കാൽപന്തുകളിയിൽ പുത്തൻ കായിക പ്രതിഭകളേ വാർത്തെടുക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം
കോതമംഗലം: കാൽപ്പന്തുകളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ സ്കൂൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോതമംഗലത്തേയും പരിസരപ്രദേശങ്ങളിലേയും കഴിവുറ്റ താരങ്ങളേ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ അവരെ വളർത്തിയെടുക്കുകയും ജില്ലാ അക്കാദമി ലീഗിലും സംസ്ഥാന അക്കാദമി ലീഗുകളിലും കളിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരേ കേരള പ്രീമിയർ ലീഗ് പോലെയുള്ള മത്സരങ്ങൾക്ക് വഴി തുറന്നുനൽകുന്ന മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഒരു നഴ്സറി എന്ന കാഴ്ചപ്പാടിലാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
അക്കാദമിയിൽ U-14, U-16, U-18 ( MAFA റിസർവ് ) കളിക്കാരെ ആയിരിക്കും പരിഗണിക്കുക.
മികച്ച 11 A സൈഡ് പുൽമൈതാനത്തായിരിക്കും കുട്ടികൾക്ക് പരിശീലനം. ടെക്നിക്കൽ സെഷനുകൾ, ടാക്ടിക്കൽ സെഷനുകൾ, കണ്ടീഷനിംഗ് സെഷനുകൾ, വീഡിയോ ക്ലാസുകൾ, സൈക്കോളജിക്കൽ ട്രെയിനിങ്, പരിശീലനം മത്സരങ്ങൾ, യോഗ ട്രെയിനിങ്, റിക്കവറി സെഷനുകൾ (നീന്തൽ/ഐസ് ബാത്ത്)
എന്നിവ അക്കാദമിയിലെ പരിശീലനത്തിന്റെ ഭാഗമായിരിക്കും. ജർമൻ കോച്ചിംഗ് കോഴ്സുകളും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ലൈസൻസുകളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസുകളും, ഫുട്സാൽ ലൈസൻസും നേടിയ പരിശീലകർ ആയിരിക്കും അക്കാദമിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. അക്കാദമി പ്രവർത്തനം ആരംഭിക്കുന്നതോടെ എറണാകുളം ജില്ലയിലെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ അക്കാദമിയായിരിക്കും കോതമംഗലം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്കൂൾ. കഴിവുള്ള താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകി പരിശീലനം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നൊരു ലക്ഷ്യം കൂടി അക്കാദമി മുന്നോട്ടുവയ്ക്കുന്നു. എല്ലാവിധ സൗകര്യങ്ങളും സ്വന്തമായുള്ള കേരളത്തിലെ തന്നെ മികച്ച അക്കാദമി ആയിരിക്കും കോതമംഗലം എം. എ. യുടേത് എന്ന് അധികൃതർ അഭിപ്രായപ്പെടുന്നു.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ