കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ വിദേശതാരം ഈ ക്രൊയേഷ്യക്കാരൻ, IFTWC സ്ഥിരീകരിക്കുന്നു
ഡൈനാമോ സാഗ്രെബ് ഡിഫൻഡർ മാർക്കോ ലെസ്‌കോവിക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായമണിയാണെത്തുന്നു. എനസ് സിപ്പൂവിക്ക്, അൽവരോ വസ്ക്വസ്, ചെഞ്ചോ ഗിൽറ്ഷെൻ, ജോർജെ പെരേര ഡയാസ്, അഡ്രിയാൻ ലൂണാ എന്നിവരാണ് നിലവിലെ മഞ്ഞക്കുപ്പായത്തിലെ വിദേശ കരുത്തന്മാർ.
“കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ താരവുമായി കരാറിലേർപ്പെടാൻ അദ്ദേഹത്തിന്റെ നിബന്ധനകളും അഭ്യർഥനകളും അംഗീകരിച്ചു.” ഇതിനോടടുത്തുള്ള സോഴ്സ് IFTWC യോട് വ്യക്തമാക്കി.
മാർക്കോ ലെസ്‌കോവിക്ക് ക്രൊയേഷ്യൻ ടോപ്പ് ഡിവിഷനിൽ 150ഓളം മത്സരങ്ങളിൽ കളിച്ച മത്സരപരിചയമുള്ള താരമാണ്. യുവേഫ യൂറോപ്പാ ലീഗും ഈ മുപ്പതുകാരൻ കളിച്ചിട്ടുണ്ട്. ഡൈനാമോ സാഗ്രെബ്‌സിൽ 2016ഇൽ നീണ്ട അഞ്ചു വർഷത്തെ കരാറിൽ ഏർപ്പെട്ട താരം കഴിഞ്ഞ സീസണിൽ NK ലോക്കോമോട്ടീവായിലാണ് പന്തുതട്ടിയത്.
മാർക്കോ ഒരു ഇടംകാലൻ സെന്റർബാക്കാണ്, ഡിഫൻസീവ് മിഡ്ഫീൽഡറായും അദ്ദേഹം കളിക്കും. 2014 ആർജന്റീനയ്ക്കെതിരെയാണ് ഇദ്ദേഹത്തിന്റെ ക്രൊയേഷ്യൻ നാഷണൽ ടീം അരങ്ങേറ്റ മത്സരമുണ്ടായിരുന്നത്. അവസാനമായി ദേശീയ ടീമിൽ എസ്റ്റോണിയയ്ക്കെതിരെ കളിച്ച മത്സരത്തിൽ 3-0 ത്തിന്റെ തോൽവിയായിരുന്നു ഫലം.
അവസാന വിദേശതാരത്തെ കണ്ടെത്തുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടനവധി താരങ്ങളെ കൂലങ്കശമായി തിരഞ്ഞു പരിശോദിച്ചു. അർജന്റീന ഡിഫൻഡർ മൗറോ ഡോസ് സാന്റോസ് അടക്കമുള്ള ഒട്ടനവധി താരങ്ങളുടെ ടീമിലേയ്ക്കുള്ള വരവിനു സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും മാർക്കോയുടെ വേഴ്സടൈലിറ്റിയും പരിച്ചയസമ്പത്തും ഇദ്ദേഹത്തിന് ഇവിടേയ്ക്കുള്ള വഴി എളുപ്പമാക്കി.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ