ഘാന ഫുട്‌ബോൾ താരം റഹീം ഓസ്‌മനുവിനെ ടീമിലെത്തിച്ചു ഗോകുലം കേരള

0
654

ഗോകുലം കേരളയ്ക്ക് പുതിയ ഘാനാ കരുത്ത്, ഘാന ഫുട്‌ബോൾ താരം റഹീം ഓസ്‌മനുവിനെ ടീമിലെത്തിച്ചു ഗോകുലം കേരള. നിലവിലെ സോഴ്‌സുകൾ പ്രകാരം കരാറിൽ ഒപ്പുവച്ചുകഴിഞ്ഞു. നിലവിൽ 26 വയസ്സുള്ള താരം ഘാനയിൽ തന്നെ, 1995 മേയ് ഇരുപത്തിരണ്ടിനാണ് ജനിച്ചത്‌. ലെഫ്റ്റ് വിങ്ങറായി അറ്റാക്കിങ്ങിന്റെ കുന്തമുനയുമായി എതിരാളികളെ നേരിടാൻ ഇന്ത്യൻ മണ്ണിലേക്ക് വരുന്ന തരാം മുൻപ് സ്വദേശത്തും വിദേശത്തും ആറോളം ക്ലബ്ബുകളിൽ കളിച്ച പരിച്ചയാസമ്പത്തുള്ളയാളാണ്.

ഘാന ഫുട്‌ബോൾ താരം റഹീം ഓസ്‌മനുവിനെ ടീമിലെത്തിച്ചു ഗോകുലം കേരള Osmanu

പുതിയ സീസണിനായി തയ്യാറെടുക്കുന്ന കോഴിക്കോട് ആസ്ഥാനമായ വിഖ്യക്ലബ്ബ് ഗോകുലം കേരള അവരുടെ കഴിഞ്ഞ സീസണിലെ ഒട്ടനവധി താരങ്ങളെ കരാർ അവസാനിച്ചതിനാൽ മറ്റു ടീമുകളിലേയ്ക്കു വിട്ടയച്ചതിനുപിന്നാലെ ഡ്യൂറണ്ട് കപ്പ്, ഐ ലീ എന്നിവ മുന്നിൽക്കണ്ട് മികച്ചതാരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ നടടത്തുന്നതിന്റെ ഭാഗമായാണ് റാഹീമിനെ ടീമിൽ എത്തിച്ചത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം, പുതിയ സീസണിൽ കൂടുതൽ മികവ് പുറത്തെടുക്കാൻ താരങ്ങൾക്ക് വിൻസെന്സോ അന്നീസേയുടെ കീഴിൽ മികച്ച പരിശീലനം നൽകുന്നുണ്ട്.

ഘാന ഫുട്‌ബോൾ താരം റഹീം ഓസ്‌മനുവിനെ ടീമിലെത്തിച്ചു ഗോകുലം കേരള Vincenzo Alberto Annesse gkfc min Ye6lOTR
അന്നീസേ

2016-17 സീസണിൽ മുഫലിറ വൻഡറേഴ്‌സ് ക്ലബ്ബിൽ തന്റെ പ്രൊഫഷണൽ കരിയറിന്റെ ആദ്യ പടികളിലൊന്നു ചവിട്ടിയ ഇദ്ദേഹം ശേഷം 2017-18 സീസണിൽ buildcon എഫ് സി യിൽ കളിച്ചു. ശേഷം തൊട്ടടുത്ത വർഷം 2018-19 സീസണിൽ സിസ്കോ യുണൈറ്റഡിൽ തന്റെ കളിമികവു പുറത്തെടുത്തു. 2019 സീസണിലെ FAZ MTN സൂപ്പർ ഡിവിഷൻ ചാംപ്യന്മാരാണ് സിസ്കോ യുനൈറ്റഡ് എഫ് സി. അതിനു ശേഷം താരം കളിച്ചത് 2019-20 സീസണിൽ മുഫലിറ വൻഡറേഴ്‌സ് ക്ലബ്ബിൽ തന്നെയാണ്, അവിടെ നിന്നും എ എസ് ഒ ചീഫ് ക്ലബ്ബിൽ 2019-20 സീസൺ കളിച്ച താരം പിന്നെ കളിക്കുന്നത് ജിംമ്മാ അഭജിഫറിൽ ആണ്. സി എ എഫ് കോണ്ഫെഡറേഷൻ കപ്പിൽ ഏഴു മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത താരം സി എ എഫ് ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളും കളിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ