ഒഫീഷ്യൽ – വെര്‍ണറും സ്ലാവനും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുടെ പരിശീലക സംഘത്തില്‍

0
750



കൊച്ചി, 10 ജൂലൈ 2021: വെര്‍ണര്‍ മാര്‍ട്ടെന്‍സ്, സ്ലാവന്‍ പ്രോഗോവേക്കി എന്നിവര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2021/22 സീസണിനുള്ള ടീമിന്റെ പരിശീലക സംഘത്തില്‍ ചേര്‍ന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. വെര്‍ണര്‍ മാര്‍ട്ടെന്‍സ് സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകനാവും. ക്ലബിന്റെ പുതിയ ഗോള്‍ കീപ്പിങ് പരിശീലകനായിരിക്കും സ്ലാവന്‍.

ഒഫീഷ്യൽ - വെര്‍ണറും സ്ലാവനും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുടെ പരിശീലക സംഘത്തില്‍ IMG 20210710 WA0293
Slaven Progoveki – Goalkeeping coach

ബെല്‍ജിയം, സ്ലൊവാക്യ, ഹോളണ്ട്, സൗദി അറേബ്യ പ്രീമിയര്‍ ഡിവിഷനുകളിലെ അനുഭവസമ്പത്തുമായാണ് വെര്‍ണര്‍ എത്തുന്നത്.  39കാരന് ഫുട്‌ബോള്‍ ഫിറ്റ്‌നസ്, കണ്ടീഷനിങ് രംഗത്ത് പത്തു വര്‍ഷത്തിലേറെ പരിചയമുണ്ട്. 

ഒഫീഷ്യൽ - വെര്‍ണറും സ്ലാവനും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുടെ പരിശീലക സംഘത്തില്‍ IMG 20210710 WA0294
Werner Martens

സെര്‍ബിയയിലെ വിവിധ ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്ലാവന്‍ പ്രോഗോവേക്കി, ഗോള്‍കീപ്പിങ് പരിശീലകനെന്ന നിലയില്‍ 20 വര്‍ഷത്തിലേറെ പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. 2019 മുതല്‍ 2020 വരെ സെര്‍ബിയയുടെ അണ്ടര്‍-14, അണ്ടര്‍-15 ദേശീയ ടീമുകളുടെ ഗോള്‍ കീപ്പിങ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെര്‍ണറും സ്ലാവനും, പ്രീ സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം ചേരുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

ഒഫീഷ്യൽ - വെര്‍ണറും സ്ലാവനും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുടെ പരിശീലക സംഘത്തില്‍ 212656234 121722600130719 1883847363172531107 n

കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കായി IFTWC ഫോളോ ചെയ്യൂ