കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ

0
622

കേരള സന്തോഷ് ട്രോഫി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച, ഗോകുലം കേരളയ്ക്കൊപ്പം മുൻപ് ഐ ലീഗ് വിജയം കരസ്ഥമാക്കിയ കേരള ഫുട്‌ബോളിലെ ചാണക്യൻ ഇനി ഈസ്റ്റ് ബംഗാളിൽ കളിമെനയും.

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ 1658596564663

റെക്കോർഡ് 32 തവണ സന്തോഷ് ട്രോഫി വിജയികളായ ബംഗാളിനെ ഫൈനലിൽ പെനാൽറ്റിയിൽ മലർത്തിയടിച്ച കേരള ടീമിന്റെ വിജയമധുരം നുകർന്നുതീരും മുൻപേ കേരള ഫുട്‌ബോൾ ആരാധകർക്ക് വലിയ സന്തോഷവാർത്തയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും ആദ്യമായി എ എസ് സി പ്രൊഫഷണൽ കോച്ചിങ് ഡിപ്ലോമ കരസ്ഥമാക്കിയ ഇദ്ദേഹം കേരള ഫുട്‌ബോളിൽ ഒട്ടനവധി വിജയങ്ങൾ കരസ്ഥമാക്കിയ പരിശീലകനാണ്. മുൻപ് ഗോകുലം കേരളയുടെ മുഖ്യ പരിശീലകനും ടെക്നിക്കൽ ഡയറക്ടറുമായി പ്രവർത്തിച്ച ഇദ്ദേഹം ഇടക്കാലത്ത് കേരള പ്രീമിയർ ലീഗ് ടീം കേരള യൂണിറ്റഡിലും തന്റെ സേവനം ലഭ്യമാക്കിയിരുന്നു.

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ 1658596513062

തൃശൂർ സ്വദേശിയായ ബിനോ ജോർജ് പ്രൊഫഷണൽ ഫുട്‌ബോളറായാണ് കളിയിലേയ്ക്കു കടന്നു വരുന്നത്. 1997 ഇൽ എം പി ടി ഗോവയിൽ തന്റെ കരിയർ ആരംഭിച്ച ഇദ്ദേഹം ശേഷം മുഹമ്മദൻസ്, യൂ ബി ക്ലബ്ബ് ബാംഗ്ലൂർ, എഫ് സി കൊച്ചിൻ എന്നിവിടങ്ങളിൽ കളിച്ചു.
തന്റെ പരിശീലന കരിയർ ബിനോ ആരംഭിക്കുന്നത് 2006ഇൽ വിവാ കേരളയിൽ സഹ പരിശീലകനായിയാണ്. 2010വരെ അവിടെ തുടർന്ന ഇദ്ദേഹം ശേഷം ചിരാഗ് യൂണിറ്റഡിലും നിലവിലെ കേരള യുണൈറ്റഡിന്റെ പഴയ പതിപ്പായ ക്വർട്‌സ് എഫ് സിയിലും പരിശീലകന്റെ കുപ്പായമണിഞ്ഞു. 2013 മുതൽ റെഡ് സ്റ്റാർ എഫ് എയിൽ കളിമെനഞ്ഞ ഇദ്ദേഹം യുണൈറ്റഡ് എസ് സിയിലെ സേവനത്തിനു ശേഷമാണ് ഗോകുലത്തിന്റെ കുപ്പായത്തിൽ എത്തുന്നത്. അവിടെ 2017 മുതൽ ഇളകാപ്പാറയായി നിലകൊണ്ട ഇദ്ദേഹം മികച്ച വിജയങ്ങൾ അവർക്കൊപ്പം കരസ്ഥമാക്കി.

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ 1658596550317

ഗോകുലത്തിനൊപ്പം നാൽപ്പതു കളികളിൽ പരിശീലനവേഷം അണിഞ്ഞ ഇദ്ദേഹം പത്തു വിജയങ്ങളും പതിനൊന്നു സമനിലകളും പത്തൊൻപത് തോൽവികളും ശരാശരി 25% വിജയശതമാനവും കൈവരിച്ചു. സന്തോഷ് ട്രോഫി ടീമിൽ ഈ വർഷം ചേരുംമുമ്പ് കേരള യുണൈറ്റഡ് എഫ് സിയിൽ പതിമൂന്ന് കളികളിൽ നിന്നും ഒൻപതു വിജയങ്ങളും രണ്ടു സമനിലകളും കരസ്ഥമാക്കി. 69.23% വിജയശതമാനവും കൈവരിച്ചു. സന്തോഷ് ട്രോഫി ടീമിൽ മികച്ച പ്രകടനം സഹ പരിശീലകൻ ടി ജി പുരുഷോത്തമന്റെ കൂടെ നടത്തിയ ഇദ്ദേഹം സമ്മോഹനമായ പ്രസ്തുത കിരീടം മലപ്പുറത്തിന്റെ മണ്ണിൽ നിന്നും കേരളത്തിന്റെ ഹൃദയത്തിലേയ്ക്കു വീണ്ടും എടുത്തുവച്ചു.

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ 1658596639535

ഈസ്റ്റ് ബംഗാളിൽ ഡൂറണ്ട് കപ്പും കൽക്കത്ത ഫുട്‌ബോൾ ലീഗും ഒപ്പം ഐ എസ് എല്ലും ഉറ്റുനോക്കുന്ന ഇദ്ദേഹം നിലവിലെ സാഹചര്യത്തിൽ ഐ എസ് എൽ പ്രധാന ടീമിന്റെ സഹപരിശീലകസ്ഥാനം അലങ്കരിക്കും. ഡൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന ടീമിന്റെ പ്രധാനകടിഞ്ഞാൺ ഇദ്ദേഹത്തിന്റെ കരങ്ങളിൽ തന്നെയാണ്. നിലവിലെ ഫോം തുടർന്നാൽ തീർച്ചയായും ഈസ്റ്റ് ബംഗാളിന്റെ മഞ്ഞയും മെറൂണും കുപ്പായത്തിൽ ഇദ്ദേഹം തിളങ്ങുകതന്നെ ചെയ്യും എന്നാണ് ആരാധകപക്ഷം.

കേരള സന്തോഷ് ട്രോഫി വിജയശില്പപി ബിനോ ജോർജ് ഇനി ഈസ്റ്റ് ബംഗാൾ നിറത്തിൽ 1658596605424

“അദ്ദേഹം പുതിയ പരീക്ഷയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു, ടീമിൽ മികച്ച വിജയം കൊയ്യാൻ ബിനോയ്ക്കു സാധിക്കും” ഞങ്ങളുടെ സോഴ്സ് വ്യക്തമാക്കി. നൂറു വർഷത്തിനുമേൽ ചരിത്രമുള്ള ഈസ്റ്റ് ബംഗാൾ നിലവിൽ എൻ എഫ് എൽ, ഫെഡറേഷൻ കപ്പ്, ഇന്ത്യൻ സൂപ്പർ കപ്പ്, ഐ എഫ് എ ഷീൽഡ്, ഡൂറണ്ട് കപ്പ്, കൽക്കത്ത ഫുട്‌ബോൾ ലീഗ്, റോവേഴ്സ് കപ്പ് തുടങ്ങിയ സമ്മോഹന കിരീടങ്ങൾ തങ്ങളുടെ ഷെൽഫിൽ നിരവധിയനവധി തവണ എത്തിച്ചിട്ടുള്ളവരാണ്. അതേ പാരമ്പര്യം കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാൽപ്പത്തിനാലുകരനായ ബിനോ ജോർജിന് സാധിക്കും എന്നാണ് പ്രതീക്ഷ


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ