കേരള ബ്ലാസ്റ്റേഴ്‌സ് – ഈസ്റ്റ് ബംഗാൾ മത്സരത്തിലെ താരങ്ങളുടെ കൃത്യമായ റേറ്റിങ്ങുകൾ.

0
551

മികച്ച മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളുമായി സമനിലയിൽ എത്തിയിരിക്കുകയാണ്. ആദ്യ പകുതിയിൽ പുറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംപകുതിയിലെ അവസാന നിമിഷത്തെ തിരിച്ചു വരവ് ഒരു പോയിന്റ് നേടി മടങ്ങാൻ ഇരു ടീമുകളെയും നിർബ്ബന്ധിതരാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ്

അൽബിനോ ഗോമസ് – 8

പാറപോലെ ഉറച്ചു നിന്നു തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്തു തീർത്ത് അൽബിനോ ഒരിക്കൽ കൂടി രക്ഷകനായി. കൃത്യ സമയത്തെ രക്ഷപ്പെടുത്തലുകൾ ഇല്ലായിരുന്നു എങ്കിൽ മൂന്നു പോയിന്റുകൾ ഈസ്റ്റ് ബംഗാൾ കൊണ്ടുപോയേനെ.

നിഷു കുമാർ – 6.5

കേരള ബ്ലാസ്റ്റേഴ്‌സ് അറ്റാക്കിങ് തേർഡിൽ കൂടുതൽ മികവ് കാണിക്കേണ്ടിയിരിക്കുന്നു. അത്ര മികച്ച പ്രകടനം ആയിരുന്നില്ല.

ബക്കാരി കോനെ – 6.5

പ്രതീക്ഷയ്ക്കൊത്തു പൂർണ്ണമായും ഉയരാൻ സാധിച്ചില്ല ഇദ്ദേഹത്തിന്, പരിക്ക് തോന്നിച്ചു എങ്കിലും മത്സരം അത്ര മോശമല്ലാത്ത പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

കോസ്റ്റ നോമോയ്ൻസു – 7

സസ്‌പെൻഷൻ കഴിഞ്ഞു മടങ്ങിയെത്തിയ താരത്തിന്റെ ഭാഗത്തു നിന്നും അത്ര മികവുറ്റ പ്രകടനമല്ല കണ്ടത്, അറ്റാക്കിങ്ങിലും ഇടയ്ക്കിടയ്ക്ക് കണ്ടു എങ്കിലും അത്ര കൃത്യത പുലർത്താൻ സാധിച്ചില്ല

ജെസ്സൽ കർനൈറോ – 7

സാമാന്യം ഭേദപ്പെട്ട പ്രകടനം

രോഹിത്ത് കുമാർ – 6

അത്ര മികച്ച പ്രകടനം ആയിരുന്നില്ല, ഡിഫെൻസിവ് ചുമതലകൾ മറക്കുന്നതായി പ്രതീതി ഉണ്ടാക്കി. രണ്ടാം പകുതിയിൽ സബ്സ്റ്റിട്യൂഷൻ നടത്തി.

വിസെന്റ ഗോമസ് – 7

പ്ലെ മേക്കർ റോളിൽ ചെറുതായി തിളങ്ങി എങ്കിലും മിസ് പാസ്സുകൾ പ്രകടനത്തെ ആകെ പുറകോട്ടു വലിച്ചു.

ഫെക്കുണ്ടോ പെരേയ്ര – 7

കേരളത്തിന് തന്റേതായ സംഭാവനകൾ ചെയ്യാൻ സാധിച്ചിട്ടില്ല താരത്തിന്

സെറ്റ്യാസെൻ സിങ് – 6

ത്രിപ്ത്തികരമല്ലാത്ത പ്രകടനമായിരുന്നു. ചുമതലകൾ മറന്നു കളിച്ച പ്രതീതി ഉളവാക്കി. രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ നിന്നും പുറത്തിറക്കി.

രാഹുൽ കെ പി – 6.5

സ്വയം തെളിയിക്കാൻ ഈ യുവ താരത്തിന് കഴിഞ്ഞില്ല. സ്പേസ് ഉണ്ടാക്കാൻ ബുദ്ധിമുട്ടി.

ഗാരി ഹൂപ്പർ – 5.5

മോശമെന്നു പറയാം ഈ മത്സരത്തെ, കൃത്യമായി താരത്തിലേയ്ക്കു പന്ത് എത്തിയില്ല എന്നത് മറ്റൊരു പോരായ്മ.

സബ്സ്റ്റിട്യൂഷൻ :

ജോർദ്ദാൻ മുറേ – 7

സാമാന്യം ഭേദപ്പെട്ട പ്രകടനം, കൃത്യം സമയത്താണ് കളിക്കളത്തിൽ അദ്ദേഹത്തെ എത്തിച്ചത്. ഗോളുകൾ നേടിയില്ല എങ്കിലും കളിക്കളത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു.

സഹൽ അബ്‌ദുൾ സമദ് – 7.5

കാത്തിരുന്ന തിരിച്ചുവരവിൽ ഒരു അസിസ്റ്റും കുറച്ച് അവസരങ്ങൾ തുറന്നെടുത്തതും സമ്പാദ്യം.

ജിക്സൻ സിങ് – 8

രോഹിത്ത് കുമാറിന് പകരക്കാരനായി വന്ന സൂപ്പർ സബ്ബ്. ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്ത താരം സമനില ഗോളും കണ്ടെത്തി.

പൂട്ടിയ – (റേറ്റ് ചെയ്തിട്ടില്ല)

എസ് സി ഈസ്റ്റ് ബംഗാൾ

ദേബ്‌ജിത്ത് മജൂന്തർ – 7.5

മികച്ച സേവുകൾ നടത്തി ടീമിനെ പിടിച്ചു നിർത്തി.

സുർചന്ദ്ര സിങ് – 7

ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു താരം.

സ്കോട്ട് നെവില്ലേ – 7.5

ഈ ഓസ്‌ട്രേലിയൻ താരം ഈസ്റ്റ് ബംഗാളിന് വേണ്ടി ഒട്ടനവധി തവണ പന്ത് കാൽപ്പിടിയിലാക്കി.

ഡാനി ഫോക്‌സ് – 7

ഡിഫൻസിൽ മികച്ച പോരാളി, ഈസ്റ്റ് ബംഗാൾ ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ചുക്കാൻ പിടിക്കുന്ന താരം.

ബികാശ് ജയിരു – 7

അത്ര മികവുറ്റ പ്രകടനമായിരുന്നില്ല.

തോമ്പ സിങ് – 7.5

യുവ താരം ആരാധകരെ ആദ്യവരവിൽ തന്നെ ഞെട്ടിച്ചു. താരതമ്യേന മികച്ച പ്രകടനം.

സെഹ്‌നാജ് സിങ് – 7.5

ഭേദപ്പെട്ട പ്രകടനം, ഈസ്റ്റ് ബംഗാൾ നിരയിൽ മികവ് നിലനിർത്തി.

മറ്റി സ്റ്റൈന്മെൻ – 7.5

പ്ലെ മേക്കർ റോളിൽ മികവ്, ഒട്ടനവധി മികച്ച പന്തുകൾ കൈമാറി.

മോഹ്ദ് റഫീക്ക് – 7.5

മധ്യനിര, മുന്നേറ്റനിരകളിൽ മികവുറ്റ പ്രകടനം.

അന്റോണി പ്ലിങ്റ്റൊൺ – 8

മികച്ച ഒറ്റങ്ങൾ കണ്ടു, ഭേദപ്പെട്ട പ്രകടനവും കാണാൻ സാധിച്ചു. ഫൈനൽ തേർഡിൽ മികവ് പുലർത്താൻ ആവും എന്നു തെളിയിച്ചു.

ജക്ക്‌സ് മാഘോമ – 7

ഒരു വലിയ അവസരം നഷ്ടപ്പെടുത്തി എങ്കിലും കളിയിൽ മികവ് പുലർത്തി.

സബ്സ്റ്റിട്യൂഷൻ :

യുംനാൻ സിങ് – (റേറ്റ് ചെയ്തിട്ടില്ല)

അങ്ഔസേന – (റേറ്റ് ചെയ്തിട്ടില്ല)