മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ
6 വർഷം, അതിൽ പല വിദേശ താരങ്ങളും മഞ്ഞക്കുപ്പായത്തിൽ വന്നു പോയി, ചിലർ വിനോദത്തിനു വേണ്ടി വന്നപ്പോൾ മറ്റു ചിലർ പോരാട്ടവീര്യം പുറത്ത് എടുത്തു ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു.അങ്ങനെ കളി മികവിൽ മുന്നിൽ നിന്ന 5 കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നമുക്ക് പരിചയപ്പെടാം.
1.ഇയാൻ ഹ്യും
മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ.ആദ്യ സീസണിൽ തന്നെ മലയാളി മനസ്സിൽ കുടിയേറിയ താരം ആണ് കാനഡക്കാരൻ ആയ ഇയാൻ എഡ്‌വേഡ് ഹും എന്ന സ്വന്തം ഹ്യൂമേട്ടൻ.കളിക്കളത്തിലെ പോരാട്ട വീര്യം കൂടുതൽ ആരാധകരെ നേടി എടുത്തു. സ്കോട്ട്ലാന്റിൽ ജനിച്ചു, എന്നാൽ കാനഡക്കു വേണ്ടി ആണ് ഹ്യൂമേട്ടൻ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. ഇംഗ്ലീഷ് ക്ലബ് ആയ ട്രാൻമേറെ റോവേഴ്സിന് വേണ്ടി ക്ലബ് തലത്തിൽ അരങ്ങേറ്റം കുറിച്ച ഹ്യൂമ് ലെസ്റ്റർ സിറ്റി,ബേൺസ്‌ലി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2014 ഇൽ ഐ എസ് എൽ ന്റെ ആദ്യ സീസണിൽ ലേലത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹ്യൂമിനെ സ്വന്തം ആക്കി.ആ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങളിൽ നിന്നും 5 ഗോൾസും, 3 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.കൂടാതെ 563 പാസും 31 ഷോട്സും ബൂട്ടിൽ നിന്നു പിറന്നു. അതെ സീസണിലെ മികച്ച പ്ലയെർ ആയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ തൊട്ടു അടുത്ത സീസണിൽ ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ട് അത്ലറ്റികോ ഡി കൊൽക്കത്തയിലേക്ക് ചേക്കേറി. എന്നാൽ 2017 ഇൽ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി എത്തി.13 മത്സരത്തിൽ നിന്നും ഡൽഹിക്ക് എതിരെ ഉള്ള ഹാട്രിക് ഉൾപ്പെടെ 5 ഗോളുകൾ നേടി.എന്നാൽ പൂനെ ആയിട്ടുള്ള എവേയ് മത്സരത്തിൽ പരുക്കേറ്റ ഹ്യൂമേട്ടൻ പിന്നീടുള്ള മത്സരങ്ങളിൽ നിന്നും വിട്ടു നിന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഏറ്റവും കൂടുതൽ നെഞ്ചേറ്റിയ താരം ആയിരുന്നു ഹ്യൂമേട്ടൻ.കേരള ബ്ലാസ്റ്റേഴ്‌സ് കൂടാതെ ഐ എസ് എൽ ഇൽ എ ടി കെ, പൂനെ സിറ്റി എന്നി ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു.