മാച്ച് പ്രീവ്യൂ :കേരള ബ്ലാസ്റ്റേഴ്‌സ് Vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്.

0
325
Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു.

താരനിരയുള്ള ലോബെറയുടെ മുംബൈ സിറ്റി എഫ് സിയെ ഒരു ഗോളിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഹൈലാൻഡേഴ്സ്. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തെ മുറുക്കിപിടിച്ചു കളിച്ച ടീം, പെനാൽറ്റി ഗോളിലൂടെയാണ് വിജയം കൈവരിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരെയും അവർ വിജയിച്ചാൽ മുന്നോട്ടുള്ള മത്സരങ്ങൾക് അതൊരു പ്രചോദനമാകും.

മറുഭാഗത്ത്, ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനുമായുള്ള ഒരു ഗോൾ തോൽവി വഴങ്ങി സീസണിലെ ആദ്യ വിജയവും ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ കാഴ്ചവച്ച പ്രകടനവും കിബുവിന്റ പരിചയസമ്പത്തും മുതൽക്കൂട്ടാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാനികളായ മൂന്നു വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളും.

നോങ്ടോംബ നോരേം, പൂട്ടിയ, നിഷു കുമാർ. ഈ മൂന്ന് ഇന്ത്യൻ തരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ നോട്ടമിടേണ്ടത്.ആദ്യ മത്സരത്തിൽ കളിച്ച നോരേം മികച്ച പ്രകടനം തന്നെ കാഴ്ച്ചവക്കും എന്നാണ് പ്രതീക്ഷ. മുൻ ടീമിനെതിരെ ആദ്യ മത്സരത്തിലെ ഫോം തുടരനാകും പൂട്ടിയ ശ്രമിക്കുക. ആദ്യ മത്സരത്തിനായ് കാത്തിരിക്കുന്ന നിഷു കുമാർ ടീമിന്റെ പ്രതിരോധക്കോട്ടയെ ശക്തമാകും.ഫിറ്റ്നസ് തെളിയിച്ച് രാഹുൽ കെ. പി. തിരിച്ചു വന്നാൽ നോട്ടമിടേണ്ട മറ്റൊരു താരമാണ് ഈ 20 വയസ്സുകാരൻ. ഇഞ്ചുറി കാരണം കഴിഞ്ഞ മത്സരത്തിൽ കളിക്കാഞ്ഞ താരം ഇറങ്ങുമോ എന്നത് വ്യക്തമല്ല.

ബ്ലാസ്റ്റേഴ്‌സ് നിരയിലെ മൂന്നു പ്രതിഭാശാലികളായ ഫോറിൻ താരങ്ങളാണ് വിസെന്റെ ഗോമെസ്, ഫാസുണ്ടോ പെരേര, ജോർദാൻ മറെ. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്പാനിഷ് താരമാണ് ഡിഫെൻസീവ് മിഫീൽഡറായ ഗോമെസ്. പതിയെ പോയിരുന്ന മുന്നേറ്റനിരയെ രണ്ടാംപകുതിയിൽ ശക്തമാക്കാൻ കിബു പെരേരയെയും ജോർദാനെയും ഇറക്കിക്കുകയും അത് കളിയുടെ ഗതി തന്നെ മാറ്റിമറിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷങ്ങളിൽ കൌണ്ടർ അറ്റാക്കുകൾ ഉണ്ടാകാനും ഇവർ കാരണക്കാരായി. മെല്ലെപോയ മധ്യനിരയെ ശക്തമാക്കാൻ പെരേരയെ ആദ്യ ഇലവനിൽ പ്രതീക്ഷിക്കാം. ഫൈനൽ തേർഡിൽ മുന്നേറ്റം ശക്തമാക്കാൻ കിബു തന്റെ സ്നൈപ്പറേയും ഉപയോഗിക്കും.ആദ്യ മത്സരത്തിൽ വീരഗാഥകൾ രചിച്ച കോസ്റ്റ -കോനേ ധ്വയം തുടർന്നേക്കാം.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് നിരയിലെ പ്രധാനികളായ മൂന്നു വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളും.

ആശുതോഷ് മെഹത്ത, ഗുർജിന്ദർ കുമാർ, ലാലേങ്മാവിയ എന്നീ മൂന്ന് ഇന്ത്യൻ തരങ്ങളെയാണ് നോർത്ത് ഈസ്റ്റ്‌ നിരയിൽ ശ്രദ്ധിക്കേണ്ടത്. നോർത്ത് ഈസ്റ്റിന്റെ ഡിഫെൻസീവ് കളിയിൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ആശുതോഷും ഗുർജിന്ദർ കുമാറും ക്ലീൻ ഷീറ്റിനു വേണ്ടിത്തന്നെ പോരാടും. കിബുവിന്റെ മോഹൻ ബാഗാനിലെ തന്ത്രങ്ങളിൽ ഐലീഗ് ചാമ്പ്യൻമാരായ ടീമിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. പ്രായത്തിനപ്പുറം പ്രകടനം കാഴ്ചവച്ചുവരുന്ന താരമാണ് ലാലേങ്മാവിയ എന്നാ അപൂയാ. ആദ്യ മത്സരത്തിലെ മികച്ച പ്രകടനം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ മൂന്ന് മലയാളി താരങ്ങളും ടീമിലുണ്ട്. മലപ്പുറം സ്വദേശിയായ മശൂർ ഷെരിഫ്, പാലക്കാട്ടുനിന്നുള്ള വി. പി. സുഹിർ, തിരുവനന്തപുരം കാരനായ ബ്രിട്ടോ പി. എം. എന്നിവരാണ് വടക്കു കിഴക്കിന്റെ ശക്തിയായ മലയാളികൾ.

നോർത്ത് ഈസ്റ്റ്‌ നിരയിലെ കേമന്മാരായ മൂന്ന് വിദേശ താരങ്ങളാണ് ഡെയ്‌ലൻ ഫോക്സ്, ബെഞ്ചമിൻ ലമ്പോട്ട്, ഖസാ കമാരാ എന്നിവർ. മുംബൈയുമായുള്ള മത്സരത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചവരാണ് ഇവർ. ഐ എസ് എല്ലിൽ ആദ്യമായാണ് മൂവരും കളത്തിലിറങ്ങിയതും. ബ്ലാസ്റ്റർസിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ കെല്പുള്ള പ്രതിരോധമാണ് നോർത്ത് ഈസ്റ്റിന്റെത്.

പരുക്കുകൾ

ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിഷു കുമാറിനും മലയാളി താരം രാഹുൽ കെ. പി.ക്കുമാണ് പരുക്കുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇരുവരും ടീമിനോടൊപ്പം പരിശീലനമാരംഭിച്ചുകഴിഞ്ഞു.എന്നിരുന്നാലും നൂറുശതമാനം ഫിറ്റ്‌ ആവാതെ ടീം റിസ്ക് എടുക്കുന്നില്ല , കിബുവിന്റെ പ്രസ്താവന “രാഹുലും നിഷുവും നൂറുശതമാനം ഫിറ്റ്‌ ആണെങ്കിൽ മാത്രമേ ടീമിൽ തിരിച്ചെത്തുകയുള്ളു. ഇരുവരും ടീമിന്റെ വളരെ വേണ്ടപ്പെട്ട താരങ്ങളാണ്, അവർ ടീമിനോടൊപ്പമുള്ളതിൽ ഞങ്ങൾക്ക് വളരെ അധികം സന്തോഷമുണ്ട്.”

മറുഭാഗത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ താരങ്ങൾക് പരുക്കുകൾ ഒന്നും തന്നെ ഇല്ല.

സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്‌സ്

4-2-3-1 കളിശൈലി

മാച്ച് പ്രീവ്യൂ :കേരള ബ്ലാസ്റ്റേഴ്‌സ് Vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. KBFC lineup 1

ആൽബിനോ ഗോമെസ് (GK )

ജെസ്സിൽ കാർനെയ്‌രോ (LB )

കോസ്റ്റ ഹമോഇനെസ് (LCB)

ബക്കറി കോൺ (RCB )

നിഷു കുമാർ (RB)

വിസെന്റെ ഗോമെസ് (LDM )

ജീക്സൺ സിംഗ് (RDM)

നോൺഗ്ദാമ്പ നോരേം (LW)

ഫാസുണ്ടോ പേരെയര (CAM)

റിഥ്വിക്ക് കുമാർ (RW)

ഗ്യാരി ഹൂപർ (ST)

സബ്സ്ടിട്യൂഷൻ

പ്രഭസുഖാൻ ഗിൽ

സെത്യാസെൻ സിംഗ്

രോഹിത് കുമാർ

ജോർദാൻ മാറെ

സഹൽ അബ്ദുൽ സമദ്

സിഡോഞ്ച

പൂട്ടിയ

ലാൽരുവാതാര

പ്രശാന്ത്.കെ

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

കളിശൈലി 4-3-3

മാച്ച് പ്രീവ്യൂ :കേരള ബ്ലാസ്റ്റേഴ്‌സ് Vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. lineup1 1

റോയ് (Gk)

ഗുർജിന്ദർ കുമാർ (LB)

ബെഞ്ചമിൻ ലമ്പോട്ട് (CB)

ഡെയ്‌ലൻ ഫോക്സ് (CB)

ആശുതോഷ് മെഹതാ (RB)

ഖാസാ കമാര (CM)

ലാലേങ്മാവിയ (LM)

നിന്തോയ് (RW)

ക്വസി അപ്പിഹ് (ST)

സബ്സ്ടിട്യൂഷൻ

ഗുർമീത് സിംഗ്

പ്രോവാത് ലക്ര

നിം ഡോർജീ

രാകേഷ് പ്രധാൻ

ഫെഡറിക്കോ ഗാല്ലേഗോ

ബ്രിട്ടോ. പി. എം.

ഇമ്രാൻ ഖാൻ

ഇടറീസ്സ സില്ല

മശൂർ ഷെരിഫ്

മുൻ മത്സരങ്ങൾ

(ജയം) കേരള ബ്ലാസ്റ്റേഴ്‌സ് 5-3 നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

(തോൽവി) കേരള ബ്ലാസ്റ്റേഴ്‌സ് 3-5 നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

(സമനില) കേരള ബ്ലാസ്റ്റേഴ്‌സ് 4-4 നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

(ഗോളുകൾ)കേരള ബ്ലാസ്റ്റേഴ്‌സ് 12-7 നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

പ്രവചനം

മത്സരം വളരെ മികച്ച ഒന്നാകും എന്ന് പ്രതീക്ഷിക്കുന്നു.ഇരു ടീമുകളും പേപ്പറിൽ ശക്തരാണ് എന്നിരുന്നാലും പരിചയസംബത്തിന്റ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനാണ് മുൻ‌തൂക്കം.ആദ്യമത്സരത്തിൽ ചിട്ടയായ ശൈലിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഗോളുകൾ അടിക്കാൻ വേണ്ടി ശ്രമിക്കും. ഫൈനൽ തേർഡിൽ പന്ത് എത്തിക്കാൻ സാധിക്കാതെ പോയ കഴിഞ്ഞ കളിയിൽനിന്ന് ആ പാഠം ഉൾക്കൊണ്ട്‌ അതിൽ മാറ്റങ്ങൾ വരുത്തണം.ശക്തമായ മുംബൈ സിറ്റി എഫ് സിയെ തോൽപ്പിച്ച ശേഷമെത്തുന്ന നോർത്ത് ഈസ്റ്റിന്റെ ആത്മവിശ്വാസം അവരെ ആദ്യ മത്സരത്തിൽ കളിച്ചത് പോലെ തന്നെ തുടരാനും മറ്റൊരു ജയം നേടി മൂന്നു പോയിന്റ് കരസ്തമാക്കാനും സജ്ജരാക്കും.

സ്കോർ ലൈൻ പ്രവചനം – സമനില