കേരള യുണൈറ്റഡ് എഫ് സി നൈജീരിയൻ സ്‌ട്രൈക്കർ ഫ്രാൻസിസ് ന്വാൻക്വോയുമായി കരാർ ഒപ്പുവച്ചു

0
689

ബാംഗ്ലൂർ ഒക്ടോബർ 5 : കേരള യുണൈറ്റഡ് FC നൈജീരിയൻ സ്‌ട്രൈക്കർ ഫ്രാൻസിസ് ന്വാൻക്വോയുമായി കരാറിൽ ഏർപ്പെട്ടു.

22 വയസ്സ് പ്രായവും, നൈജീരിയൻ സ്വദേശിയും, മുൻ FC സെവൻ (അർമേനിയ) താരമായ ഫ്രാൻസിസ് ന്വാൻക്വോയുമായി കേരള യുണൈറ്റഡ് FCയുമായി കരാറിൽ ഏർപ്പെട്ടു.. കഴിഞ്ഞ സീസണിൽ ഫ്രാൻസിസ്, FC സെവാനിനു വേണ്ടി ആറു ഗോളും നേടി , 2020 – 2021 രണ്ടാം ഡിവിഷൻ ലീഗ് വിജയിക്കുകയും ചെയ്തു.

കേരള യുണൈറ്റഡ് എഫ് സി നൈജീരിയൻ സ്‌ട്രൈക്കർ ഫ്രാൻസിസ് ന്വാൻക്വോയുമായി കരാർ ഒപ്പുവച്ചു IMG 20211005 WA0332

“ഇന്ത്യ ഒരു പുതിയ അനുഭവമായിരിക്കും, ഈ സീസണിലെ ലക്ഷ്യങ്ങൾ ഉത്തരവാദിത്തത്തോടെ കാണുന്നു. ടീമിന് വേണ്ടി കഴിവുന്നതും ഗോൾ നേടാനും, ഗോളിലേക്കു വഴി ഒരുക്കാനും ശ്രമിക്കും. യുണൈറ്റഡ്‌ വേൾഡ് മാനേജ്മെന്റിന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു . ” സൈനിങ്ങിനു ശേഷം ഫ്രാൻസിസ് പറഞ്ഞു .

” യൂറോപ്പിൽ മികവ് തെളിയിച്ച കളിക്കാരനാണ് ഫ്രാൻസിസ്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബുകളിലെ പ്രകടനങ്ങളിൽ നിന്നും അത് വ്യക്തമാണ്. തീർച്ചയായും കേരള യുണൈറ്റഡിന് ചേരുന്ന കളിക്കാരനാണ് അദ്ദേഹം. ” കേരള യുണൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.

കേരള യുണൈറ്റഡ് എഫ് സി നൈജീരിയൻ സ്‌ട്രൈക്കർ ഫ്രാൻസിസ് ന്വാൻക്വോയുമായി കരാർ ഒപ്പുവച്ചു IMG 20211005 WA0331

കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ