ക് അദ്ദേഹത്തിന് കളിക്കാൻ പറ്റിയ നല്ലൊരു സാഹചര്യം ഉണ്ടാക്കാൻ കഴിയണം. കഴിഞ്ഞ മത്സരത്തിലെ രണ്ടു ഓപ്പൺ മിസ്സുകൾ അദ്ദേഹത്തെ റേറ്റിങ്ങിൽ പിന്നിലാക്കി എന്നതിനൊപ്പം ആ സ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു എന്നത് ടീമിന് ഗുണമാണ്. ഇത് ആദ്യ മത്സരം മാത്രമാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ കളിയിൽ സന്തുഷ്ടരാണ്.

ഐ എസ് എൽ കളികൾക്ക് പുറമെ കുറച്ചു സൗഹൃദ മത്സരങ്ങളിൽ കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കുകയുണ്ടായി. അതിന്റെ തയ്യാറെടുപ്പിനെ കുറിച്ചു കോച്ചിന്റെ അഭിപ്രായം ;
എന്നെ സംബന്ധിച്ചിടത്തോളം അത് അത്യാവശ്യമായിരുന്നു. ഗോവയിൽ ആണ് ഞങ്ങൾ തുടരാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ സപ്പോർട്ടിങ് ഡയറക്റ്ററോഡ് ഞാൻ ആദ്യം ആവശ്യപ്പെട്ടത് സൗഹൃദ മത്സരങ്ങൾ നടത്തണം എന്നാണ്. ഓരോ മത്സരങ്ങൾക്ക് ശേഷവും അതേ ടീമുകൾക്കെതിരെ ഏത് പരിശീലന മൈതാനം ആണെങ്കിലും കളിക്കാൻ ഞങ്ങൾ തായാറായിരുന്നു. കാരണം ആകെ 31 കളിക്കാരിൽ ഒരു 16 താരങ്ങൾക്കെ മത്സരിക്കാൻ അവസരം ലഭിക്കൂ, അപ്പോൾ ബാക്കിയുള്ളവർക്കും അവസരങ്ങൾ നൽകാനും സ്വയം മെച്ചപ്പെടാനും അതു സഹായിക്കും.
പുരോഗമിക്കുന്ന ലീഗിനെ കുറിച്ചും അടുത്ത മത്സരത്തെ കുറിച്ചും കിബു പരാമർശിക്കുന്നത് ഇങ്ങനെ ;
പത്തു ടീമുകളും കളിക്കുന്നത് ഞങ്ങൾ കണ്ടു കഴിഞ്ഞു, മത്സര ഫലങ്ങളും. പത്തു വ്യത്യസ്ത ശൈലികൾക്കെതിരെയും പത്തു വ്യത്യസ്ത കളിക്കാരുടെ കൂട്ടങ്ങൾക്കെതിരെയും കളിക്കുക എളുപ്പമല്ല. എല്ലാ ടീമിലും മികച്ച താരങ്ങൾ ഉണ്ട് എങ്കിലും ഞങ്ങൾ കളിയിലേയ്ക്കാണ് ശ്രദ്ധ കൊടുക്കുന്നത്. നാളെ വിജയിക്കാനും പോയിന്റ് കാരസ്ഥമാക്കാനും ആണ് ഞങ്ങൾ ശ്രമിക്കുക.
നോർത്ത് ഈസ്റ്റ് എങ്ങനെ കളിക്കും എന്നു ഞങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്, അത് ഒഫീഷ്യൽ മത്സരത്തിൽ എന്ന പോലെ തന്നെ സൗഹൃദ പോരാട്ടത്തിൽ നിന്നും. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ അവർക്കെതിരെ കളിക്കാനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തി കഴിഞ്ഞു.
ടീമിനൊപ്പം ഉള്ള തന്റെ പരിചയവും അവിടുത്തെ സാഹചര്യങ്ങളും പൂട്ടിയ വിവരിക്കുന്നു ;
ഞാൻ വളരെ അധികം സന്തുഷ്ടനാണെന്നും കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും ആദ്യമേ പറയട്ടെ. ടീമിലെ വിദേശ താരങ്ങൾക്കൊപ്പമുള്ള പരിസ്ഥിതി ഞങ്ങൾക്ക് മികച്ചതാണ്. ഞങ്ങൾക്ക് മുന്നേറാൻ സാധിക്കും. വിദേശ താരങ്ങൾ എന്നപോലെ ഇന്ത്യൻ സീനിയർ താരങ്ങളും ഞങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ കൊണ്ട് എല്ലാ ഇന്ത്യൻ താരങ്ങൾക്കും ഉയർച്ച ഉണ്ടാകും എന്ന കാര്യം ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് സമയം ലഭിക്കുകയോ ടീമിനൊപ്പം കളിക്കാൻ കഴിക്കുകയോ ചെയ്യുന്ന ഓരോ നിമിഷവും ഞാൻ എന്റെ പരമാവധി കരുത്തു പുറത്തെടുക്കും”
